ഇറാന്- ഇസ്രയേല് സംഘര്ഷം രൂക്ഷമായതോടെ സംസ്ഥാനത്തെ സ്വര്ണ വില കത്തിക്കയറി
Thiruvananthapuram, 01 മാര്ച്ച് (H.S.) ഇറാന്- ഇസ്രയേല് സംഘര്ഷം രൂക്ഷമായതോടെ സംസ്ഥാനത്തെ സ്വര്ണ വില കത്തിക്കയറി. പവന് 3200 രൂപയും ഗ്രാമിന് 400 രൂപയുമാണ് വര്ധിച്ചത്. ഇതോടെ സ്വര്ണ വില ഒരു പവന് 1,26,920 രൂപയും ഒരു ഗ്രാമിന് 15,865 രൂപയുമായി വര്ധിച്ചു.
Gold rate increased


Thiruvananthapuram, 01 മാര്ച്ച് (H.S.)

ഇറാന്- ഇസ്രയേല് സംഘര്ഷം രൂക്ഷമായതോടെ സംസ്ഥാനത്തെ സ്വര്ണ വില കത്തിക്കയറി. പവന് 3200 രൂപയും ഗ്രാമിന് 400 രൂപയുമാണ് വര്ധിച്ചത്. ഇതോടെ സ്വര്ണ വില ഒരു പവന് 1,26,920 രൂപയും ഒരു ഗ്രാമിന് 15,865 രൂപയുമായി വര്ധിച്ചു. ഇന്നലെ മാത്രം 500 രൂപയാണ് സ്വര്ണ വിലയില് ഉയര്ച്ചയുണ്ടായത്. സാധാരണ നിലയില് ഞായറാഴ്ച സംസ്ഥാനത്തെ സ്വര്ണ വിലയില് മാറ്റങ്ങളുണ്ടാകാറില്ല. എന്നാല് പശ്ചിമേഷ്യയിലെ യുദ്ധം കാരണമാണ് ഈ കുതിപ്പ്.

22 കാരറ്റിനൊപ്പം 18,14,9 കാരറ്റ് സ്വര്ണ വിലയിലും കുതിപ്പ് തുടരുകയാണ്. 18 കാരറ്റിന്റെ വിലയില് 325രൂപയാണ് ഗ്രാമിന് വര്ധിച്ചത്. ഇതോടെ ഒരു പവന് 104,240 രൂപയും ഒരു ഗ്രാമിന് 13,030 രൂപയായും ഉയര്ന്നു.

14 കാരറ്റിനാകട്ടെ 255 രൂപയാണ് ഗ്രാമിന് ഉയര്ന്നത്. ഇതോടെ ഒരു ഗ്രാമിന് 10,145 രൂപയും പവന് 81,160 രൂപയുമായി വര്ധിച്ചു. 9 കാരറ്റിനാകട്ടെ ഗ്രാമിന് 165 രൂപയാണ് വര്ധിച്ചത്. ഇതോടെ ഒരു ഗ്രാമിന് 6540 രൂപയും പവന് 52,320 രൂപയുമായി വര്ധിച്ചു. സ്വര്ണത്തിനൊപ്പം വെള്ളി വിലയിലും ചാഞ്ചാട്ടം തുടരുന്നുണ്ട്. ഒരു ഗ്രാം വെള്ളിക്ക് ഇന്ന് 310 രൂപയാണ് വില. എന്നാല് 10 ഗ്രാമിനാകട്ടെ 3100 രൂപയും.

വെള്ളി, ശനി ദിവസങ്ങളില് രാജ്യാന്തര വില അവധിയാണ്. ഇന്നലെ 100 ഡോളറോളം വര്ധിച്ച് 5278.1 ഡോളറിലാണ് സ്വര്ണ വ്യാപാരം അവസാനിപ്പിച്ചത്. യുദ്ധം തുടരുന്നതിനാല് നാളെ വ്യാപാരം ആരംഭിക്കുമ്പോള് സ്വര്ണ വില 50 ഡോളറോളം വര്ധിക്കാന് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്. ഇങ്ങനെ പോയാല് കേരളത്തിലെ വില ഇനിയും കുതിച്ചുയരും. പവന് ഏകദേശം 2 ലക്ഷത്തിലെത്തുമെന്നും വിവിധയിടങ്ങളില് നിന്നും അഭിപ്രായമുയരുന്നുണ്ട്.

സ്വര്ണത്തിന് മാത്രമല്ല സംഘർഷങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ക്രൂഡ് ഓയില് വിലയും ഉയരാന് തുടങ്ങിയിട്ടുണ്ട്. യുദ്ധം വേഗത്തില് പ്രതിഫലിക്കുന്നത് എണ്ണ-സ്വര്ണം വിപണിയിലായിരിക്കും. പിന്നാലെ അവശ്യവസ്തുക്കളുടെ വിലയും കൂടും. ആഗോള അനിശ്ചിതത്വം വർധിക്കുന്നതാണ് സ്വർണ വിലയിൽ മാറ്റം വരാനുള്ള പ്രധാന കാരണം. ഡോളറിൻ്റെ ചലനങ്ങളും ഇതിൽ പ്രധാന പങ്ക് വഹിക്കുന്നു. അമേരിക്ക, ഇസ്രയേൽ, ഇറാൻ എന്നിവർക്കിടയിലെ സംഘർഷങ്ങൾ കൂടുതൽ വഷളായാൽ സുരക്ഷിത നിക്ഷേപം തേടുന്ന നിക്ഷേപകർക്ക് ഓഹരി പോലുള്ള അനിശ്ചിതത്വം ഒഴിവാകും. ഇതോടെ സ്വർണത്തിൻ്റെയും വെള്ളിയുടെയും വില ഉയരുകയോ വർധിക്കുകയോ ചെയ്യും.

നിലവിൽ സംഘർഷം തുടരുമെന്ന് സൂചയാണ് നിലനിൽക്കുന്നത്. ഇങ്ങനെ സംഭവിച്ചാൽ വരും ദിവസങ്ങളിൽ ക്രമാതീതമായി സ്വർണം, വെള്ളി, ക്രൂഡ് ഓയിൽ മറ്റ് അവശ്യ വസ്തുക്കൾ എന്നിവയുടെ വില ഉയരും എന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News