ഒഡീഷയില് സര്ക്കാര് മെഡിക്കല് കോളജില് തീപിടുത്തം; ഐസിയുവില് പ്രവേശിപ്പിച്ചിരുന്ന പത്ത് രോഗികള് മരിച്ചു
Bhuvaneshwar, 16 മാര്‍ച്ച് (H.S.) ഭുവനേശ്വര്‍ : ഒഡീഷയെ ഞെട്ടിച്ച് ആശുപത്രിയില്‍ തീപിടുത്തം. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എസ്സിബി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസിയുവിലാണ് തീപിടുത്തം ഉണ്ടായത്. ഇന്ന് പുലര്‍ച്ചെയുണ്ടായ വന്‍ തീപിടിത്തത്തില്‍ പത്ത് രോഗിക
fire accident


Bhuvaneshwar, 16 മാര്‍ച്ച് (H.S.)

ഭുവനേശ്വര്‍ : ഒഡീഷയെ ഞെട്ടിച്ച് ആശുപത്രിയില്‍ തീപിടുത്തം. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എസ്സിബി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസിയുവിലാണ് തീപിടുത്തം ഉണ്ടായത്. ഇന്ന് പുലര്‍ച്ചെയുണ്ടായ വന്‍ തീപിടിത്തത്തില്‍ പത്ത് രോഗികള്‍ മരിച്ചു. രോഗികളെ രക്ഷപ്പെടുത്തുന്നതിനിടെ 11 ആശുപത്രി ജീവനക്കാര്‍ക്ക് പൊള്ളലേറ്റു. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്.

ട്രോമ കെയര്‍ ഐസിയുവിലും തൊട്ടടുത്തുള്ള ഐസിയു വാര്‍ഡിലുമായി 23 രോഗികളാണ് ഉണ്ടായിരുന്നത്. ഏഴ് പേര്‍ തീപിടിത്തത്തിലും മൂന്ന് പേര്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ പൊള്ളലേറ്റോ ശ്വാസംമുട്ടിയോ മരിച്ചെന്നും അധികൃതര്‍ പറഞ്ഞു.ഷോര്‍ട്ട് സര്‍ക്കീറ്റാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഗുരുതരാവസ്ഥയിലുള്ള രോഗികളെ ചികിത്സിച്ചിരുന്ന ട്രോമ കെയര്‍ വിഭാഗത്തിലെ ഐസിയുവിലാണ് തീ പടര്‍ന്നത്. മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി, ഫയര്‍ സര്‍വീസ് ഡിജിയോട് അടിയന്തര അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പരുക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 25 ലക്ഷം രൂപ വീതം ധനസഹായവും പ്രഖ്യാപിച്ചു. പുലര്‍ച്ചെ 2.30നും 3നും ഇടയിലാണ് തീപിടിത്തമുണ്ടായത്. അഗ്‌നിശമന സേനാംഗങ്ങള്‍ ഉടന്‍ തന്നെ സ്ഥലത്തെത്തി തീയണച്ചു. ആശുപത്രി ജീവനക്കാരും പൊലീസും ബന്ധുക്കളും ചേര്‍ന്ന് ഐസിയുവിലുണ്ടായിരുന്ന രോഗികളെ മറ്റ് വാര്‍ഡുകളിലേക്ക് മാറ്റി. ദുരന്തത്തില്‍ പ്രതിപക്ഷ നേതാവ് നവീന്‍ പട്‌നായിക് അനുശോചനം രേഖപ്പെടുത്തി

---------------

Hindusthan Samachar / Sreejith S


Latest News