നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നിർണായക രാഷ്ട്രീയ നീക്കങ്ങളുമായി സിപിഎം.
Thiruvananthapuram, 01 മാര്ച്ച് (H.S.) നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നിർണായക രാഷ്ട്രീയ നീക്കങ്ങളുമായി സിപിഎം. രാജ്യസഭാംഗവും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡൻ്റുമായ എ എ റഹീമിനെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി പാർട്ടി നിശ്ചയിച്ചു. നിലവിലെ സെക്
A a Rahim


Thiruvananthapuram, 01 മാര്ച്ച് (H.S.)

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നിർണായക രാഷ്ട്രീയ നീക്കങ്ങളുമായി സിപിഎം. രാജ്യസഭാംഗവും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡൻ്റുമായ എ എ റഹീമിനെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി പാർട്ടി നിശ്ചയിച്ചു. നിലവിലെ സെക്രട്ടറി വി ജോയിയെ വർക്കല മണ്ഡലത്തിൽ വീണ്ടും മത്സരിപ്പിക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണ് ഈ പുതിയ അഴിച്ചുപണി. ഞായറാഴ്ച ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച അന്തിമ തീരുമാനമായത്.

നിലവിൽ വർക്കല എംഎൽഎ കൂടിയായ വി ജോയിയെ ഇത്തവണ മത്സരരംഗത്ത് നിന്ന് മാറ്റി നിർത്താൻ നേരത്തെ ആലോചനകളുണ്ടായിരുന്നു. എന്നാൽ ജോയി മാറിയാൽ മണ്ഡലത്തിലെ വിജയസാധ്യതയെ അത് ബാധിക്കുമെന്ന് പാർട്ടി വിലയിരുത്തി. സംസ്ഥാനത്ത് ഭരണത്തുടർച്ച ഉറപ്പാക്കാൻ ഓരോ സീറ്റും പ്രധാനമാണെന്നിരിക്കെ, വർക്കലയിൽ പരീക്ഷണങ്ങൾക്ക് മുതിരാതെ ജോയിയെ തന്നെ കളത്തിലിറക്കാൻ സിപിഎം തീരുമാനിക്കുകയായിരുന്നു.

വി ജോയി തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുന്നതോടെയാണ് ജില്ലാ സെക്രട്ടറിയുടെ ചുമതല എ എ റഹീമിന് കൈമാറാൻ പാർട്ടി തീരുമാനിച്ചത്. സിപിഎം നേതൃത്വത്തിലേക്ക് യുവരക്തം എത്തിക്കുന്നതിൻ്റെ ഭാഗമായാണ് റഹീമിൻ്റെ ഈ നിയമനം. ജില്ലയിലെ പാർട്ടി ഘടകത്തിനുള്ളിൽ നിലനിൽക്കുന്ന ചെറിയ രീതിയിലുള്ള വിഭാഗീയതകൾ പരിഹരിക്കാൻ ഇരുവിഭാഗത്തിനും സ്വീകാര്യനായ റഹീമിന് സാധിക്കുമെന്ന് പാർട്ടി കരുതുന്നുണ്ട്. ഡിവൈഎഫ്ഐ ദേശീയ അധ്യക്ഷൻ, രാജ്യസഭാംഗം എന്നീ നിലകളിൽ റഹീമിനുള്ള പ്രവർത്തനപരിചയം തലസ്ഥാന ജില്ലയിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ ഉപകരിക്കുമെന്നാണ് വിലയിരുത്തൽ.

തെരഞ്ഞെടുപ്പ് ആവേശത്തിലേക്ക് നീങ്ങുന്ന തലസ്ഥാന ജില്ലയിൽ റഹീമിന്റെ വരവ് പാർട്ടിക്ക് പുതിയ ഊർജ്ജം നൽകുമെന്നാണ് അണികളുടെ പ്രതീക്ഷ.

തിരുവനന്തപുരം ജില്ലയിൽ 10 സിറ്റിങ് എംഎൽഎമാരെത്തന്നെ ജില്ലാ സെക്രട്ടറിയേറ്റ് നിർദേശിച്ചിരുന്നു. മന്ത്രി വി ശിവൻകുട്ടി (നേമം), വി ജോയ് (വർക്കല), ഒ എസ് അംബിക (ആറ്റിങ്ങൽ), ഡി കെ മുരളി (വാമനപുരം), കടകംപള്ളി സുരേന്ദ്രൻ (കഴക്കൂട്ടം), വി കെ പ്രശാന്ത് (വട്ടിയൂർക്കാവ്), ജി സ്റ്റീഫൻ (അരുവിക്കര), സി കെ ഹരീന്ദ്രൻ (പാറശാല), ഐ ബി സതീഷ് (കാട്ടാക്കട), കെ ആൻസലൻ (നെയ്യാറ്റിൻകര) എന്നിവർ പട്ടികയിലുണ്ട്. പാലക്കാടും സിറ്റിങ് എംഎൽഎമാർക്കെല്ലാം വീണ്ടും അവസരം നൽകാൻ ജില്ലയിൽ നിന്ന് ശുപാർശ ഉണ്ടായിരുന്നു. മലമ്പുഴയിൽ വി എസ്.അച്യുതാനന്ദൻ്റെ മകൻ വി എ അരുൺകുമാർ വരുമോ എന്ന് സംസ്ഥാന നേതൃത്വത്തിലെ ചർച്ചകൾ വ്യക്തമാക്കും. മന്ത്രി എം ബി രാജേഷ് (തൃത്താല), പി മമ്മിക്കുട്ടി (ഷൊർണൂർ), കെ പ്രേംകുമാർ (ഒറ്റപ്പാലം), കെ ശാന്തകുമാരി (കൊങ്ങാട്), എ പ്രഭാകരൻ (മലമ്പുഴ), പി പി സുമോദ് (തിരൂർ), ഡോ. പി സരിൻ (പാലക്കാട്), കെ പ്രേമൻ (നെന്മാറ), വി പൊന്നുക്കുട്ടൻ (ആലത്തൂർ) എന്നിവരാണ് സാധ്യതാ പട്ടികയിലുള്ളത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News