കമ്പ്യൂട്ടർ കോഴ്സുകളിലേക്ക് ഭിന്നശേഷിക്കാർക്ക് അപേക്ഷിക്കാം
Thiruvananthapuram, 16 മാര്‍ച്ച് (H.S.) പൂജപ്പുരയിൽ പ്രവർത്തിയ്ക്കുന്ന ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലനകേന്ദ്രത്തിൽ കെൽട്രോണിന്റെ സഹകരണത്തോടെ ആരംഭിക്കുന്ന കമ്പ്യൂട്ടർ കോഴ്‌സുകളിലേയ്ക്ക് യോഗ്യരായ ഭിന്നശേഷിക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഒരു വർഷം
Lovlina Borgohain Sports Complex in Lakhimpur.


Thiruvananthapuram, 16 മാര്‍ച്ച് (H.S.)

പൂജപ്പുരയിൽ പ്രവർത്തിയ്ക്കുന്ന ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലനകേന്ദ്രത്തിൽ കെൽട്രോണിന്റെ സഹകരണത്തോടെ ആരംഭിക്കുന്ന കമ്പ്യൂട്ടർ കോഴ്‌സുകളിലേയ്ക്ക് യോഗ്യരായ ഭിന്നശേഷിക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഒരു വർഷം ദൈർഘ്യമുള്ള ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (അടിസ്ഥാന യോഗ്യത +2), ആറു മാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ വേഡ് പ്രൊസ്സസിംഗ് & ഡാറ്റാ എൻട്രി (അടിസ്ഥാന യോഗ്യത SSLC) എന്നീ കോഴ്‌സുകളിലാണ് അപേക്ഷ ക്ഷണിയ്ക്കുന്നത്. പതിനഞ്ചിനും മുപ്പതിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിയ്ക്കാവുന്നതാണ്. താമസസൗകര്യം ലഭ്യമല്ല. അഡ്മിഷൻ ലഭിയ്ക്കുന്നതിന് ഇന്റർവ്യൂ സ്‌ക്രീനിംഗ് ടെസ്റ്റ് പാസ്സാകണം. അപേക്ഷാ ഫോറം തിരുവനന്തപുരം പൂജപ്പുരയിലുള്ള ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലനകേന്ദ്രത്തിലും സാമൂഹ്യനീതി വകുപ്പിന്റെ വെബ്സൈറ്റിലും (sjd.kerala.gov.in) ലഭ്യമാണ്. നിശ്ചിത ഫോറത്തിലോ വെള്ള പേപ്പറിലോ തയ്യാറാക്കിയ അപേക്ഷകൾ ബയോഡേറ്റ ഉൾപ്പെടെ മാർച്ച് 28നകം സൂപ്പർവൈസർ, ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രം, പൂജപ്പുര, തിരുവനന്തപുരം 695012 എന്ന മേൽ വിലാസത്തിലോ, vtctvm3618@gmail.com എന്ന ഇമെയിലിലോ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2343618, 8714619990.

---------------

Hindusthan Samachar / Sreejith S


Latest News