ബെംഗളൂരു സ്വദേശിനിയെ പീഡിപ്പിച്ചെന്ന കേസിൽ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് സമർപ്പിച്ച അപേക്ഷയിൽ കോടതി വാദം പൂർത്തിയാക്കി.
Thiruvananthapuram , 12 മാര്ച്ച് (H.S.) ബെംഗളൂരു സ്വദേശിനിയെ പീഡിപ്പിച്ചെന്ന കേസിൽ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് സമർപ്പിച്ച അപേക്ഷയിൽ കോടതി വാദം പൂർത്തിയാക്കി. മാർച്ച് 19-നാണ് കോടതി വിധി പറയുക. ഫെ
Rahul manguttathil


Thiruvananthapuram , 12 മാര്ച്ച് (H.S.)

ബെംഗളൂരു സ്വദേശിനിയെ പീഡിപ്പിച്ചെന്ന കേസിൽ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് സമർപ്പിച്ച അപേക്ഷയിൽ കോടതി വാദം പൂർത്തിയാക്കി. മാർച്ച് 19-നാണ് കോടതി വിധി പറയുക. ഫെബ്രുവരി 17-ന് പ്രതി രാഹുൽ പരാതിക്കാരിയെ വാട്സാപ്പ് വഴി ബന്ധപ്പെടാൻ ശ്രമിച്ചുവെന്ന് കാണിച്ചാണ് അന്വേഷണ സംഘം കോടതിയെ സമീപിച്ചത്.

പ്രോസിക്യൂട്ടർ മനു കല്ലമ്പള്ളിയാണ് പൊലീസിന് വേണ്ടി ശക്തമായ വാദങ്ങൾ ഉന്നയിച്ചത്. അതിജീവിതയെയും കുടുംബത്തെയും സ്വാധീനിക്കാനും അപമാനിക്കാനും സാധ്യതയുള്ളതിനാലാണ് മുൻകൂർ ജാമ്യം ലഭിച്ചപ്പോൾ കോടതി കർശന ഉപാധികൾ ഏർപ്പെടുത്തിയത്. രഹസ്യമൊഴി നൽകിയതിന് തൊട്ടടുത്ത ദിവസം തന്നെ അതിജീവിതയെ വിളിക്കാൻ ശ്രമിച്ചത് അവരെ ഭയപ്പെടുത്താനാണ്.

പതിനായിരത്തോളം കോൺടാക്റ്റുകളുള്ള ഒരു എംഎൽഎയുടെ ഫോണിൽ നിന്ന്, എട്ടു ഘട്ടങ്ങൾ കടന്നാലേ സാധ്യമാകുന്ന വാട്സാപ്പ് കോൾ 'അബദ്ധത്തിൽ' പോയി എന്നത് അവിശ്വസനീയമാണ്. പ്രതിയുടെ സ്വാതന്ത്ര്യത്തെക്കാൾ ഇരയുടെ സുരക്ഷയ്ക്കാണ് പ്രാധാന്യം നൽകേണ്ടതെന്നും ജാമ്യവ്യവസ്ഥ ലംഘിച്ച പ്രതിയുടെ ജാമ്യം റദ്ദാക്കിയില്ലെങ്കിൽ നിയമസംവിധാനത്തിലുള്ള വിശ്വാസം തകരുമെന്നും പ്രോസിക്യൂഷൻ വാദിച്ചു. അതിജീവിതയുടെ അമ്മയുടെ പേര് പ്രതിയുടെ ഫോണിൽ ഇരയുടെ പേരിൽ സേവ് ചെയ്തത് ഗൂഢലക്ഷ്യത്തോടെയാണെന്നും പ്രോസിക്യൂഷൻ ആരോപിച്ചു. പ്രതിയുടെ ജാമ്യം റദ്ദാക്കിയില്ലെങ്കിൽ നിയമസംവിധാനത്തിലുള്ള ജനങ്ങളുടെ വിശ്വാസം തകരുമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

പ്രതിക്ക് വേണ്ടി ഹാജരായ അഡ്വ. ശാസ്തമംഗലം അജിത് കുമാർ ആരോപണങ്ങൾ പൂർണമായും നിഷേധിച്ചു. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും പ്രതിയുടെ രാഷ്ട്രീയ ഭാവി തകർക്കാനാണ് പൊലീസ് ഇത്തരം നീക്കങ്ങൾ നടത്തുന്നതെന്നും അദ്ദേഹം വാദിച്ചു. ഫെബ്രുവരി 17-ന് ഇത്തരമൊരു സംഭവം നടന്നിട്ടില്ല. അബദ്ധത്തിൽ സംഭവിച്ച ഒരു കോൾ മാത്രമാണത്. കോൾ വന്ന ഉടൻ തന്നെ പരാതിക്കാരിയെ ബ്ലോക്ക് ചെയ്തു. പീഡനം നടന്ന സ്ഥലം സംബന്ധിച്ച് പരാതിക്കാരിയുടെ മൊഴികളിൽ വലിയ വൈരുധ്യമുണ്ട്. ഹോട്ടൽ, ഹോംസ്റ്റേ എന്നിങ്ങനെ പലതവണയായി മൊഴി മാറ്റുന്നു. പ്രതിയെ കുടുക്കാൻ പരാതിക്കാരി തന്നെ വാട്സാപ്പിൽ മെസ്സേജ് അയക്കുകയും സ്റ്റാറ്റസ് ലൈക്ക് ചെയ്യുകയും ചെയ്യുന്നുണ്ടെന്നും ഇത് ഒരു ട്രാപ്പിൻ്റെ ഭാഗമാണെന്നും പ്രതിഭാഗം വാദിച്ചു. ഹോട്ടൽ മുറിയിൽ നിന്ന് അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമാണെന്നും അഡ്വ. അജിത് കുമാർ കോടതിയിൽ പറഞ്ഞു.

ജാമ്യ വ്യവസ്ഥകൾ ലംഘിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ച ശേഷം മാർച്ച് 19-ന് കോടതി വിധി പ്രഖ്യാപിക്കും.

ആദ്യ കേസില് ഒളിവില് കഴിയവേയാണ് മാങ്കൂട്ടത്തിലിനെതിരെ രണ്ടാമത്തെ പീഡന പരാതി ഉയര്ന്നത്. ബെംഗളൂരു സ്വദേശിനിയായ 23 കാരി ഇതു സംബന്ധിച്ച് കെപിസിസി നേതൃത്വത്തിന് നല്കിയ പരാതി സംസ്ഥാന പൊലീസ് മേധാവിക്ക് നേതൃത്വം കൈമാറുകയായിരുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News