Enter your Email Address to subscribe to our newsletters

Thiruvanathapuram, 16 മാര്‍ച്ച് (H.S.)
പാലക്കാട്: എല്‍ഡിഎഫ് ഘടകകക്ഷിയായ ഇന്ത്യന്‍ സോഷ്യലിസ്റ്റ് ജനതാദള്‍(ഐഎസ്ജെഡി) സ്ഥാനാര്ത്ഥികളെ പ്രഖ്യാപിച്ചു. ചിറ്റൂരില്‍ അഡ്വ. വി മുരുകദാസ്, എറണാകുളത്ത് സാബു ജോര്‍ജ് തിരുവല്ലയില്‍ അഡ്വ. മാത്യു ടി തോമസ് എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍. മന്ത്രി കെ കൃഷ്ണന്‍കുട്ടിയാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. തര്‍ക്കം നിലനില്‍ക്കുന്ന കോവളം സീറ്റില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം തിങ്കളാഴ്ച നടത്തും. കോവളം സീറ്റില്‍ തര്‍ക്കമുണ്ടെന്നും പ്രശ്നങ്ങള്‍ ഇന്നുതന്നെ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. നാളെത്തന്നെ കോവളത്ത് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, എന്‍സിപിയുല്‍ എലത്തൂരില്‍ മന്ത്രി എ കെ ശശീന്ദ്രന്‍ തന്നെ മത്സരിക്കാന്‍ തീരുമാനമായി. കുട്ടനാട്ടില്‍ നിലവിലെ എംഎല്‍എയായ തോമസ് കെ തോമസ് തന്നെ മത്സരിക്കും. എന്‍സിപിയുടെ സ്ഥാനാര്‍ത്ഥി പട്ടിക ശരത് പവാര്‍ എല്‍ഡിഎഫ് കണ്‍വീനര്‍ക്ക് കൈമാറി.
കേരള കോണ്‍ഗ്രസ് എമ്മും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. പാലായില്‍ പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണി തന്നെ മത്സരിക്കും. പാര്‍ട്ടിയുടെ അഞ്ച് എംഎല്‍എമാരും അതാത് സീറ്റുകളില്‍ തന്നെ മത്സരിക്കും. മന്ത്രി റോഷി അഗസ്റ്റിന്‍ സിറ്റിങ് സീറ്റായ ഇടുക്കിയില്‍ തന്നെ വീണ്ടും ജനവിധി തേടും. കടുത്തുരുത്തിയില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മിയും ഇരിക്കൂറില്‍ മാത്യു കുന്നപ്പള്ളിയും മത്സരിക്കും. കോണ്‍ഗ്രസില്‍ നിന്ന് ഇന്ന് രാവിലെ രാജിവെച്ച നഗരസഭാ കൗണ്‍സിലര്‍ ബിജു ചിറയത്താണ് ചാലക്കുടിയില്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി.
സ്ഥാനാര്‍ഥികള്‍-
1.പാലാ-ജോസ്.കെ മാണി
2.ഇടുക്കി-റോഷി അഗസ്റ്റിന്‍
3.കാഞ്ഞിരപ്പള്ളി- ഡോ. എന്‍. ജയരാജ്
4.ചങ്ങനാശ്ശേരി- അഡ്വ. ജോബ് മൈക്കിള്‍
5.പൂഞ്ഞാര്‍- അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍
6.ചാലക്കുടി- അഡ്വ. ബിജു ചിറയത്ത്
7.റാന്നി- പ്രമോദ് നാരായണന്‍
8.തൊടുപുഴ- സിറിയക് ചാഴികാടന്‍
9.പിറവം- സാബു കെ. ജേക്കബ്
10.ഇരിക്കൂര്‍- മാത്യൂ കുന്നപ്പള്ളി
11.കടുത്തുരുത്തി- നിര്‍മ്മല ജിമ്മി
12.പെരുമ്പാവൂര്‍- ബേസില്‍ പോള്‍
---------------
Hindusthan Samachar / Sreejith S