സാങ്കേതിക തകരാറുകളെത്തുടർന്ന് കൊച്ചി തീരത്ത് അടിയന്തരമായി നങ്കൂരമിട്ട ഇറാനിയൻ നാവികസേനാ കപ്പൽ 'ഐആർഐഎസ് ലാവനിലെ' (IRIS LAVAN) തൊണ്ണൂറോളം നാവികർ മടങ്ങി.
Ernakulam, 14 മാര്ച്ച് (H.S.) സാങ്കേതിക തകരാറുകളെത്തുടർന്ന് കൊച്ചി തീരത്ത് അടിയന്തരമായി നങ്കൂരമിട്ട ഇറാനിയൻ നാവികസേനാ കപ്പൽ ''ഐആർഐഎസ് ലാവനിലെ'' (IRIS LAVAN) തൊണ്ണൂറോളം നാവികർ മടങ്ങി. വെള്ളിയാഴ്ച രാത്രിയോടെയാണ് ഇവർ കൊച്ചിയിൽ നിന്ന് പുറപ്പെട്ടതെന്
IRIS


Ernakulam, 14 മാര്ച്ച് (H.S.)

സാങ്കേതിക തകരാറുകളെത്തുടർന്ന് കൊച്ചി തീരത്ത് അടിയന്തരമായി നങ്കൂരമിട്ട ഇറാനിയൻ നാവികസേനാ കപ്പൽ 'ഐആർഐഎസ് ലാവനിലെ' (IRIS LAVAN) തൊണ്ണൂറോളം നാവികർ മടങ്ങി. വെള്ളിയാഴ്ച രാത്രിയോടെയാണ് ഇവർ കൊച്ചിയിൽ നിന്ന് പുറപ്പെട്ടതെന്ന് പ്രതിരോധ സേനാ വൃത്തങ്ങൾ സ്ഥിരീകരിച്ചു. എന്നാൽ സുരക്ഷാ കാരണങ്ങളാൽ ഇവർ എവിടേക്കാണ് മടങ്ങിയതെന്ന വിവരം അധികൃതർ രഹസ്യമായി സൂക്ഷിക്കുകയാണ്. ബാക്കിയുള്ളവർ എപ്പോൾ മടങ്ങുമെന്നോ കപ്പലുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങളോ ഇപ്പോൾ നൽകാനാവില്ലന്ന് സേനാ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ശ്രീലങ്കയ്ക്ക് തെക്ക് ഭാഗത്ത് വെച്ച് ഇറാൻ്റെ മറ്റൊരു കപ്പലായ ഐആർഐഎസ് ദേന (IRIS DENA) അമേരിക്കൻ നാവികസേനയുടെ ആക്രമണത്തിന് ഇരയായതിന് പിന്നാലെയാണ് മേഖലയിൽ സമാന സാഹചര്യത്തിലുണ്ടായിരുന്ന ഐആർഐഎസ് ലാവൻ സാങ്കേതിക തകരാറിലായത്. ഫെബ്രുവരി 28-ന് ഇറാൻ ഭരണകൂടം സഹായം അഭ്യർഥിച്ചതിനെത്തുടർന്ന്, നയതന്ത്ര മുൻഗണനകൾ പരിഗണിച്ച് മാർച്ച് ഒന്നിന് തന്നെ ഇന്ത്യ ഡോക്കിങ്ങിന് അനുമതി നൽകി. തുടർന്ന് മാർച്ച് 4-നാണ് കപ്പൽ കൊച്ചി തുറമുഖത്ത് സുരക്ഷിതമായി നങ്കൂരമിട്ടത്.

കപ്പലിലുണ്ടായിരുന്ന 183 ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചിരുന്നു. ഇവരെ കൊച്ചിയിലെ ഇന്ത്യൻ നാവികസേനയുടെ പ്രത്യേക നിരീക്ഷണ കേന്ദ്രങ്ങളിലും സൗകര്യങ്ങളിലുമാണ് താമസിപ്പിച്ചത്. ഇറാൻ്റെ മറ്റൊരു കപ്പലായ ഐആർഐഎസ് ദേന ശ്രീലങ്കൻ തീരത്തിന് സമീപം ആക്രമണത്തിനരയായത് മേഖലയിൽ വലിയ ആശങ്ക ഉയർത്തിയിരുന്നു. ആ സാഹചര്യത്തിൽ തന്നെയാണ് ഐആർഐഎസ് ലാവനും സമാനമായ മേഖലയിൽ ഉണ്ടായിരുന്നത് എന്നതിനാൽ ഇന്ത്യ ഈ വിഷയത്തിൽ അതീവ ജാഗ്രത പുലർത്തുന്നുണ്ട്. കപ്പലിൻ്റെ സാങ്കേതിക തകരാറുകൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ നടന്നു വരികയാണ്.

കപ്പലിലെ ജീവനക്കാർക്ക് ആവശ്യമായ വൈദ്യസഹായവും മറ്റ് താമസ സൗകര്യങ്ങളും ഇന്ത്യൻ നാവികസേനയുടെ മേൽനോട്ടത്തിൽ നൽകിയിരുന്നു. സമുദ്ര മേഖലയിലെ അന്താരാഷ്ട്ര സഹകരണത്തിൻ്റെ ഭാഗമായാണ് ഇന്ത്യ ഈ നടപടി കൈക്കൊണ്ടിരിക്കുന്നത്. വരും ദിവസങ്ങളിൽ കപ്പലിൻ്റെ അറ്റകുറ്റപ്പണികൾ സംബന്ധിച്ചും ബാക്കിയുള്ള തെണ്ണുറിലധികം ജീവനക്കാരുടെ മടക്കയാത്ര സംബന്ധിച്ചും കൂടുതൽ തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് സേനാ വൃത്തങ്ങൾ നൽകു സൂചന. ഐആർഐഎസ് ലാവൻ കൊച്ചിയിൽ എത്തിയത് സംബന്ധിച്ചും ജീവനക്കാരുടെ വിവരങ്ങൾ സംബന്ധിച്ചും കേന്ദ്ര പ്രതിരോധ മന്ത്രാലയം തുടർച്ചയായ നിരീക്ഷണം തുടരുകയാണ്. സുരക്ഷാ കാരണങ്ങളാൽ കപ്പൽ ജീവനക്കാർ നിലവിൽ നാവികസേനാ കേന്ദ്രത്തിന് പുറത്തിറങ്ങാൻ അനുമതി നൽകിയിട്ടില്ല. അയൽരാജ്യങ്ങളുമായുള്ള സമുദ്ര സുരക്ഷാ ബന്ധം ശക്തമാക്കുന്നതിൻ്റെ ഭാഗമായി കൂടിയാണ് യുദ്ധ സാഹചര്യത്തിലും ഇന്ത്യ ഇത്തരമൊരു അടിയന്തര സഹായം ഇറാനിയൻ കപ്പലിന് നൽകിയത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News