ജീവനോടെ ഇരിക്കുന്നത് കാപ്പാടന് രമേശന്റെ കാവല് കൊണ്ട്; സഹപ്രവര്ത്തകന്റെ ഓര്മ്മയില് വിതുമ്പി കെ സുധാകരന്
Kannur, 15 മാര്‍ച്ച് (H.S.) കണ്ണൂര്‍: അന്തരിച്ച കോണ്‍ഗ്രസ് നേതാവ് കാപ്പാടന്‍ രമേശന്റെ അനുസ്മരണ ചടങ്ങില്‍ വൈകാരികമായ രംഗങ്ങള്‍. കെപിസിസി മുന്‍ പ്രസിഡന്റും കണ്ണൂര്‍ എംപിയുമായ കെ. സുധാകരന്‍ വിതുമ്പിക്കൊണ്ടാണ് അനുഭവങ്ങള്‍ വിവരിച്ചത്. തന്റെ രാഷ്ട്രീയ
K Sudhakaran


Kannur, 15 മാര്‍ച്ച് (H.S.)

കണ്ണൂര്‍: അന്തരിച്ച കോണ്‍ഗ്രസ് നേതാവ് കാപ്പാടന്‍ രമേശന്റെ അനുസ്മരണ ചടങ്ങില്‍ വൈകാരികമായ രംഗങ്ങള്‍. കെപിസിസി മുന്‍ പ്രസിഡന്റും കണ്ണൂര്‍ എംപിയുമായ കെ. സുധാകരന്‍ വിതുമ്പിക്കൊണ്ടാണ് അനുഭവങ്ങള്‍ വിവരിച്ചത്. തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ ഘട്ടങ്ങളില്‍ തന്നെ സംരക്ഷിക്കുകയും താങ്ങായി നില്‍ക്കുകയും ചെയ്ത വ്യക്തിയായിരുന്നു കാപ്പാടന്‍ രമേശനെന്ന് അദ്ദേഹം അനുസ്മരിച്ചു. താന്‍ ഇന്ന് ജീവനോടെ ഇരിക്കുന്നത് കാപ്പാടന്റെ കാവല്‍ കൊണ്ടാണെന്നും അത് പലര്‍ക്കും അത്ഭുതമായി തോന്നാമെങ്കിലും സത്യമാണെന്നും അദ്ദേഹം വിതുമ്പിക്കൊണ്ട് പറഞ്ഞു.

സാധാരണയായി സിപിഎമ്മിനെതിരെയുള്ള പ്രസംഗങ്ങളില്‍ ആവേശത്തോടെ സംസാരിക്കാറുള്ള സുധാകരന്‍, ഇത്തവണ തന്റെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ വാക്കുകള്‍ കിട്ടാതെ വികാരാധീനനാവുകയായിരുന്നു. കണ്ണൂരിലെ പാര്‍ട്ടിയെ കെട്ടിപ്പടുക്കുന്നതില്‍ കാപ്പാടന്‍ രമേശനെപ്പോലെയുള്ള നിരവധി പ്രവര്‍ത്തകരുടെ നിസ്തുലമായ സേവനമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഏത് പ്രതിസന്ധിയിലും തലകുനിക്കാതെ പാര്‍ട്ടിയെ മുന്നോട്ട് നയിക്കാന്‍ പ്രവര്‍ത്തകരെ പ്രേരിപ്പിച്ച നേതാവായിരുന്നു രമേശനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഈ വൈകാരിക പ്രസംഗത്തിന് ഏറെ പ്രാധാന്യമുണ്ട്. കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍ മത്സരിക്കാനുള്ള തന്റെ താല്പര്യം സുധാകരന്‍ അടുത്തിടെ പരസ്യമായി പ്രകടിപ്പിച്ചിരുന്നു. കെപിസിസി അധ്യക്ഷ പദവിയില്‍ നിന്ന് മാറുന്നതുമായി ബന്ധപ്പെട്ടും നിയമസഭാ സീറ്റ് വാഗ്ദാനം പാലിക്കപ്പെടാത്തതിനെ ചൊല്ലിയും സുധാകരന്‍ അതൃപ്തിയിലാണെന്ന വാര്‍ത്തകള്‍ക്കിടെയാണ് ഈ അനുസ്മരണ സമ്മേളനം നടന്നത്. ഇതുമായി ബന്ധപ്പെട്ട് സുധാകരന്‍ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റും വലിയ ചര്‍ച്ചയായിരുന്നു. ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ അദ്ദേഹവുമായി ചര്‍ച്ച നടത്താനിരിക്കെയാണ്, പഴയകാല പോരാട്ടങ്ങളെയും സഹപ്രവര്‍ത്തകരെയും ഓര്‍ത്തെടുത്ത് സുധാകരന്‍ വൈകാരികമായി സംസാരിച്ചത്.

---------------

Hindusthan Samachar / Sreejith S


Latest News