മീനമാസ പൂജകൾക്കായി ശബരിമല മാർച്ച് 14 വൈകിട്ട് അഞ്ചുമണിക്ക് ശബരിമല തുറക്കും.
Pathanamthitta , 12 മാര്ച്ച് (H.S.) മീനമാസ പൂജയ്ക്കും ഉത്സവത്തിനുമായി ശബരിമല നട തുറക്കാന് ഇനി ദിവസങ്ങള് മാത്രം. മീനമാസ പൂജകൾക്കായി ശബരിമല മാർച്ച് 14 വൈകിട്ട് അഞ്ചുമണിക്ക് ശബരിമല തുറക്കും. തന്ത്രി കണ്Oര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസ
Sabarimala


Pathanamthitta , 12 മാര്ച്ച് (H.S.)

മീനമാസ പൂജയ്ക്കും ഉത്സവത്തിനുമായി ശബരിമല നട തുറക്കാന് ഇനി ദിവസങ്ങള് മാത്രം. മീനമാസ പൂജകൾക്കായി ശബരിമല മാർച്ച് 14 വൈകിട്ട് അഞ്ചുമണിക്ക് ശബരിമല തുറക്കും. തന്ത്രി കണ്Oര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ ഡി നടതുറന്ന് ദീപം തെളിയിക്കും.

മീനമാസം ഒന്നിന് (മാർച്ച് 15) രാവിലെ അഞ്ച് മണിക്കാണ് ദർശനത്തിനായി നട തുറക്കുക. മീനമാസം ഒന്ന് മുതൽ കളഭാഭിഷേകവും പടി പൂജയും ഉണ്ടായിരിക്കും. മീനമാസ പൂജകൾ പൂർത്തിയാക്കി മാർച്ച് 19 ന് രാത്രി 10 മണിക്ക് നടയടയ്ക്കും.

ശബരിമല ഉത്സവത്തിനായി മാർച്ച് 22 വൈകിട്ട് അഞ്ച് മണിക്ക് നട തുറക്കും. മാർച്ച് 23 ന് പകൽ 11.30 നും 12 നും ഇടയിലുള്ള മുഹൂർത്തത്തിൽ ശബരിമല ഉത്സവത്തിന് കൊടിയേറും. മാർച്ച് 24 മുതൽ മാർച്ച് 31 വരെ എല്ലാ ദിവസവും ഉച്ച പൂജയ്ക്ക് ശേഷം ഉത്സവബലി ഉണ്ടായിരിക്കും. മാർച്ച് 31നാണ് പള്ളിവേട്ട.

ഏപ്രിൽ ഒന്നിനാണ് ഭഗവാന് പമ്പയിൽ ആറാട്ട്. ഏപ്രിൽ ഒന്നിന് രാവിലെ ഒൻപത് മണിക്ക് സന്നിധാനത്ത് നിന്നും ആറാട്ട് ഘോഷയാത്ര പമ്പയിലേക്ക് പുറപ്പെടും. ആറാട്ടിനു ശേഷം ഘോഷയാത്ര സന്നിധാനത്ത് തിരിച്ചെത്തിയ ശേഷം രാത്രി പത്തിന് നട അടയ്ക്കും.

ഭക്തജനങ്ങള്ക്ക് വെര്ച്വല് ക്യൂ സൗകര്യവും

ശബരിമല ദർശനം നടത്താൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ വെർച്ചൽ ക്യു വെബ്സൈറ്റ് (www.sabarimalaonline.org)വഴി ദർശനത്തിനായുള്ള സ്ലോട്ട് ഉറപ്പുവരുത്തണം. സന്നിധാനത്ത് താമസിക്കാൻ ആഗ്രഹിക്കുന്ന ഭക്തർക്ക് www.onlinetdb.com എന്ന വെബ്സൈറ്റിലൂടെ മുറികൾ ബുക്ക് ചെയ്യാവുന്നതാണ്.

ഭക്തര്ക്ക് താമസ സൗകര്യവും ബുക്ക് ചെയ്യാം

മീനമാസ പൂജയ്ക്കും ഉത്സവത്തിനുമായി ശബരിമല നട തുറക്കാനിരിക്കെ സന്നിധാനത്ത് താമസസൗകര്യം ഒരുക്കി ദേവസ്വം ബോര്ഡ്. ഭക്തർക്ക് ഓൺലൈൻ വഴി മുറി ബുക്ക് ചെയ്യാവുന്നതാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ www.onlinetdb.com വഴി ഭക്തർക്ക് മുറികൾ ബുക്ക് ചെയ്യാവുന്നതാണ്.

മണ്ഡല - മകരവിളക്ക് കാലത്തെ തിരക്ക് കണക്കിലെടുത്ത് മീനമാസ പൂജകള്ക്കും കൃത്യമായ പ്ലാനിങും നിയന്ത്രണങ്ങളും ഉണ്ടാവും. കൃത്യമായ പ്ലാനിങ്ങോടെ എത്തുന്ന ഭക്തർക്ക് മാത്രമേ സന്നിധാനത്ത് താമസസൗകര്യം ഉറപ്പാക്കാൻ സാധിക്കൂ. അതിനാൽ മുറികൾ ആവശ്യമുള്ളവർ വെബ്സൈറ്റിലെ ലഭ്യത പരിശോധിച്ചു മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News