Enter your Email Address to subscribe to our newsletters

Thituvanathapuram, 10 മാര്‍ച്ച് (H.S.)
ബ്രഹ്മോസ് എയ്‌റോസ്പെയ്‌സ് തിരുവനന്തപുരം ലിമിറ്റഡിന്റെ പുതിയ മിസൈൽ നിർമ്മാണ യൂണിറ്റ് പദ്ധതി കള്ളിക്കാടിൽ പ്രഖ്യാപിച്ചു. കള്ളിക്കാട് ദീപ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് സി.കെ ഹരീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കള്ളിക്കാടിൻ്റെ വികസനത്തിന് ഒരു നാഴികക്കല്ലാകും ബ്രഹ്മോസിൻ്റെ മിസൈൽ നിർമ്മാണ യൂണിറ്റെന്ന് എംഎൽഎ പറഞ്ഞു.
ആയിരം കോടിയുടെ നിക്ഷേപമാണ് ആദ്യഘട്ടത്തിൽ വരുന്നത്. നാടിന്റെ വികസനക്കുതിപ്പിനും രാജ്യത്തിൻ്റെ സുരക്ഷയ്ക്കും മുതൽക്കൂട്ടാകുന്ന പദ്ധതിയിലൂടെ നൂറുകണക്കിന് തൊഴിലവസരങ്ങൾക്കും വൻതോതിലുള്ള നികുതി വരുമാനത്തിനും വഴിയൊരുങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചടങ്ങിൽ ബ്രഹ്മോസ് എയ്‌റോസ്പെയ്‌സിന് മിസൈൽ നിർമ്മാണ യൂണിറ്റ് നിർമ്മിക്കാനായി നാട്ടുകാൽത്തേരി തുറന്ന ജയിലിൻ്റെ കൈവശമുണ്ടായിരുന്ന180 ഏക്കർ ഭൂമി അനുവദിച്ച സർക്കാർ ഉത്തരവ് ജില്ലാ കളക്ടർ അനു കുമാരിക്ക് സി.കെ ഹരീന്ദ്രൻ എംഎൽഎ കൈമാറി.
ചടങ്ങിൽ കള്ളിക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ബി.വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ആനി പ്രസാദ്, പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആര്യ.എസ്. യു, ബ്ലോക്ക് അംഗം സജിനിമോൾ, ബ്രഹ്മോസ് തിരുവനന്തപുരം എംഡി എ.ജോസഫ്, ചീഫ് ജനറൽ മാനേജർ ഡോ.എസ്.അനിയൻ, തഹസിൽദാർ ദേവബാലൻ തുടങ്ങിയവർ പങ്കെടുത്തു.
---------------
Hindusthan Samachar / Sreejith S