Enter your Email Address to subscribe to our newsletters

Thiruvanathapuram, 15 മാര്‍ച്ച് (H.S.)
നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന് മിനിറ്രുകള്‍ക്കുള്ളില്‍ സിപിഐ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ പറവൂരില്‍ നേരിടാന്‍ കയ്പമംഗലം സിറ്റിങ് എംഎല്‍എ ഇ.ടി.ടൈസണ്‍ രംഗത്തിറങ്ങും. തുടര്‍ച്ചയായി രണ്ടുതവണ കയ്പമംഗലം എംഎല്‍എയായ ടൈസണു ടേം വ്യവസ്ഥയില്‍ ഇളവുനല്‍കി. തൃശൂരില്‍ പി.ബാലചന്ദ്രന്‍ എംഎല്‍എക്കു പകരം കവി ആലങ്കോട് ലീലാകൃഷ്ണനാണു സ്ഥാനാര്‍ഥി. സിപിഐയുടെ സാംസ്‌കാരിക സംഘടന യുവകലാസാഹിതിയുടെ സംസ്ഥാന പ്രസിഡന്റാണ് അദ്ദേഹം.
സ്ഥാനാര്‍ഥികള്‍:
നെടുമങ്ങാട്- ജി.ആര്‍.അനില്‍
ചിറയിന്‍കീഴ്- മനോജ് ബി.ഇടമന
കരുനാഗപ്പള്ളി- എം.എസ്.താര
ചാത്തന്നൂര്‍- ആര്‍.രാജേന്ദ്രന്‍
ചടയമംഗലം- ജെ.ചിഞ്ചുറാണി
പുനലൂര്‍- സി.അജയപ്രസാദ്
അടൂര്‍- പ്രിജി ശശിധരന്‍
പീരുമേട്- കെ.സലിംകുമാര്‍
വൈക്കം- പി.പ്രദീപ്
ചേര്‍ത്തല- പി.പ്രസാദ്
ഹരിപ്പാട്-ടി.ടി.ജിസ്‌മോന്‍
പറവൂര്‍- ഇ.ടി.ടൈസണ്‍
മൂവാറ്റുപുഴ- എന്‍.അരുണ്‍
ഒല്ലൂര്‍- കെ.രാജന്‍
നാട്ടിക- ഗീത ഗോപി
കൊടുങ്ങല്ലൂര്‍- വി.ആര്‍.സുനില്‍കുമാര്‍
കയ്പമംഗലം- കെ.കെ.വത്സരാജ്
തൃശൂര്‍- ആലങ്കോട് ലീലാകൃഷ്ണന്‍
പട്ടാമ്പി- മുഹമ്മദ് മുഹസിന്‍
മണ്ണാര്‍ക്കാട്- മന്‍സില്‍ അബൂബക്കര്‍
നാദാപുരം- പി.വസന്തം
തിരൂരങ്ങാടി- അജിത് കൊളാടി
ഏറനാട്- ഷഫീര്‍ കിഴിശ്ശേരി (സ്വത.)
മഞ്ചേരി- വി.എം.മുസ്തഫ (സ്വത.)
കാഞ്ഞങ്ങാട്- ഗോവിന്ദന്‍ പള്ളിക്കാപ്പില്‍
സിപിഎം സ്ഥാനാര്‍ത്ഥികളെ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ഉടന്‍ പ്രഖ്യാപിക്കും. ഏപ്രില്‍ 9ന് ഒറ്റഘട്ടമായാണ് കേരളത്തില്‍ തിരഞ്ഞെടുപ്പ് നടക്കുക. മെയ് നാലിനാണ് വോട്ടെണ്ണല്‍. തിരഞ്ഞെടുപ്പ് പ്രചരണത്തിന് 24 ദിവസം മാത്രമാകും ലഭിക്കു.
വിഷുവിന് ശേഷം മാത്രമാകും തിരഞ്ഞെടുപ്പ് എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളേയും ഞെട്ടിച്ചു കൊണ്ടാണ് വോട്ടെടുപ്പ് തീയതി എത്തിയിരിക്കുന്നത്. എന്നാല്‍ ഫലം അറിയാന്‍ 25 ദിവസം വരെ കാത്തിരിക്കേണ്ടി വരും.
എത്രയും വേഗത്തില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുക എന്ന കടമ്പയും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മുന്നില്‍ എത്തിയിരിക്കുകയാണ്. ഇത് ബാധിക്കുക കോണ്‍ഗ്രസിനെയാകും എന്ന് ഉറപ്പാണ്. യുഡിഎഫിലെ സീറ്റ് വിഭജനം പോലും കോണ്‍ഗ്രസ് ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ഇതുകൂടാതെ കോണ്‍ഗ്രസിനുള്ളിലും പല സീറ്റുകളിലും തര്‍ക്കം നടക്കുന്നുണ്ട്.
---------------
Hindusthan Samachar / Sreejith S