എന്സിപി സ്ഥാനാര്ത്ഥികളായി; എലത്തൂരില് ശശീന്ദ്രന് തന്നെ
Kozhikkode, 16 മാര്ച്ച് (H.S.) നിയമസഭാ തിരഞ്ഞെടുപ്പില് ഇടതുമുന്നണിയിലെ ഘടകകക്ഷിയായ എന്സിപി (ശരദ് പവാര്) വിഭാഗം സ്ഥാനാര്ഥികളെ പ്രഖ്യാപിച്ചു. എലത്തൂരില് സിറ്റിങ് എംഎല്എയും മന്ത്രിയുമായ എ.കെ.ശശീന്ദ്രന് തന്നെ മത്സരിക്കും. കുട്ടനാട്ടില് തോമസ് കെ. തോമസ
AK Saseendran


Kozhikkode, 16 മാര്ച്ച് (H.S.)

നിയമസഭാ തിരഞ്ഞെടുപ്പില് ഇടതുമുന്നണിയിലെ ഘടകകക്ഷിയായ എന്സിപി (ശരദ് പവാര്) വിഭാഗം സ്ഥാനാര്ഥികളെ പ്രഖ്യാപിച്ചു. എലത്തൂരില് സിറ്റിങ് എംഎല്എയും മന്ത്രിയുമായ എ.കെ.ശശീന്ദ്രന് തന്നെ മത്സരിക്കും. കുട്ടനാട്ടില് തോമസ് കെ. തോമസും മലപ്പുറത്ത് കെ.ടി.മുജീബും മത്സരിക്കും. പാര്ട്ടിയ ദേശീയ അധ്യക്ഷന് ശരദ് പവാറാണ് സ്ഥാനാര്ഥി പ്രഖ്യാപനം നടത്തിയത്.

മൂന്ന് സീറ്റുകളാണ് മുന്നണിയില് എന്സിപിക്ക് അനുവദിച്ചിരുന്നത്. ഇതില് ശശീന്ദ്രനെ മത്സരിക്കുന്നതില് കടുത്ത് എതിര്പ്പ് പാര്ട്ടിക്കുള്ളില് ഉയര്ന്നിരുന്നു. തുടര്ച്ചയായ നാലാം തവണയാണ് ശശീന്ദ്രന് എലത്തൂരില് നിന്നും ജനവിധി തേടുന്നത്. 2011ല് 14651, 2016-ല് 29057, 2021 ല് 38502 എന്നിങ്ങനെയായിരുന്നു ഭൂരിപക്ഷം. .ശശീന്ദ്രന് മത്സരിക്കുന്നതിനെതിരെ ജില്ലാകമ്മിറ്റി രംഗത്തെത്തിയിരുന്നു. ജില്ലാ പ്രസിഡന്റും എല്.ഡി.എഫ്. കണ്വീനറുമായ മുക്കം മുഹമ്മദിനെയാണ് അവര് സ്ഥാനാര്ഥിയാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നത്.

1980ലാാണ് എ.കെ ശശീന്ദ്രന്റെ തിരഞ്ഞെടുപ്പില് ആദ്യമായി മത്സരിച്ചത് ഏഴ് തിരഞ്ഞെടുപ്പില് വിജയിച്ചു. പത്തുവര്ഷത്തോളം മന്ത്രിസ്ഥാനത്ത്. ഇതോടെയാണ് ഇത്തവണ മാറി നില്ക്കണമെന്ന് കോഴിക്കോട് ജില്ലാ കമ്മിറ്റി ശശീന്ദ്രനോട് ആവശ്യപ്പെട്ടത്. എന്നാല് എലത്തൂരില് താന് തന്നെയെന്ന നിലപാടിലായിരുന്നു ആദ്യം മുതല്ക്കു തന്നെ ശശീന്ദ്രന്. ഇതില് പ്രാദേശിക നേതൃത്വത്തിന് തന്നെ എതിര്പ്പുണ്ടായിരുന്നു. ശശീന്ദ്രനെതിരെ പ്രമേയവും പാസാക്കിയിരുന്നു.

ശശീന്ദ്രന് ഇത്തവണ മാറി മറ്റൊരാള്ക്ക് മത്സരിക്കാനുള്ള വഴിയൊരുക്കണമെന്ന് പാര്ട്ടിയിലെ ഒരുകൂട്ടം നേതാക്കള് ആവശ്യപ്പെട്ടിരുന്നത്. എലത്തൂരില് ശശീന്ദ്രനെതിരെ ശക്തമായ പ്രാദേശിക വികാരമുണ്ടെന്നും ഇത്തവണയും അദ്ദേഹം തന്നെ മത്സരിച്ചാല് തിരിച്ചടിയുണ്ടാകുമെന്നും നേതാക്കള് ചൂണ്ടിക്കാട്ടിയിരുന്നു.

ഇന്ന് കോഴിക്കോട് ടൗണ്ഹാളില് നടന്ന എന്സിപി കോഴിക്കോട് ജില്ല പ്രവര്ത്തക കണ്വെനിലും ശശീന്ദ്രനെതിരെ ശക്തമായ പ്രതിഷേധമുണ്ടായിരുന്നു. ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദിനെ സ്ഥാനാര്ഥിയായി പ്രഖ്യാപിച്ച് മുദ്രാവാക്യവും വിളിച്ചിരുന്നു. ഇതിനിടെയാണ് ശശീന്ദ്രനെ സ്ഥാനാര്ഥിയായി പ്രഖ്യാപിച്ച് പട്ടിക വന്നിരിക്കുന്നത്. ശശീന്ദ്രനുമായി സഹകരിക്കേണ്ടതുണ്ടോ എന്ന് വൈകീട്ട് ആലോചിക്കുമെന്നാണ് മുക്കം മുഹമ്മദ് ഇപ്പോള് വ്യക്തമാക്കിയിരിക്കുന്നത്.

കഴിഞ്ഞ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില് യുഡിഎഫ് വലിയ നേട്ടം കൊയ്ത മണ്ഡലത്തില് ഇത്തവണ എന്ത് വിലകൊടുത്തും തിരിച്ചുപിടിക്കാനുള്ള തന്ത്രം അണിയറിയില് ഒരുങ്ങുമ്പോള് ശശീന്ദ്രനെതിരെയുള്ള പ്രാദേശിക വികാരം പരമാവധി മുതലാക്കാമെന്നാണ് യുഡിഎഫ് കണക്കുകൂട്ടുന്നത്.

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ശക്തമായ മുന്നേറ്റമാണ് എലത്തൂര്‍ മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നടത്തിയത്. ആകെയുള്ള ആറ് പഞ്ചായത്തുകള്‍ നാലെണ്ണം യുഡിഎഫിന്റെ കൈയിലാണ്. രണ്ടെണ്ണമാണ് എല്‍ഡിഎഫിന്റെ കയ്യിലുള്ളത്. എന്നാല്‍ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കോര്‍പ്പറേഷന്‍ വാര്‍ഡുകളില്‍ ആധിപത്യം നിലിനിര്‍ത്താനായത് എല്‍ഡിഎഫിനെ സംബന്ധിച്ച് ഏറെ ആശ്വാസമാണ്. ആകെയുള്ള ആറ് കോര്‍പ്പറേഷന്‍ വാര്‍ഡുകളില്‍ നാലിടത്ത് എല്‍ഡിഎഫും ഓരോ വാര്‍ഡുകളില്‍ യുഡിഎഫും ബിജെപിയുമാണ് ജയിച്ചത്.

---------------

Hindusthan Samachar / Sreejith S


Latest News