സംസ്ഥാനത്ത് സ്വർണവില കീഴോട്ട്.
Ernakulam , 13 മാര്ച്ച് (H.S.) സംസ്ഥാനത്ത് സ്വർണവില കീഴോട്ട്. 22 കാരറ്റിൻ്റെ ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വില 1,18,240 രൂപയാണ്. ഇന്നലത്തെ സ്വർണ വിലയിൽ നിന്ന് പവന് 720 രൂപയാണ് കുറഞ്ഞത്. ഇന്നലെ ഒരു പവന് 1,18,960 രൂപയായിരുന്നു. അതേസമയം 22 കാരറ്റിൻ്റെ
Gold rate increased


Ernakulam , 13 മാര്ച്ച് (H.S.)

സംസ്ഥാനത്ത് സ്വർണവില കീഴോട്ട്. 22 കാരറ്റിൻ്റെ ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വില 1,18,240 രൂപയാണ്. ഇന്നലത്തെ സ്വർണ വിലയിൽ നിന്ന് പവന് 720 രൂപയാണ് കുറഞ്ഞത്. ഇന്നലെ ഒരു പവന് 1,18,960 രൂപയായിരുന്നു. അതേസമയം 22 കാരറ്റിൻ്റെ ഒരു ഗ്രാം സ്വർണത്തിന് 14,780 രൂപയായി കുറഞ്ഞു. 90 രൂപയാണ് ഗ്രാമിന് കുറഞ്ഞത്. ഇന്നലെ ഒരു ഗ്രാമിന് 14,870 രൂപയായിരുന്നു.

18 കാരറ്റിൻ്റെ ഒരു പവൻ സ്വർണത്തിന് 97,160 രൂപയാണ് വില. ഇന്നലെ 97,720 രൂപയായിരുന്നു. 560 രൂപയാണ് കുറഞ്ഞത്. 18 കാരറ്റിൻ്റെ സ്വർണത്തിന് ഒരു ഗ്രാമിന് 70 രൂപ കുറഞ്ഞ് ഇന്ന് 12,145 രൂപയാണ് വില. ഇന്നലെ 12,215 രൂപയായിരുന്നു വില.

14 കാരറ്റ് സ്വർണം ഒരു പവന് 75,640 രൂപയാണ് ഇന്നത്തെ നിരക്ക്. അതേസമയം ഇന്നലെ 9,515 രൂപയായിരുന്ന 14 കാരറ്റ് സ്വർണം ഒരു ഗ്രാമിനിന്ന് 60 രൂപ കുറഞ്ഞ് 9455 രൂപയായി. 9 കാരറ്റ് സ്വർണം ഒരു പവൻ്റെ ഇന്നത്തെ വിപണിവില 48,760 രൂപയാണ്. 9 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 40 രൂപ കുറഞ്ഞ് 6,095 രൂപയും. ഇന്നലെ 6,135 രൂപയായിരുന്നു ഒരു ഗ്രാമിന് വില. അതേസമയം വെള്ളിക്ക് 10 ഗ്രാമിന് 2,800 രൂപയും 1 ഗ്രാമിന് 280 രൂപയുമാണ് വില.

പശ്ചിമേഷ്യൻ സംഘർഷങ്ങൾ നിലനിൽക്കുന്നതാണ് സ്വർണ വിലയിലെ മാറ്റങ്ങൾക്ക് കാരണമാകുന്നത്. എന്നാൽ യുദ്ധമോ മറ്റ് സംഘർഷങ്ങളോ നടന്നാൽ സ്വർണവില ഉയരുകയാണ് പതിവ് കാഴ്ച. പക്ഷേ ആഗോളതലത്തിൽ നോക്കുമ്പോൾ പണപ്പെരുപ്പം വർധിക്കാനുള്ള സാധ്യതയാണ് സ്വർണവില കുറയാൻ കാരണം. അപ്രതീക്ഷിതമായി വില കുറയുകയും കൂടുകയും ചെയ്യുന്നു.

നിലവിലെ സാഹചര്യത്തിൽ ലോകവിപണിയില് സ്വര്ണം ഔണ്സിന് 5103 ഡോളറാണ്. ഭൗമ രാഷ്ട്രീയ-സാമ്പത്തിക സ്ഥിതികൾ സങ്കീര്ണമായി തുടരുന്നത് സ്വര്ണവിലയില് നന്നായി പ്രതിഫലിക്കുന്നുണ്ട്. ഈ സാഹചര്യത്തില് ഇന്ത്യന് മാര്ക്കറ്റിലും വരും ദിവസങ്ങളിലും സ്വര്ണവിലയില് നിരന്തരം മാറ്റങ്ങള് തുടരാന് സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. അതേസമയം വരും ദിവസങ്ങളിൽ സ്വര്ണം, വെള്ളി വിലകളിൽ വലിയ ഇടിവ് പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് ധനകാര്യ വിദഗ്ധര് ചൂണ്ടിക്കാട്ടുന്നത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News