Enter your Email Address to subscribe to our newsletters

Thiruvananthapuram, 01 മാര്ച്ച് (H.S.)
കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (KIIFB) ടെക്നിക്കല് ഇൻസ്പെക്ഷൻ വിംഗില് ഇൻസ്പെക്ഷൻ എഞ്ചിനീയർ (സിവില്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
കരാർ നിയമനമാണ്. സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റിന്റെ (CMD) വെബ്സൈറ്റായ www.cmd.kerala.gov.in വഴിയാണ് ഓണ്ലൈനായി അപേക്ഷിക്കേണ്ടത്. അപേക്ഷിക്കേണ്ട അവസാന തീയതി മാർച്ച് 13 വൈകീട്ട് അഞ്ച് വരെയാണ്. .
അംഗീകൃത സ്ഥാപനങ്ങളില് നിന്നുള്ള ബി.ടെക് (സിവില്) ബിരുദം ആണ് യോഗ്യത. പൊതുമരാമത്ത് പ്രോജക്റ്റുകളുടെ നിർവഹണത്തിലോ നിർമ്മാണ മാനേജ്മെന്റിലോ കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. അപേക്ഷകരുടെ ഉയർന്ന പ്രായപരിധി 35 വയസ്സാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 50,000 രൂപ ഏകീകൃത ശമ്പളം ലഭിക്കും. കൂടുതല് വിവരങ്ങള്ക്ക് https://cmd.kerala.gov.in/wp-content/uploads/2026/02/KIIFB-Notification_TIW-Inspection-Engineer-Civil-4.pdf
കുടുംബശ്രീ ബ്രോയ്ലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ഒഴിവ്
കുടുംബശ്രീ ബ്രോയ്ലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് എറണാകുളം ജില്ലയില് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളില് നിന്നും അപേക്ഷകള് ക്ഷണിക്കുന്നു. നിലവില് മറ്റു ജില്ലകളില് കെ.ബി.എഫ്.പി.സി.എല് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ആയി സേവനം ചെയ്യുന്ന ഉദ്യോഗസ്ഥർ ഈ തസ്തികയ്ക്ക് അപേക്ഷിക്കേണ്ടതില്ല. യോഗ്യത: അംഗീകൃത യൂണിവേഴ്സിറ്റിയില് നിന്നുള്ള ബിരുദം , രണ്ട് വർഷത്തെ മാർക്കറ്റിംഗ് മേഖലയിലുള്ള പ്രവൃത്തി പരിചയം, അല്ലെങ്കില് അംഗീകൃത യൂണിവേഴ്സിറ്റിയില് നിന്നുള്ള എം.ബി.എ (MBA)(മാർക്കറ്റിംഗ്) പൂർത്തിയാക്കിയിരിക്കണം. ഉയർന്ന പ്രായപരിധി 30 വയസ്സ് (01.01.2026) കഴിയാൻ പാടുള്ളതല്ല. പ്രതിമാസ ശമ്പളം: 20,000
താത്പര്യമുള്ള ഉദ്യോഗാർത്ഥികള് നിശ്ചിത മാതൃകയിലെ അപേക്ഷാഫോം പൂരിപ്പിച്ച് യോഗ്യത സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഫോട്ടോ എന്നിവ സഹിതം 07.03.2026, വൈകിട്ട് 4 മണിക്ക് മുമ്പ് ജില്ലാമിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ എറണാകുളം, സിവില് സ്റ്റേഷൻ, രണ്ടാം നീല, കാക്കനാട് എന്ന വിലാസത്തില് സമർപ്പിക്കേണ്ടതാണ്. അപേക്ഷാഫോമിന്റെ മാതൃക സിഡിഎസ് ഓഫീസുകളില് ലഭ്യമാണ്.
കളമശ്ശേരി മെഡിക്കല് കോളേജില് ജൂനിയർ റസിഡന്റ് ഒഴിവ്
എറണാകുളം സർക്കാർ മെഡിക്കല് കോളേജ് ആശുപത്രിയില് ജനറല് സർജറി വിഭാഗത്തില് ജൂനിയർ റസിഡന്റ് തസ്തികയില് ഒരു ഒഴിവിലേക്ക് മെഡിസെപ് പദ്ധതി മുഖേന ആറുമാസത്തേക്ക് കരാർ അടിസ്ഥാനത്തില് നിയമനം നടത്തുന്നു. എംബിബിഎസ് യോഗ്യതയും ടി.സി.എം.സി രജിസ്ട്രേഷനും ഉള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസം 45,000 രൂപ വേതനം ലഭിക്കും. മാർച്ച് ആറിന് രാവിലെ 11 ന് സൂപ്രണ്ടിന്റെ കാര്യാലയത്തിന് സമീപമുള്ള കണ്ട്രോള് റൂമില് അഭിമുഖം നടക്കും. രജിസ്ട്രേഷൻ രാവിലെ 10.30 മുതല് 11 വരെ.
ഫോണ്: 0484 2754000.
ബഷീര് സ്മാരകത്തില് ക്യൂറേറ്റര്
ബേപ്പൂര് ഡെസ്റ്റിനേഷന് മാനേജ്മെന്റ് കമ്മിറ്റിയുടെ (ഡി.എം.സി) കീഴില് വൈക്കം മുഹമ്മദ് ബഷീര് സ്മാരകത്തില് ദിവസ വേതനത്തില് ക്യൂറേറ്റര് ആന്ഡ് സൈറ്റ് ഓപറേഷന്സ് ഇന്-ചാര്ജിനെ നിയമിക്കും. യോഗ്യത: പ്ലസ്ടു. സാഹിത്യത്തിലും എഴുത്തിലും പരിജ്ഞാനം വേണം (കുറഞ്ഞത് 10 പുസ്തകങ്ങള് ചെയ്തിരിക്കണം). അപേക്ഷകര് കോഴിക്കോട് ജില്ലക്കാര് ആയിരിക്കണം. പ്രായപരിധി: 50 വയസ്സ്. അപേക്ഷകള് മാര്ച്ച് അഞ്ചിന് വൈകീട്ട് അഞ്ചിനകം സെക്രട്ടറി, ജില്ലാ ടൂറിസം പ്രമോഷന് കൗണ്സില് (ഡി.ടി.പി.സി), മാനാഞ്ചിറ, കോഴിക്കോട് -673001 എന്ന വിലാസത്തില് നേരിട്ടോ തപാല് മുഖേനയോ ലഭിക്കണം. ഫോണ്: 9895613615, 0495-2720012.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR