പശ്ചിമേഷ്യൻ സംഘർഷങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, ഗൾഫ് രാജ്യങ്ങളിലെ പ്ലസ്ടു പരീക്ഷകൾ റദ്ദാക്കി സിബിഎസ്ഇ
Newdelhi , 15 മാര്ച്ച് (H.S.) പശ്ചിമേഷ്യൻ സംഘർഷങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, ഗൾഫ് രാജ്യങ്ങളിലെ പ്ലസ്ടു പരീക്ഷകൾ റദ്ദാക്കി സിബിഎസ്ഇ (സെന്ട്രല് ബോര്ഡ് ഫോര് സെക്കന്ഡറി എജ്യുക്കേഷന്). രാജ്യങ്ങളിലെ എല്ലാ പ്ലസ്ടു ബോർഡ് പരീക്ഷകളും റദ്ദാക്കിയതായി സിബ
CBSC


Newdelhi , 15 മാര്ച്ച് (H.S.)

പശ്ചിമേഷ്യൻ സംഘർഷങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, ഗൾഫ് രാജ്യങ്ങളിലെ പ്ലസ്ടു പരീക്ഷകൾ റദ്ദാക്കി സിബിഎസ്ഇ (സെന്ട്രല് ബോര്ഡ് ഫോര് സെക്കന്ഡറി എജ്യുക്കേഷന്). രാജ്യങ്ങളിലെ എല്ലാ പ്ലസ്ടു ബോർഡ് പരീക്ഷകളും റദ്ദാക്കിയതായി സിബിഎസ്ഇ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. 16-03-2026 മുതല് 10-04-2026 വരെ നടത്താന് നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് റദ്ദാക്കിയിരിക്കുന്നത്. ഇതിനൊപ്പം നേരത്തെ മാറ്റിവച്ച പരീക്ഷകളും റദ്ദാക്കിയിട്ടുണ്ട്.

ബഹ്റൈന്, ഇറാന്, കുവൈറ്റ്, ഒമാന്, ഖത്തര്, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലെ പരീക്ഷകളാണ് നിലവിൽ റദ്ദാക്കിയിരിക്കുന്നത് എന്ന് ബോർഡ് പ്രസ്താവനയിൽ പറയുന്നു. മേഖലയിൽ തുടരുന്ന സംഘര്ഷങ്ങൾ കണക്കിലെടുത്ത്, വിദ്യാലയങ്ങളില് നിന്നും അധികൃതരില് നിന്നും ലഭിച്ച നിര്ദേശങ്ങള് മുന്നിര്ത്തിയാണ് പരീക്ഷകള് റദ്ദാക്കിയിരിക്കുന്നത്. ഒപ്പം വിദ്യാർഥികൾ നേരിടുന്ന മാനസിക സമ്മർദവും ബുദ്ധിമുട്ടുകളും കണക്കിലെടുത്താണ് പരീക്ഷകൾ പൂർണമായും ഒഴിവാക്കാൻ തീരുമാനിച്ചതെന്നും കൂട്ടിച്ചേർത്തു.

കൂടാതെ പരീക്ഷാഫലം സംബന്ധിച്ച തീരുമാനം വഴിയെ അറിയിക്കുമെന്നും ബോർഡ് കൂട്ടിച്ചേർത്തു. സ്കൂളുകളിൽ നിന്നും നൽകുന്ന ഇൻ്റേണൽ മാർക്കുകൾ, ഇതുവരെ നടത്തിയ യൂണിറ്റ് ടെസ്റ്റ് ഫലങ്ങൾ, പ്രോജക്ട് മാർക്കുകൾ, വിദ്യാർഥിയുടെ അക്കാദമിക് പ്രകടനം ഇവയെല്ലാം കണക്കിലെടുത്താവും ഫലം നിർണയിക്കുന്നതെന്നും വ്യക്തമാക്കിയിട്ടുണ്ട്. തുടർന്ന് കൂടുതൽ വിവരങ്ങൾക്കായി വിദ്യാർഥികൾ അതത് സ്കൂളുകളുമായി ബന്ധപ്പെടാനും ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കാനും ബോർഡ് നിർദേശിച്ചിട്ടുണ്ട്. മറ്റ് വിശദീകരണങ്ങളൊന്നും ബോർഡ് നൽകിയിട്ടില്ല.

തുടർന്ന് പോരുന്ന ഇറാൻ - ഇസ്രയേൽസംഘർഷങ്ങൾ കാരണം, വിദ്യാർഥികളുടെ സുരക്ഷ മുൻനിർത്തി സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകളും നേരത്തെ റദ്ദാക്കിയിരുന്നതാണ്. ഫെബ്രുവരി 17 മുതൽ മാർച്ച് 11 വരെയാണ് പത്താം ക്ലാസ് പരീക്ഷകൾ നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ ഇത് വിദ്യാർഥികളിൽ കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.

ബഹ്റൈന്, ഇറാന്, കുവൈറ്റ്, ഒമാന്, ഖത്തര്, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലായി ഏകദേശം 150 ലധികം സിബിഎസ്ഇ അഫിലിയേറ്റഡ് സ്കൂളുകളാണുള്ളത്. പതിനായിരക്കണക്കിന് വിദ്യാർഥികളാണ് ഇവിടങ്ങിൽ നിന്ന് വിദ്യാഭ്യാസം നേടുന്നത്. അതേസമയം ദുബായ്, അബുദാബി, ദോഹ, റിയാദ് എന്നിവയാണ് ഗള്ഫിലെ പ്രധാന പരീക്ഷാ കേന്ദ്രങ്ങള്.

സിബിഎസ്ഇ ബോര്ഡ് പരീക്ഷകള് ഇന്ത്യയിലും തെരഞ്ഞെടുത്ത വിദേശ കേന്ദ്രങ്ങളിലും വര്ഷം തോറും നടത്തിപ്പോരുന്നുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ഇരുപക്ഷത്തിൻ്റെയും ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും തുടരുന്നതുമൂലം വലിയ പ്രതിസന്ധിയാണ് വിദ്യാഭ്യാസ മേഖലയിൽ സൃഷ്ടിച്ചിരുക്കുന്നത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News