മാതൃകാ പെരുമാറ്റച്ചട്ടം കര്ശനമായി നടപ്പിലാക്കണം; നിര്ദ്ദേശവുമായി തെരഞ്ഞെടുപ്പ് കമ്മിഷന്
New delhi, 16 മാര്‍ച്ച് (H.S.) നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി നടപ്പാക്കണമെന്ന നിര്‍ദ്ദേശവുമായി തെരഞ്ഞെടുപ്പ് കമ്മിഷന്‍. മന്ത്രിമാര്‍ ഔദ്യോഗിക ചുമതലകള്‍ തെരഞ്ഞെടുപ്പ് പ്രചാരണവുമായി സംയോജിപ്പിക്ക
Election Commission of India


New delhi, 16 മാര്‍ച്ച് (H.S.)

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി നടപ്പാക്കണമെന്ന നിര്‍ദ്ദേശവുമായി തെരഞ്ഞെടുപ്പ് കമ്മിഷന്‍. മന്ത്രിമാര്‍ ഔദ്യോഗിക ചുമതലകള്‍ തെരഞ്ഞെടുപ്പ് പ്രചാരണവുമായി സംയോജിപ്പിക്കരുതെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ പറഞ്ഞു

തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ കക്ഷികളും സ്ഥാനാല്‍ഥികളും പൊതുജനങ്ങളും പാലിക്കേണ്ട ചില നടപടിക്രമങ്ങളും നിയന്ത്രണങ്ങളും ഉള്‍പ്പെടുത്തി തയ്യാറാക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങളാണ് മാതൃകാ പെരുമാറ്റച്ചട്ടം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.

പ്രധാന പെരുമാറ്റചട്ടങ്ങള്‍

ഔദ്യോഗിക ചുമതലകള്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി സംയോജിപ്പിക്കരുത്. പ്രചാരണ ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ സംവിധാനങ്ങള്‍, വാഹനങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവ ഉപയോഗിക്കാന്‍ പാടുള്ളതല്ല.

തെരഞ്ഞെടുപ്പ് സമയത്ത് സാമ്പത്തിക സഹായം അനുവദിക്കാന്‍ ജനപ്രതിനിധികള്‍ക്ക് കഴിയില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മിക്കാന്‍ അനുമതി നല്‍കിയ പദ്ധതികളുടെ ജോലികള്‍ ആരംഭിക്കരുത്.

തെരഞ്ഞെടുപ്പ് സമയത്ത് ഉദ്യഗസ്ഥരെ സ്ഥലം മാറ്റാന്‍ കഴിയില്ല.

പുതിയ പദ്ധതികള്‍ക്ക് ശിലാസ്ഥാപനം നടത്താന്‍ പ്രതിനിധികള്‍ക്ക് കഴിയില്ല.

എംപിമാരുടെയോ എംഎല്‍എമാരുടെയോ പ്രദേശിക ഫണ്ടില്‍ നിന്ന് പുതിയ പദ്ധതികള്‍ക്ക് പണം അനുവദിക്കാന്‍ കഴിയില്ല.

നേരത്തെ സ്ഥാപിച്ച പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യണം. പൊതു പണം ഉപയോഗിച്ച് സ്ഥാപിച്ച എല്ലാ ബോര്‍ഡുകളും പ്രചാരണ ബോര്‍കുകളും നീക്കം ചെയ്യണം.

പെതു ഖജനാവിന്റെ ചെലവില്‍ പരസ്യങ്ങള്‍ നല്‍കാന്‍ പാടുള്ളതല്ല

പ്രചാരണത്തിനായി ബാനറുകള്‍, കൊടികള്‍, പോസ്റ്ററുകള്‍ എന്നിവ പതിപ്പിക്കാനായി ഉപയോഗിക്കുന്ന ഭൂമി, കെട്ടിടങ്ങള്‍, മതിലുകള്‍ എന്നിവ ഉടമയുടെ സമ്മത പ്രകാരമായിരിക്കണം.

കേരളത്തിലും അസമിലും പുതുച്ചേരിയിലും ഏപ്രില്‍ ഒന്‍പതിനാണ് വോട്ടെട്ടുപ്പ് നടക്കുക. ഏപ്രില്‍ 23 നാണ് തമിഴ്നാട്ടിലെ വോട്ടെടുപ്പ്. പശ്ചിമ ബംഗാളില്‍ മാത്രം രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. ഏപ്രില്‍ 23 ന് ഒന്നാം ഘട്ട തെരഞ്ഞെടുപ്പും ഏപ്രില്‍ 29 ന് രണ്ടാം ഘട്ട തെരഞ്ഞെടുപ്പും നടക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചത്. എല്ലാ സംസ്ഥാനങ്ങളിലും വോട്ടെണ്ണല്‍ മെയ് നാലിനാണ്.

---------------

Hindusthan Samachar / Sreejith S


Latest News