ക്ലിനിക്കല് എസ്റ്റാബ്ലിഷ്മെന്റ്സ്: ചെറിയ ആശുപത്രികള്ക്ക് പ്രത്യേക പരിഗണന
Thiruvanathapuram, 13 മാര്‍ച്ച് (H.S.) തിരുവനന്തപുരം: 2018ലെ കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ്‌സ് (രജിസ്‌ട്രേഷന്‍ ആന്‍ഡ് റെഗുലേഷന്‍) ആക്ട് പ്രകാരം സംസ്ഥാനത്തെ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ കൂടുതല്‍ ലളിതവും വേഗത്തിലുമായ
Ahmedabad's Civil 1200-bed hospital will be made centrally AC


Thiruvanathapuram, 13 മാര്‍ച്ച് (H.S.)

തിരുവനന്തപുരം: 2018ലെ കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ്‌സ് (രജിസ്‌ട്രേഷന്‍ ആന്‍ഡ് റെഗുലേഷന്‍) ആക്ട് പ്രകാരം സംസ്ഥാനത്തെ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ കൂടുതല്‍ ലളിതവും വേഗത്തിലുമായ രീതിയില്‍ നടപ്പിലാക്കുന്നതിനായി 15 കിടക്കകള്‍ വരെയുള്ള ചെറുകിട ആശുപത്രികള്‍ക്കായുള്ള അസസ്സ്‌മെന്റ് നടപടികള്‍ക്ക് പരിഷ്‌കരിച്ച ചെക്ക് ലിസ്റ്റ് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ചെറിയ ആശുപത്രികളെ പ്രത്യേകം സംരക്ഷിക്കണമെന്ന കാഴ്ചപ്പാടോടെയാണ് ഈ തീരുമാനമെടുത്ത്. ഇതോടെ ചെറിയ ആശുപത്രികള്‍ക്ക് ബുദ്ധിമുട്ടില്ലാതെ അസസ്‌മെന്റ് നടപടികള്‍ പൂര്‍ത്തിയാക്കാനാകും.

ചെറിയ ആശുപത്രികളും ക്ലിനിക്കുകളും രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനിടെ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ സംബന്ധിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രതിനിധികളും, കേരള അസോസിയേഷന്‍ ഓഫ് സ്‌മോള്‍ ഹോസ്പിറ്റല്‍സ് ആന്റ് ക്ലിനിക്‌സ് അസോസിയേഷന്‍ പ്രതിനിധികളും നടത്തിയ ചര്‍ച്ചയില്‍ കേരള ഹൈക്കോടതിയുടെ ബന്ധപ്പെട്ട ഉത്തരവ് കൂടി പരിഗണിച്ചു കൊണ്ടാണ് ഇപ്രകാരമൊരു തീരുമാനമെടുത്തത്. ചെറുകിട ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങള്‍, രോഗി സുരക്ഷ, ശുചിത്വം, ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങള്‍, അടിസ്ഥാന ചികിത്സാ സംവിധാനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന പ്രധാന മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തിയ ലഘൂകരിച്ച പരിശോധനാ ചെക്ക് ലിസ്റ്റ് ആണ് തയ്യാറാക്കിയിരിക്കുന്നത്.

ഈ സംവിധാനം വഴി 15 കിടക്കകള്‍ വരെയുള്ള ചെറുകിട ആശുപത്രികള്‍ക്ക് അസസ്സ്‌മെന്റ് നടപടികള്‍ കൂടുതല്‍ കാര്യക്ഷമവും സമയബന്ധിതവുമായ രീതിയില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. ഇതിലൂടെ ചെറിയ ആരോഗ്യ സ്ഥാപനങ്ങള്‍ നിയമപരമായി രജിസ്റ്റര്‍ ചെയ്യപ്പെടുകയും പൊതുജനങ്ങള്‍ക്ക് നിലവാരമുള്ള ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കുന്നതിന് സഹായകരമാകുകയും ചെയ്യും.

ചെക്ക് ലിസ്റ്റ് അനുസരിച്ച് അസസ്സ്‌മെന്റ് നടപടികള്‍ നടത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ജില്ലാ രജിസ്റ്ററിംഗ് അതോറിറ്റികള്‍ക്ക് നല്‍കിയിട്ടുണ്ട്. കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ്‌സ് ആക്ട്, 2018 പ്രകാരമുള്ള രജിസ്‌ട്രേഷന്‍ പ്രക്രിയ കൂടുതല്‍ സുഗമവും സൗഹൃദപരവുമായ രീതിയില്‍ നടപ്പിലാക്കുന്നതിനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

---------------

Hindusthan Samachar / Sreejith S


Latest News