‘മഞ്ചേശ്വരത്ത് എൽഡിഎഫും യു ഡി എഫും SDPIയുമായി പരസ്യധാരണ, ഇഫ്താർ വിരുന്നിന്റെ പേരിൽ നടക്കുന്നത് രാഷ്ട്രീയ കൂട്ടുകെട്ട്’ ; രൂക്ഷ വിമർശനവുമായി കെ സുരേന്ദ്രൻ
Kasargod, 16 മാര്ച്ച് (H.S.) കാസർഗോഡ്: ബി ജെ പി യെ തോൽപ്പിക്കാൻ മഞ്ചേശ്വരത്ത് എൽഡിഎഫും, യുഡിഎഫും എസ്ഡിപിഐയുമായി പരസ്യധാരണയെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു . ഇഫ്താർ വിരുന്നിന്റെ പേരിൽ നടക്കുന്നത് രാഷ്ട്രീയ കൂട്ടുകെട്ട്. ഇത
‘മഞ്ചേശ്വരത്ത് എൽഡിഎഫും യു ഡി എഫും SDPIയുമായി പരസ്യധാരണ, ഇഫ്താർ വിരുന്നിന്റെ പേരിൽ നടക്കുന്നത് രാഷ്ട്രീയ കൂട്ടുകെട്ട്’ ; രൂക്ഷ വിമർശനവുമായി  കെ സുരേന്ദ്രൻ


Kasargod, 16 മാര്ച്ച് (H.S.)

കാസർഗോഡ്: ബി ജെ പി യെ തോൽപ്പിക്കാൻ മഞ്ചേശ്വരത്ത് എൽഡിഎഫും, യുഡിഎഫും എസ്ഡിപിഐയുമായി പരസ്യധാരണയെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു . ഇഫ്താർ വിരുന്നിന്റെ പേരിൽ നടക്കുന്നത് രാഷ്ട്രീയ കൂട്ടുകെട്ട്. ഇതിൽ പരസ്യമായി പങ്കെടുക്കുന്നതിൽ ഇരുകൂട്ടർക്കും ഒരുമടിയുമില്ല. അതെ സമയം എന്നും ചക്ക വീണ് മുയൽ ചാകുമെന്ന് കരുതേണ്ടെന്നും സുരേന്ദ്രൻ വിമർശിച്ചു.

കേരളത്തിലെ ഭരണപക്ഷമായ സി.പി.എമ്മും പ്രതിപക്ഷമായ കോൺഗ്രസും ജനങ്ങളെ വഞ്ചിക്കുന്ന പരസ്പര സഹായ സംഘങ്ങളായി മാറിയിരിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അമ്പലപ്പുഴയിലും തളിപ്പറമ്പിലും ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന രാഷ്ട്രീയ നാടകങ്ങൾ ഈ അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവാണെന്ന് അദ്ദേഹം ആരോപിച്ചു.

അമ്പലപ്പുഴയിലേത് കോൺഗ്രസ്-സി.പി.എം ഡീൽ

അമ്പലപ്പുഴയിൽ ജി. സുധാകരന് കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചതിനെ സുരേന്ദ്രൻ രൂക്ഷമായി പരിഹസിച്ചു. വർഷങ്ങളോളം പരസ്പരം ചെളിവാരിയെറിഞ്ഞവർ ഇപ്പോൾ അധികാരം പങ്കിടാൻ കൈകോർക്കുകയാണ്. അമ്പലപ്പുഴയിൽ കോൺഗ്രസിന് സ്വന്തമായി സ്ഥാനാർത്ഥിയെ നിർത്താൻ പോലുമാകാത്ത അവസ്ഥയാണ്. സി.പി.എം വിട്ടു വരുന്നവരെ സ്വീകരിച്ച് ബിജെപിയെ തടയാമെന്നാണ് ഇവർ കരുതുന്നത്. എന്നാൽ ജനങ്ങൾ ഈ കപടനാടകം തിരിച്ചറിയും, സുരേന്ദ്രൻ പറഞ്ഞു. അഴിമതിയുടെ കാര്യത്തിൽ ഇരു പാർട്ടികളും ഒരേ തൂവൽ പക്ഷികളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തളിപ്പറമ്പിലെ പ്രതിസന്ധിയും അഴിമതിയും

തളിപ്പറമ്പ് സി.പി.എമ്മിലുണ്ടായ പൊട്ടിത്തെറിയെക്കുറിച്ചും സുരേന്ദ്രൻ പ്രതികരിച്ചു. മുതിർന്ന നേതാക്കൾ ഉന്നയിച്ച അഴിമതി ആരോപണങ്ങൾ ഗൗരവകരമാണ്. എം.വി. ഗോവിന്ദന്റെ മണ്ഡലത്തിൽ പോലും പാർട്ടി ഫണ്ട് വെട്ടിച്ചും ആഡംബര ഉത്സവങ്ങൾ നടത്തിയും പണം തട്ടുകയാണ്. തളിപ്പറമ്പിലെ സാധാരണക്കാരായ കമ്മ്യൂണിസ്റ്റ് പ്രവർത്തകർ പോലും ഇപ്പോൾ ബി.ജെ.പിയിലേക്കാണ് ഉറ്റുനോക്കുന്നത്. സി.പി.എമ്മിന്റെ കോട്ടകൾ തകരുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

കൊട്ടാരം കവർച്ചയിൽ നിഗൂഢത

കവടിയാർ കൊട്ടാരത്തിൽ നടന്ന വൻ കവർച്ചയിൽ പോലീസിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായതായി സുരേന്ദ്രൻ ആരോപിച്ചു. മാസങ്ങൾക്ക് മുമ്പ് നടന്ന കവർച്ചയിൽ ഇതുവരെ പ്രതികളെ കണ്ടെത്താൻ സാധിക്കാത്തത് ആഭ്യന്തര വകുപ്പിന്റെ പരാജയമാണ്. ഉന്നതരായ വ്യക്തികൾക്ക് ബന്ധമുള്ളതിനാലാണോ അന്വേഷണം വൈകുന്നതെന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ക്രമസമാധാന നില പൂർണ്ണമായും തകർന്നിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കേന്ദ്ര പദ്ധതികളെ അട്ടിമറിക്കുന്നു

കേന്ദ്ര സർക്കാർ നൽകുന്ന ഫണ്ടുകൾ സ്വന്തം പേരിൽ മാറ്റിയെഴുതാനാണ് പിണറായി സർക്കാർ ശ്രമിക്കുന്നതെന്ന് സുരേന്ദ്രൻ പറഞ്ഞു. വികസനത്തിന്റെ പേരിൽ അഴിമതി നടത്തുകയാണ് സർക്കാർ. ഇതിനെതിരെ ബി.ജെ.പി ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കും. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കേരളത്തിലെ ജനങ്ങൾ ഈ രണ്ട് മുന്നണികൾക്കും ശക്തമായ തിരിച്ചടി നൽകുമെന്നും എൻ.ഡി.എ വലിയ മുന്നേറ്റം നടത്തുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങൾ മാറിക്കൊണ്ടിരിക്കുകയാണെന്നും ജനങ്ങൾക്ക് ഏക പ്രതീക്ഷ ബി.ജെ.പിയിലാണെന്നും പറഞ്ഞാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്. വരും ദിവസങ്ങളിൽ സംസ്ഥാനത്തുടനീളം ബി.ജെ.പി പദയാത്രകളും പ്രതിഷേധ യോഗങ്ങളും സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

---------------

Hindusthan Samachar / Roshith K


Latest News