സംസ്ഥാനത്ത് ഇന്ന് സ്വര്ണ വിലയില് കുതിപ്പ്.
Thiruvananthapuram, 10 മാര്ച്ച് (H.S.) സംസ്ഥാനത്ത് ഇന്ന് സ്വര്ണ വിലയില് കുതിപ്പ്. കഴിഞ്ഞ ദിവസങ്ങളിലായി സ്വർണ വില തകര്ന്നടിഞ്ഞതിന് പിന്നാലെയാണ് ഉയര്ത്തെഴുന്നേറ്റത്. ഇന്ന് ഒരു ഗ്രാം സ്വര്ണത്തിന് 65 രൂപ കൂടി 14,885 രൂപയായി. ഒരു പവന് സ്വര്ണത്തിന് 520
Gold rate increased


Thiruvananthapuram, 10 മാര്ച്ച് (H.S.)

സംസ്ഥാനത്ത് ഇന്ന് സ്വര്ണ വിലയില് കുതിപ്പ്. കഴിഞ്ഞ ദിവസങ്ങളിലായി സ്വർണ വില തകര്ന്നടിഞ്ഞതിന് പിന്നാലെയാണ് ഉയര്ത്തെഴുന്നേറ്റത്. ഇന്ന് ഒരു ഗ്രാം സ്വര്ണത്തിന് 65 രൂപ കൂടി 14,885 രൂപയായി. ഒരു പവന് സ്വര്ണത്തിന് 520 രൂപ വര്ധിച്ച് 1,19,080 രൂപയായി. ഇന്നലെ സ്വര്ണവില കുറഞ്ഞതിന് പിന്നാലെയുള്ള ചാഞ്ചാട്ടമാണ് വില ഉയരാന് കാരണമായത്.

18 കാരറ്റ് സ്വര്ണത്തിൻ്റെ ഒരു ഗ്രാമിന് 55 രൂപ കൂടി 12,230 രൂപയായി. ഒരു പവന് സ്വര്ണത്തിന് 97,840 രൂപയായി. 14 കാരറ്റ് സ്വര്ണത്തിൻ്റെ ഒരു ഗ്രാമിന് 40 രൂപ കൂടി 9,520 രൂപയായി. ഇതോടെ ഒരു പവന് സ്വര്ണത്തിന് 76,160 രൂപയായി. 9 കാരറ്റ് സ്വര്ണത്തിൻ്റെ ഒരു ഗ്രാം സ്വര്ണത്തിന് 25 രൂപ കൂടി 6,140 രൂപയായി. ഇതോടെ ഒരു പവന് സ്വര്ണത്തിന് 49,120 രൂപയായി. വെള്ളിക്ക് ഒരു ഗ്രാമിന് 290 രൂപയും പത്ത് ഗ്രാമിന് 2900 രൂപയുമാണ് വിപണി വില.

ഇന്നത്തെ വിലയിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ നികുതിയും 10 ശതമാനം പണിക്കൂലിയും ഹോള്മാര്ക്ക് ചാര്ജും അടക്കം 1.25 ലക്ഷം രൂപയെങ്കിലും നല്കേണ്ടിവരും. എന്നാല് ആഭരണങ്ങളുടെ ഡിസൈൻ അനുസരിച്ച് വിലയില് മാറ്റമുണ്ടാകും.

ഇന്നലെ സംസ്ഥാനത്ത് ഒരു പവന് സ്വര്ണത്തിൻ്റെ വില 1,18,560 രൂപയായും കുറഞ്ഞിരുന്നു. ഒരു ഗ്രാം സ്വര്ണത്തിന് 180 രൂപ കുറഞ്ഞ് 14,820 രൂപയായിരുന്നു. ഏതാനും ദിവസങ്ങളായി വിലയില് കൂടുതല് രേഖപ്പെടുത്തിയതിന് പിന്നാലെയായിരുന്നു ഇന്നലെ കുറഞ്ഞത്.

പശ്ചിമേഷ്യയില് യുദ്ധം രൂക്ഷമായതോടെ സ്വർണ വിലയിലും ചാഞ്ചാട്ടം തുടരും. അപ്രതീക്ഷിതമായി വില കുറയുകയും കൂടുകയും ചെയ്യുന്നു. അതേസമയം വര്ധവനും കുറവും അധിക കാലം നീണ്ടു നില്ക്കുന്നതുമില്ല. ആഗോളതലത്തില് മാറ്റമുണ്ടായതോടെയാണ് ഇന്നലെ വില കുറഞ്ഞത്. എന്നാല് ഇന്ന് യുദ്ധം വീണ്ടും മുറുകിയതോടെ വില വര്ധിച്ചു.

അടുത്തിടെ ആഗോള സാമ്പത്തിക അനിശ്ചിതത്വവും നിക്ഷേപകരുടെ സ്വർണത്തിലേക്കുള്ള താത്പര്യവും വർധിച്ചതോടെയാണ് സ്വര്ണവില വില ഉയരാന് ഇടയാക്കിയത്. സ്വർണ വില ഉയർന്നതോടെ നിക്ഷേപകർക്കിടയിൽ ഡിജിറ്റൽ സ്വർണത്തോടുള്ള ഡിമാന്ഡ് വളരെ അധികം ഉയർന്നിട്ടുണ്ട്. സ്വർണ വില കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കുമ്പോൾ സ്വർണത്തിൽ നിക്ഷേപിക്കാനുള്ള ചില എളുപ്പ വഴികൾ തേടുന്നവരും ഏറെയാണ്. തുടര്ന്ന് നിക്ഷേപകരും ഭൗമാന്തരീക്ഷ സാഹചര്യങ്ങള്ക്ക് ബദലായി സ്വര്ണത്തില് നിക്ഷേപിക്കാന് പദ്ധതിയിടുന്നു.

യുദ്ധം കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുമെന്ന ഭീതിയും നിക്ഷേപകരെ വീണ്ടും സ്വർണത്തിലേക്ക് ആകർഷിക്കുന്നതിന് കാരണമായി. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ആഗോളതലത്തിൽ സ്വർണത്തിന് ഡിമാൻഡ് വർധിച്ചത് അന്താരാഷ്ട്ര വിപണിയിൽ വില വന് കുതിപ്പിലേക്ക് നയിച്ചു. അമേരിക്കൻ ഡോളറിൻ്റെ മൂല്യത്തിലുണ്ടാകുന്ന ചാഞ്ചാട്ടവും യുഎസ് ഫെഡറൽ റിസർവിൻ്റെ നയങ്ങളും വിപണിയെ അസ്ഥിരപ്പെടുത്തുന്നുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News