Enter your Email Address to subscribe to our newsletters

Thiruvanathapuram, 16 മാര്‍ച്ച് (H.S.)
തിരു:മാർച്ച്. 16
കുസാറ്റ്
സിൻഡിക്കേറ്റിലെ രണ്ട് സിപിഎം അംഗങ്ങളെ രാജിവെയ്പ്പിച്ച് പകരം രണ്ടുപേരെ പുതുതായി നാമ നിർദ്ദേശം ചെയ്തുകൊണ്ടുള്ള ഉത്തരവ് അവധി ദിവസമായ ഞായറാഴ്ച വൈകിട്ട് 3. 52ന് സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചു, തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വരുന്നതായ ഇലക്ഷൻ കമ്മീഷന്റെ വാർത്താസമ്മേളനംആരംഭിക്കുന്നതിനു മൂന്നു മിനിറ്റിനു മുമ്പ് സർവ്വകലാശാലക്ക് ഉത്തരവിന്റെ പകർപ്പ് മെയിൽ ആയി ലഭിച്ചു.
ഉത്തരവുകൾ ഇറക്കാൻ അവധി ദിനമായ ഞായറാഴ്ച പോലും സെക്രട്ടറിയേറ്റ് ഓഫീസ് തുറന്നു പ്രവർത്തിക്കുകയായിരുന്നു.
കോതമംഗലം മാർ അത്തനേഷ്യസ് എൻജിനീയറിങ് കോളേജിലെ അധ്യാപകനായ ഡോ: വിനോദ് കുമാർ ജേക്കബ്, കുസാറ്റിലെ അധ്യാപകനായ ഡോ:എ.കൈലാസനാ ഥ് എന്നിവരെയാണ് സിൻഡിക്കേറ്റിലേയ്ക്ക് പുതുതായി നാമനിർദ്ദേശം ചെയ്തത്.
സർക്കാർ ഉത്തരവിൽ യൂണിവേഴ്സിറ്റി മേൽ നടപടി സ്വീകരിക്കണമെന്നും സർക്കാരിന്റെ ഉത്തരവിൽ പറയുന്നു.
സിൻഡിക്കേറ്റ് അംഗമായി നിയമിച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നതിന് സർവ്വകലാശാല വിസി യുടെ അനുമതി വേണം.
പെരുമാറ്റചട്ടം നിലവിൽ വന്ന സാഹചര്യത്തിൽ സർക്കാർ നിർദ്ദേശപ്രകാരം സർവ്വകലാശാല വിജ്ഞാപനം ഇറക്കിയാൽ പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാകും.
ഒരു നിശ്ചിതകാലയളവിലേയ്ക്ക് നാമനിർദ്ദേശം ചെയ്യപ്പെടുന്ന യൂണിവേഴ്സിറ്റി ഭരണസമിതി അംഗങ്ങളെ രാഷ്ട്രീയലക്ഷ്യം നിറവേറ്റുന്നതിനായി മാറ്റി നിയമിക്കുന്നതിലും,
സാങ്കേതിക സർവ്വകലാശാല സിണ്ടിക്കേറ്റ് അംഗമാ യിരിക്കെ ആരോപണ വിധേയനായ അധ്യാപകനെ തിരക്കിട്ട് കുസാറ്റ്
സിണ്ടിക്കേറ്റ് അംഗമാ യി നിയമിച്ചതിലും ദുരൂഹതയുള്ളതായി
സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ആരോപിച്ചു.
---------------
Hindusthan Samachar / Sreejith S