Enter your Email Address to subscribe to our newsletters

Kottayam , 14 മാര്ച്ച് (H.S.)
ശബരിമല വിഷയത്തില് നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് സർക്കാർ യുടേൺ നടത്തിയെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. സർക്കാർ വിശ്വാസികളോടൊപ്പമല്ല വിശ്വാസികൾക്കെതിരാണെന്ന് എം ടി രമേശ് പറഞ്ഞു. 2018ലെ സർക്കാർ നിലപാടിൽ ഇപ്പോൾ മാറ്റം വരുത്താൻ കാരണമെന്തെന്ന് മുഖ്യമന്ത്രി വിശദീകരിക്കണെന്നും രമേശ് ആവശ്യപ്പെട്ടു.
കോട്ടയത്ത് വാര്ത്ത സമ്മേളനത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസികളെ റോഡിലിട്ട് തല്ലിച്ചതച്ച സർക്കാരാണിതെന്നും പരമാര്ശം. വനിതാ മതിലിനെ തള്ളിപ്പറയാനും നവോത്ഥാന സമിതി പിരിച്ചുവിടാനും സർക്കാർ തയ്യാറാകുമോ എന്നും എം ടി രമേശ് ചോദ്യമുയര്ത്തി.
സന്നിധാനത്ത് പോലും പൊലീസ് രാജ് നടപ്പാക്കി. സുപ്രീം കോടതി വിധിയുടെ മറപിടിച്ച് ശബരിമലയെ തകർക്കാൻ ശ്രമിച്ച സർക്കാരാണ് ഒന്നാം പിണറായി സർക്കാർ. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സർക്കാർ യുടേൺ അടിച്ചു. ആചാരങ്ങളും അനുഷ്ഠാനങ്ങളുമാണ് പ്രധാനം എന്ന നിലപാടാണ് ഇപ്പോൾ സർക്കാർ സ്വീകരിച്ചിരിക്കുന്നത്. 2018 ല് വിശ്വാസമോ ആചാരമോ അല്ല പ്രധാനം സുപ്രീകോടതി വിധി പ്രകാരം സ്ത്രീകള് പ്രവേശിക്കേണ്ടതാണ് അന്തിമമെന്ന് സര്ക്കാര് പറഞ്ഞു. ഇതിന് പിന്നിലെ കാരണങ്ങള് മുഖ്യമന്ത്രിയും മന്ത്രിമാരും വിശദീകരിച്ചേ മതിയാകു. വിശദീകരണം നല്കാതെ നിലവിലെ അവരുടെ തീരുമാനത്തില് മുന്നോട്ട് പോകാൻ കഴിയില്ല അദ്ദേഹം പറഞ്ഞു.
ഏകദേശം 50 കോടി രൂപ ചെലവഴിച്ചാണ് വനിതാ മതില് സര്ക്കാര് സ്പോണ്സര്ഷിപ്പില് സംഘടിപ്പിച്ചത്. അന്നത്തെ നവോത്ഥാന സമിതി സർക്കാര് പിരിച്ച് വിടുമോ? തെരഞ്ഞെടുപ്പ് മുന്നില് കണ്ടുള്ള യൂടേണ് സര്ക്കാര് കാണിക്കുമ്പോള് വിശ്വാസികളോട് ചെയ്ത കൊടും ക്രൂരതയ്ക്ക് മാപ്പ് പറയണം. എന്നാല് മാത്രമേ വിശ്വാസികള്ക്കൊപ്പമാണ് എന്ന പ്രസ്താവനയ്ക്ക് അടിസ്ഥാനമുണ്ടാവുകയുള്ളു.
ശബരിമല സ്വര്ണക്കൊള്ള കേസിലും സര്ക്കാര് പ്രതിക്കൂട്ടിലാണ്. വിശ്വാസികള്ക്കൊപ്പമാണെന്ന് കാണിക്കാന് അയ്യപ്പ സംഗമം നടത്തി അതിലും പ്രതിക്കൂട്ടിലാണ്. സുപ്രീം കോടതിയില് ഈ കേസുകള് നിലനില്ക്കെ അതില് നിന്നെല്ലാം ഒളിച്ചോടാനുള്ള സർക്കാരിൻ്റെ തന്ത്രമാണിതെന്ന് ജനങ്ങള് മനസിലാക്കണമെന്നും രമേശ് കൂട്ടിച്ചേര്ത്തു.
വിശ്വാസികളുടെ താൽപര്യങ്ങൾ സംരക്ഷിച്ച് മുന്നോട്ട് പോകും- വി എൻ വാസവൻ
ശബരിമല യുവതീ പ്രവേശനത്തിൽ വിശ്വാസികളുടെ താൽപര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് മുന്നോട്ട് പോകുമെന്ന് മന്ത്രി വി എൻ വാസവൻ വ്യക്തമാക്കി. യുവതീ പ്രവേശനത്തിൽ തീരുമാനമെടുക്കേണ്ടത് പണ്ഡിതരാണ്. ഇത് നേരത്തെ തന്നെ കോടതിയെ അറിയിച്ചിട്ടുണ്ട്. ഗോവിന്ദൻ പറഞ്ഞത് പാർട്ടി നിലപാടാണെന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു.
യുവതീ പ്രവേശനം സംബന്ധിച്ച കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് ആചാരപരമായ കാര്യങ്ങളിൽ പാണ്ഡിത്യമുള്ളവരും സാമൂഹിക പരിഷ്കർത്താക്കളുമാണ്. യുവതി പ്രവേശനത്തെ അനുകൂലിച്ച നിലപാട് തിരുത്താനാണ് സർക്കാർ നീക്കം. ശബരിമലയിൽ ആചാര സംരക്ഷണം വേണമെന്ന് സർക്കാർ സുപ്രീംകോടതിയിൽ ആവശ്യപ്പെടും മന്ത്രി കൂട്ടിച്ചേര്ത്തു.
ശബരിമല യുവതിപ്രവേശന കേസിൽ സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും സുപ്രീംകോടതിയിൽ ഇന്നാണ് നിലപാട് അറിയിക്കേണ്ടത്. കേസിലെ എല്ലാ കക്ഷികൾക്കും സത്യവാങ്മൂലം സമർപ്പിക്കാനുള്ള അവസാന ദിവസം ഇന്നായിരുന്നു
---------------
Hindusthan Samachar / CHANDHU CHANDRASEKHAR