ചർച്ചകളിൽ ശുഭാപ്തി വിശ്വാസം; കെ.ജി.എം.സി.ടി.എ സമരം ഉടൻ പുനരാരംഭിക്കില്ല
Thiruvananthapuram ,1 മാര്‍ച്ച് (H.S.) സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരുമായി നടത്തിയ ചർച്ചകൾ ശുഭാപ്തി വിശ്വാസമേകുന്ന സാഹചര്യത്തിൽ, നാളെ മുതൽ പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന
Doctors strick


Thiruvananthapuram ,1 മാര്‍ച്ച് (H.S.)

സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരുമായി നടത്തിയ ചർച്ചകൾ ശുഭാപ്തി വിശ്വാസമേകുന്ന സാഹചര്യത്തിൽ, നാളെ മുതൽ പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല ഒ.പി ബഹിഷ്കരണവും ശസ്ത്രക്രിയ ബഹിഷ്കരണവും ഉൾപ്പെടെയുള്ള സമരപരിപാടികൾ താൽക്കാലികമായി നീട്ടിവെക്കാൻ കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ (KGMCTA) സംസ്ഥാന സമിതി തീരുമാനിച്ചു. അനുകൂലമായ സർക്കാർ ഉത്തരവ് ഉണ്ടാകുന്നില്ലെങ്കിൽ സമരം പുനരാരംഭിക്കുന്ന പുതിയ തീയതി പിന്നീട് അറിയിക്കും.

*പ്രധാന തീരുമാനങ്ങൾ:-*

ധനകാര്യ മന്ത്രിയുമായും ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുമായും സംഘടന നടത്തിയ കൂടിക്കാഴ്ചകൾ ഫലപ്രദമാകും എന്ന് വിശ്വസിക്കുന്നു. അസോസിയേഷൻ മുന്നോട്ടുവെച്ച ന്യായമായ ആവശ്യങ്ങൾ സർക്കാർ തള്ളിക്കളയില്ലെന്ന വിശ്വാസത്തിലാണ് നിലവിലെ തീരുമാനം. രോഗീപരിചരണത്തെയും മെഡിക്കൽ വിദ്യാഭ്യാസത്തെയും ബാധിക്കുന്ന രീതിയിലുള്ള സമരപരിപാടികൾ താൽക്കാലികമായി മരവിപ്പിച്ചത് ചർച്ചകൾക്ക് അനുകൂലമായ സാഹചര്യമൊരുക്കുവാൻ വേണ്ടിയും രോഗികൾക്കും വിദ്യാർത്ഥികൾക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഗണിച്ചും ആയിരുന്നു.

2016 മുതലുള്ള ശമ്പള കുടിശ്ശിക നൽകിയും, രോഗീ ബാഹുല്യത്തിന് അനുസരിച്ച് ഡോക്ടർമാരുടെ തസ്തികകൾ സൃഷ്ടിച്ചും ആവശ്യത്തിന് ചികിത്സാ സൗകര്യങ്ങൾ ഒരുക്കിയും രോഗീ പരിചരണം മെച്ചമാക്കുന്നത് ഉൾപ്പെടെയുള്ള മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ ആവശ്യങ്ങളിൽ അനുകൂലമായ ഒരു ഉത്തരവ് ഉടൻ ഉണ്ടാകുമെന്നാണ് സംഘടനയുടെ പ്രതീക്ഷ. അല്ലാത്തപക്ഷം കൂടുതൽ തീവ്രതയോടെ സമരം പുനരാരംഭിക്കുവാൻ സംഘടന നിർബന്ധിതരാകും എന്ന് അറിയിക്കുന്നു.

---------------

Hindusthan Samachar / Sreejith S


Latest News