സ്റ്റാന്ഡ്-അപ് ഇന്ത്യ പദ്ധതി ഉടന് പുനരാരംഭിക്കും; ധനമന്ത്രി നിര്മല സീതാരാമന്
New delhi, 16 മാര്‍ച്ച് (H.S.) പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കും വനിത സംരംഭകര്‍ക്കും കൂടുതല്‍ ആനുകൂല്യങ്ങള്‍ ഉറപ്പാക്കി ''സ്റ്റാന്‍ഡ്-അപ് ഇന്ത്യ'' പദ്ധതി പരിഷ്‌കരിച്ച രൂപത്തില്‍ ഉടന്‍ പുനരാരംഭിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാ
Nirmala sitaraman


New delhi, 16 മാര്‍ച്ച് (H.S.)

പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കും വനിത സംരംഭകര്‍ക്കും കൂടുതല്‍ ആനുകൂല്യങ്ങള്‍ ഉറപ്പാക്കി 'സ്റ്റാന്‍ഡ്-അപ് ഇന്ത്യ' പദ്ധതി പരിഷ്‌കരിച്ച രൂപത്തില്‍ ഉടന്‍ പുനരാരംഭിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ലോക്‌സഭയെ അറിയിച്ചു. പുതിയ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ ഉടന്‍ അംഗീകാരം നല്‍കുമെന്നും സഭയില്‍ ഉയര്‍ന്ന ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.

'കാലാവധി അവസാനിച്ച പദ്ധതി മുന്‍കാലത്തെ നിര്‍വഹണരീതിയും നീതി ആയോഗിന്റെ പുതിയ പഠന റിപ്പോര്‍ട്ടുകളും മുന്‍നിര്‍ത്തിയാണ് പുനരാവിഷ്‌കരിക്കുന്നത്. രാജ്യത്തെമ്പാടുമുള്ള എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്കും സ്ത്രീകള്‍ക്കും പദ്ധതിയുടെ ഗുണഫലം ലഭ്യമാക്കുകയാണ് എന്നതാണ് പ്രധാന ലക്ഷ്യം' -ധനമന്ത്രി വ്യക്തമാക്കി.

മുമ്പ് 10 ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപ വരെയായിരുന്നു പദ്ധതിയിലെ വായ്പ പരിധി. ഈ വിഭാഗങ്ങള്‍ക്ക് ബാങ്കുകള്‍ നല്‍കുന്ന ഏറ്റവും കുറഞ്ഞ പലിശ നിരക്കിലായിരുന്നു വായ്പ ലഭ്യമാക്കിയിരുന്നത്. 18 മാസത്തെ മൊറട്ടോറിയം ഉള്‍പ്പെടെ 7 വര്‍ഷമായിരുന്നു തിരിച്ചടവ് കാലാവധി. പുതിയ പരിഷ്‌കരണത്തിലൂടെ കൂടുതല്‍ തുക അനുവദിച്ചുകൊണ്ടുള്ള വായ്പകള്‍ ഗവണ്‍മെന്റ് പരിഗണിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

എന്തുകൊണ്ടാണ് ഈ പദ്ധതി പ്രകാരം ഗ്രീന്‍ഫീല്‍ഡ് പ്രോജക്ടുകള്‍ക്ക് മാത്രം വായ്പ നല്‍കുന്നത് എന്ന ചോദ്യത്തിന്, നിലവിലുള്ള പുതിയ സംരംഭങ്ങള്‍ക്ക് പി.എം മുദ്ര, സിഡ്ബി വായ്പകള്‍ തുടങ്ങിയ മറ്റു സൗകര്യങ്ങള്‍ ലഭ്യമാണെന്നും പ്രധാനമായും നൂതന ആശയങ്ങള്‍ക്കായി സ്റ്റാര്‍ട്ടപ് ഇന്ത്യ പദ്ധതിയും നിലവിലുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

2016ല്‍ ആരംഭിച്ച സ്റ്റാന്‍ഡ്-അപ് ഇന്ത്യ പദ്ധതിയിലൂടെ പതിനായിരക്കണക്കിന് സംരംഭകര്‍ക്കാണ് ഇതുവരെ സഹായം ലഭിച്ചത്. പിന്നീട് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 31നാണ് പദ്ധതിയുടെ കാലാവധി അവസാനിച്ചത്.

---------------

Hindusthan Samachar / Sreejith S


Latest News