പെരിന്തല്മണ്ണ ഓട്ടോ തൊഴിലാളികള്ക്ക് ഹെല്ത്ത് കാര്ഡ്; 8 ആശുപത്രികളുമായി സഹകരിച്ച് പദ്ധതി
Malappuram , 12 മാര്ച്ച് (H.S.) പെരിന്തല്മണ്ണ നിയോജക മണ്ഡലത്തിന് കീഴിലുള്ള ഓട്ടോ-ടാക്സി തൊഴിലാളികള്ക്ക് ഹെല്ത്ത് കാര്ഡ്. എംഎല്എ നജീബ് കാന്തപുരം മുന്കൈ എടുത്ത് നടത്തുന്ന പദ്ധതിയിലാണ് കാര്ഡ് അനുവദിച്ചത്. പെരിന്തല്മണ്ണയിലെ എട്ട് പ്രമുഖ ആശുപത്രികളുമാ
Auto driver


Malappuram , 12 മാര്ച്ച് (H.S.)

പെരിന്തല്മണ്ണ നിയോജക മണ്ഡലത്തിന് കീഴിലുള്ള ഓട്ടോ-ടാക്സി തൊഴിലാളികള്ക്ക് ഹെല്ത്ത് കാര്ഡ്. എംഎല്എ നജീബ് കാന്തപുരം മുന്കൈ എടുത്ത് നടത്തുന്ന പദ്ധതിയിലാണ് കാര്ഡ് അനുവദിച്ചത്.

പെരിന്തല്മണ്ണയിലെ എട്ട് പ്രമുഖ ആശുപത്രികളുമായി സഹകരിച്ചാണ് പദ്ധതി. നേരത്തെ ആയിരത്തിലധികം പേര് പദ്ധതിയുടെ ഭാഗമാണ്. ഇപ്പോള് 1500ഓളം ഡ്രൈവര്മാരും പദ്ധതിയുടെ ഭാഗമായി.

ഹെല്ത്ത് കാര്ഡ് അപേക്ഷകള് കഴിഞ്ഞ ദിവസം എംഎല്എ ഓഫീസില് വിതരണം ചെയ്തിരുന്നു. നേരത്തെ ഹരിതസേന പ്രവര്ത്തകര്, കുടുംബശ്രീ പ്രവര്ത്തകര് ഉള്പ്പെടെ പദ്ധതിയിലുണ്ടായിരുന്നു. പ്രസവ ചികില്സ ഉള്പ്പെടെ നൂറോളം പേര്ക്ക് ഇതിനകം സൗജന്യ ചികില്സ നല്കി. എംഇഎസ് മെഡിക്കല് കോളജാണ് പ്രസവ ചികില്സ നല്കിയത്.

എംഇഎസ് മെഡിക്കല് കോളജ്, കിംസ് അല്ഷിഫ ആശുപത്രി, മൗലാന ആശുപത്രി, രാംദാസ് ക്ലിനിക്, ക്രാഫ്റ്റ് ആശുപത്രി, അസന്റ് ഇഎന്ടി ആശുപത്രി, ബികെസിസി ആശുപത്രി, എന്ഡോ ഡയബ് ആശുപത്രി, അബേറ്റ് കണ്ണാശുപത്രി, അല് സലാമ ആശുപത്രി തുടങ്ങിയ ആശുപത്രികളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കി വരുന്നത്. 1500ഓളം ഓട്ടോ തൊഴിലാളികള് കൂടി പദ്ധതിയില് ഭാഗമായി എന്നതാണ് പദ്ധതി വീണ്ടും വാര്ത്തകളില് നിറയാന് കാരണം.

മണ്ഡലത്തിലെ ഓട്ടോ തൊഴിലാളികള്ക്കാണ് ഹെല്ത്ത് കാര്ഡ് നല്കുന്നത്. മണ്ഡലത്തില് ജോലി ചെയ്യുന്ന പുറത്തുള്ള ഓട്ടോ തൊഴിലാളികള്ക്കും പുറത്ത് ജോലി ചെയ്യുന്ന മണ്ഡലത്തില് താമസക്കാരനായ ഓട്ടോ തൊഴിലാളികള്ക്കും പദ്ധതിയില് ഭാഗമാകാം. ഏത് സ്റ്റാന്റിലാണ് ജോലി ചെയ്യുന്നത് എന്ന് അപേക്ഷയില് വ്യക്തമാക്കണം. പദ്ധതി സംബന്ധിച്ച് എംഎല്എ ഫേസ്ബുക്കില് പങ്കുവച്ച കുറിപ്പ് വായിക്കാം-

''പെരിന്തല്മണ്ണ നിയോജക മണ്ഡലത്തിലെ ഓട്ടോ, ടാക്സി തൊഴിലാളികളും, തയ്യല് തൊഴിലാളികളും ഇനി എം.എല്.എ ഹെല്ത്ത് കാര്ഡ് തണലില്. പെരിന്തല്മണ്ണയിലെ 8 ആശുപത്രികളില് ഹെല്ത്ത് കാര്ഡിന്റെ ആനുകൂല്യം ലഭിക്കും. സമൂഹത്തില് അടിത്തട്ടില് പ്രവര്ത്തിക്കുന്ന സാധാരണക്കാരായ തൊഴിലാളികളെയും സാമൂഹ്യ, ആരോഗ്യ പ്രവര്ത്തകരെയും ചേര്ത്തു പിടിക്കുന്നതിനാണ് ഈ പദ്ധതി നടപ്പാക്കിയത്.

പെരിന്തല്മണ്ണ നിയോജക മണ്ഡലത്തിലെ അംഗന്വാടി വര്ക്കര്മാര്, ഹെല്പ്പര്മാര്, പരിരക്ഷ വളണ്ടിയര്മാര്, ട്രോമാ കെയര് വളണ്ടിയര്മാര്, ഹരിതകര്മ്മ സേനാംഗങ്ങള്, ആംബുലന്സ് ഡ്രൈവര്മാര്, വഴിയോര കച്ചവടക്കാര്, കുടുംബശ്രീ സി.ഡി.എസ് അംഗങ്ങള് എന്നിവര്ക്ക് ഇതിനോടകം ഹെല്ത്ത് കാര്ഡ് നല്കിയിരുന്നു. 1500-പേര്ക്കാണ് പുതുതായി ഹെല്ത്ത് കാര്ഡ് നല്കിയത്.

പെരിന്തല്മണ്ണ നഗരസഭ ടൗണ്ഹാളില് നടന്ന ഹെല്ത്ത് കാര്ഡ് വിതരണോദ്ഘാടനം നിര്വഹിച്ചു. നഗരസഭ ചെയര്പേഴ്സണ് പച്ചീരി സുരയ്യ ഫാറൂഖ് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്മാന് എം.ബി. ഫസല് മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് നാലകത്ത് ബഷീര് മാസ്റ്റര്, ദിനേശന്, കണക്കഞ്ചേരി, സബിത, അഡ്വ. എസ്. അബ്ദുസ്സലാം, നബീല് വട്ടപ്പറമ്പ്, നൗഫല്, ശ്രീറാം സംസാരിച്ചു. ബഷീര് കട്ടുപ്പാറ സ്വാഗതവും ഉസ്മാന് തെക്കത്ത് നന്ദിയും പറഞ്ഞു.''

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News