Enter your Email Address to subscribe to our newsletters

New delhi, 16 മാര്‍ച്ച് (H.S.)
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി ബിജെപി. 47 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. സമീപകാലത്ത് സിപിഐ, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്നവരും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയ പ്രമുഖ നേതാക്കള്‍ പങ്കെടുത്ത യോഗത്തിന് ശേഷമാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായതെന്ന് ബിജെപി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നേമത്തും മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരത്തുനിന്നും ജനവിധി തേടും. കോഴിക്കോട് നോര്‍ത്തില്‍ നവ്യ ഹരിദാസും, പാലക്കാട് ശോഭ സുരേന്ദ്രനും, തൃശൂരില്‍ പത്മജ വേണുഗോപാലും മത്സരിക്കും. ഒറ്റപ്പാലത്ത് മേജര്‍ രവിയും, പാലായില്‍ ഷോണ്‍ ജോര്‍ജും, പൂഞ്ഞാറില്‍ പി.സി. ജോര്‍ജും സ്ഥാനാര്‍ഥികളാകും.
വട്ടിയൂര്‍ക്കാവില്‍ മുന്‍ ഡിജിപി ആര്‍. ശ്രീലേഖയും കഴക്കൂട്ടത്ത് വി. മുരളീധരനും മത്സരിക്കും. കാട്ടാക്കടയില്‍ പി.കെ. കൃഷ്ണദാസും ആറ്റിങ്ങല്‍ മണ്ഡലത്തില്‍ അഡ്വ. പി. സുധീറുമാണ് പട്ടികയിലിടം പിടിച്ചിരിക്കുന്നത്.
ഉദുമയില്‍ മാനുലാല്‍ മെലോത്ത്, കാഞ്ഞങ്ങാട് ബാലരാജ് എം., പയ്യന്നൂരില്‍ എ.പി. ഗംഗാധരന്‍, അഴീക്കോട് കെ.കെ. വിനോദ് കുമാര്‍, കണ്ണൂരില്‍ സി. രഘുനാഥ്. വയനാട് മേഖലയില്‍ മാനന്തവാടിയില്‍ (ST) പി. ശ്യാം രാജും സുല്‍ത്താന്‍ബത്തേരിയില്‍ (ST) കവിത എ.എസും മത്സരിക്കും.
കോഴിക്കോട് ജില്ലയില്‍ വടകരയില്‍ അഡ്വ. കെ. ദിലീപ്, കുറ്റ്യാടിയില്‍ രാമദാസ് മണലേരി, നാദാപുരത്ത് സി.പി. വിപിന്‍ ചന്ദ്രന്‍, കൊയിലാണ്ടിയില്‍ സി.ആര്‍. പ്രഫുല്‍ കൃഷ്ണന്‍, പേരാമ്പ്രയില്‍ എം. മോഹനന്‍ മാസ്റ്റര്‍, ബാലുശ്ശേരിയില്‍ (SC) സി.പി. സതീശന്‍, എലത്തൂരില്‍ ടി. ദേവദാസ്, കോഴിക്കോട് സൗത്തില്‍ ടി. രനീഷ്, ബേപ്പൂരില്‍ അഡ്വ. കെ.പി. പ്രകാശ് ബാബു, കുന്ദമംഗലത്ത് വി.കെ. സജീവന്‍ എന്നിവരാണ് സ്ഥാനാര്‍ഥികള്‍.
ഷൊര്‍ണൂരില്‍ ശങ്കു ടി. ദാസ്, മലമ്പുഴയില്‍ സി. കൃഷ്ണകുമാര്‍, ചേലക്കരയില്‍ (SC) കെ. ബാലകൃഷ്ണന്‍, മണലൂരില്‍ അഡ്വ. കെ.കെ. അനീഷ് കുമാര്‍, ഇരിങ്ങാലക്കുടയില്‍ സന്തോഷ് ചേരാകുളം, ദേവികുളത്ത് (SC) എസ്. രാജേന്ദ്രന്‍, വൈക്കത്ത് (SC) കെ. അജിത്, കാഞ്ഞിരപ്പള്ളിയില്‍ അഡ്വ. ജോര്‍ജ് കുര്യന്‍ എന്നിവരും മത്സരരംഗത്തുണ്ട്.
അമ്പലപ്പുഴയില്‍ അരുണ്‍ അനിരുദ്ധന്‍, ഹരിപ്പാട് സന്ദീപ് വചസ്പതി, ചെങ്ങന്നൂരില്‍ എം.വി. ഗോപകുമാര്‍, തിരുവല്ലയില്‍ അനൂപ് ആന്റണി ജോസഫ്, കരുനാഗപ്പള്ളിയില്‍ വി.എസ്. ജിതിന്‍ ദേവ്, കുന്നത്തൂരില്‍ (SC) രാജി പ്രസാദ്, കൊട്ടാരക്കരയില്‍ ആര്‍. രശ്മി, ചാത്തന്നൂരില്‍ ബി.ബി. ഗോപകുമാര്‍, നെടുമങ്ങാട് യുവരാജ് ഗോകുല്‍, പാറശ്ശാലയില്‍ അഡ്വ. ഗിരീഷ് നെയ്യാര്‍ എന്നിവരെയും ആദ്യ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
---------------
Hindusthan Samachar / Sreejith S