കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയില് ഒഴിവ്.
Thiruvananthapuram, 10 മാര്ച്ച് (H.S.) കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയില് ഒഴിവ്. കമ്പനി സെക്രട്ടറി തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഒരു ഒഴിവാണ് ഉള്ളത്. ഒരു വർഷത്തെ കരാർ നിയമനമാണ്. വിജയകരമായ ചുമതല പൂർത്തിയാക്കുകയും ബോ
Kudumbashree


Thiruvananthapuram, 10 മാര്ച്ച് (H.S.)

കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയില് ഒഴിവ്. കമ്പനി സെക്രട്ടറി തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

ഒരു ഒഴിവാണ് ഉള്ളത്. ഒരു വർഷത്തെ കരാർ നിയമനമാണ്. വിജയകരമായ ചുമതല പൂർത്തിയാക്കുകയും ബോർഡ് അംഗീകരിക്കുകയും ചെയ്താല് കാലാവധി നീട്ടിനല്കിയേക്കാം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥിക്ക് പ്രതിമാസം 70,000 രൂപ ഏകീകൃത ശമ്പളം ലഭിക്കും.

കമ്പനി സെക്രട്ടറിമാരുടെ ഇൻസ്റ്റിറ്റ്യൂട്ടിലെ അസോസിയേറ്റ് അംഗത്വം നിർബന്ധം. കമ്പനിയുടെ നിയമപരവും റെഗുലേറ്ററിവുമായ കാര്യങ്ങളില് CS യോഗ്യതാശേഷമുള്ള മൂന്നു വർഷത്തെ പ്രവൃത്തിപരിചയവും കമ്പനി നിയമങ്ങളില് നല്ല അറിവും വേണം. 2026 ഫെബ്രുവരി 1-ന് പ്രായം 50 വയസ്സില് കൂടരുത്.

താല്പ്പര്യമുള്ള ഉദ്യോഗാർത്ഥികള് റെസ്യൂമെയും പൂരിപ്പിച്ച അപേക്ഷാ ഫോമും സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് പകർപ്പുകളും സഹിതം അപേക്ഷിക്കണം. അപേക്ഷകള് ദ ചെയർമാൻ & മാനേജിംഗ് ഡയറക്ടർ, കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ്, ടിസി 94/3171, സെന്റ് ആൻസ് ചർച്ചിന് എതിർവശം, പള്ളിമുക്ക്, പേട്ട, തിരുവനന്തപുരം, പിൻകോഡ്: 695024 എന്ന വിലാസത്തിലാണ് അയക്കേണ്ടത്.

അപേക്ഷ സമർപ്പിക്കുന്നതിനുളള അവസാന തീയതി മാർച്ച് 21 കവറിനു പുറത്ത് 'കമ്പനി സെക്രട്ടറി തസ്തികയിലേക്കുള്ള അപേക്ഷ' എന്ന് രേഖപ്പെടുത്തണം. അപേക്ഷാ ഫോമിനും കൂടുതല് വിവരങ്ങള്ക്കുമായി www.keralachicken.org.in

ഗസ്റ്റ് ഇൻസ്ട്രക്ടർ

തിരുവനന്തപുരം ചാക്ക ഗവ. ഐ.ടി.ഐയില് വിവിധ ട്രേഡുകളിലെ ഒഴിവുള്ള തസ്തികകളില് താത്കാലികാടിസ്ഥാനത്തില് ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കും. മെക്കാനിക്കല് ഓട്ടോ ഇലക്ട്രിക്കല് ആൻഡ് ഇല്ക്ട്രോണിക്സ് (മുസ്ലീം കാറ്റഗറി), വെല്ഡർ (ഓപ്പണ് കാറ്റഗറി), ഇ/മെക്ക് (എസ്.ഐ.യു.സി.എൻ കാറ്റഗറി) ടെക്നിഷ്യൻ മെഡിക്കല് ഇലക്ട്രോണിക്സ് എന്നിവയിലാണ് ഒഴിവുകള്. ഉദ്യോഗാർഥികള് മാർച്ച് 13 രാവിലെ 11ന് അസല് സർട്ടിഫിക്കറ്റുമായി പ്രിൻസിപ്പല് മുമ്പാകെ ഹാജരാകണം. ഫോണ്: 0471-2502612.

വാക്ക് ഇൻ ഇന്റർവ്യൂ

തിരുവനന്തപുരത്തുള്ള സംസ്ഥാന ശുചിത്വമിഷൻ ഓഫീസിലേക്ക് ഐ.ഇ.സി ഇന്റേണ്മാരെ തെരഞ്ഞെടുക്കുന്നു. ഒരു വർഷത്തേക്കാണ് ഇന്റേണ്ഷിപ്പ്. ജേണലിസം, മാസ്സ് കമ്മ്യൂണിക്കേഷൻ, പബ്ലിക് റിലേഷൻസ്, സോഷ്യല്വർക്ക് എന്നിവയില് ബിരുദമോ, ബിരുദാന്തര ഡിപ്ലോമയോ 2025 മാർച്ച് 1ന് ശേഷം നേടിയവരായിരിക്കണം. സ്റ്റൈപ്പന്റ്- പ്രതിമാസം 10,000 രൂപ. താല്പര്യമുള്ളവർ ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സല് എന്നിവ സഹിതം തിരുവനന്തപുരം മ്യൂസിയത്തിന് എതിർവശത്തുള്ള പബ്ലിക് ഓഫീസ് കോമ്പൗണ്ടിലെ റവന്യൂ കോംപ്ലക്സിന്റെ നാലാം നിലയില് പ്രവർത്തിക്കുന്ന ശുചിത്വമിഷൻ ഓഫീസില് മാർച്ച് 13 രാവിലെ 10.30 ന് നടക്കുന്ന അഭിമുഖത്തില് പങ്കെടുക്കണം. കൂടുതല് വിവരങ്ങള്ക്ക്: 0471-2312730, www.suchitwamission.org.

മെഡിക്കല് ഓഫീസർ

പാലക്കാട് ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തില് മെഡിക്കല് ഓഫീസർ (വിഷ ചികിത്സ) തസ്തികയില് ഹിന്ദു നാടാർ വിഭാഗത്തിന് സംവരണം ചെയ്തിരിക്കുന്ന ഒരു താത്കാലിക ഒഴിവ് നിലവിലുണ്ട്. ആയുർവേദ മെഡിക്കല് ബിരുദം, വിഷ/ അഗതതന്ത്രയിലുള്ള പി.ജി., കേരള മെഡിക്കല് കൗണ്സില് രജിസ്ട്രേഷനുമാണ് യോഗ്യത. ശമ്പളം : 55,200 - 1,15,300. പ്രായപരിധി: 22-46. താല്പ്പര്യമുള്ള ഉദ്യോഗാർഥികള് വിദ്യാഭ്യാസ യോഗ്യത, പ്രായം, എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല് സർട്ടിഫിക്കറ്റുകള് സഹിതം മാർച്ച് 13ന് മുമ്പ് ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില് നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്യണം. നിലവില് ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയില് നിന്നുള്ള NOC ഹാജരാക്കണം.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News