Enter your Email Address to subscribe to our newsletters

Thiruvanathapuram, 15 മാര്‍ച്ച് (H.S.)
പിണറായി സര്‍ക്കാരിന്റെ അവസാന മന്ത്രിസഭാ യോഗത്തില്‍ കാര്‍ഷിക മഏഖലയ്ക്കായി രണ്ട് പ്രഖ്യാപനങ്ങള്‍. വിള ഇന്ഷ്വറന്സ് കുടിശ്ശികയും അനുവദിക്കും. കൂടാതെ കൂുടതല്‍പേര്‍ക്ക് കര്‍ഷക പെന്‍ഷന്‍ അനുവദിക്കാനും തീരുമാനിച്ചു.
കര്‍ഷക പെന്ഷന് 10115 പേര്ക്ക് കൂടി
2021 ശേഷം 60 വയസ് തികഞ്ഞ 10115 കര്‍ഷകര്‍ക്ക് കൂടി ചെറുകിട - നാമമാത്ര കര്‍ഷക പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2000/- രൂപ പെന്‍ഷന്‍
അനുവദിക്കാന്‍ മന്ത്രിസഭയോഗം തീരുമാനിച്ചു. ഇതിനായി 24. 276 കോടി രൂപ അനുവദിക്കും. ഇതിന് പുറമേ കൃഷിവകുപ്പ് ഡയറക്ടര്‍ പുതിയതായി ലഭ്യമാക്കിയ 2225 കര്‍ഷകരുടെ പെന്‍ഷന്‍ അപേക്ഷകള്‍ കൂടി സമയബന്ധിതമായി പരിശോധിച്ച് തീരുമാനം എടുക്കാന്‍ കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി.
നിലവില്‍ പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട 6201 കര്‍ഷകര്‍ക്ക് പുറമേയാണ് ഇത്രയും കര്‍ഷകരെ കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്.
വിളനാശത്തിനുള്ള അടിയന്തിര സഹായം; വിള ഇന്ഷ്വറന്സ് കുടിശ്ശികയും അനുവദിക്കും
പ്രകൃതിക്ഷോഭങ്ങള്‍ മൂലമുള്ള വിളനാശം അഭിമുഖീകരിക്കുന്നതിനുള്ള അടിയന്തിര സഹായ പദ്ധതി പ്രകാരം 2021 ഒക്ടോബര്‍ മുതലുള്ള 76.68 കോടി രൂപ കുടിശ്ശിക അനുവദിക്കാന്‍ തീരുമാനിച്ചു.
നിലവില്‍ വിതരണം ചെയ്ത് കഴിഞ്ഞ 87.89 കോടി രൂപക്ക് പുറമേയാണ് തുക അനുവദിക്കുന്നത്. 150267
കര്‍ഷകര്‍ക്കാണ് അടിയന്തിര സഹായ പദ്ധതി പ്രകാരം തുക വിതരണം ചെയ്യുക.
സംസ്ഥാന വിള ഇന്‍ഷുറന്‍സ് ഇനത്തില്‍ 2024 ജൂണ്‍ മുതല്‍ കുടിശ്ശികയുള്ള 43.19 കോടി രൂപ അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
നിലവില്‍ വിതരണം ചെയ്ത് കഴിഞ്ഞ 136 കോടി രൂപക്ക് പുറമേയാണ് തുക അനുവദിക്കുക. 18,171 കര്‍ഷകര്‍ക്കാണ് ഇന്‍ഷുറന്‍സ് അനുകൂല്യം നല്‍കാനുള്ളത്.
വിളനാശത്തിനുള്ള അടിയന്തിര സഹായ പദ്ധതിയിലും സംസ്ഥാന വിള ഇന്‍ഷ്വറന്‍സ് ഇനത്തിലുമുള്ള കുടിശ്ശിക തീര്‍ക്കുന്നതിന് കാര്‍ഷിക അഭിവൃദ്ധി ഫണ്ടില്‍ നിന്നും തുക ചിലവഴിക്കും.
---------------
Hindusthan Samachar / Sreejith S