Enter your Email Address to subscribe to our newsletters

Thiruvananthapuram , 17 മാര്ച്ച് (H.S.)
സംസ്ഥാനത്ത് സ്വര്ണ വിലയില് വീണ്ടും വര്ധനവ്. ഇന്ന് ഗ്രാമിന് 110 രൂപയും പവന് 880 രൂപയും വര്ധിച്ചു. ഇതോടെ പവന് 1,16,320 രൂപയും ഗ്രാമിന് 14,540 രൂപയുമായി ഉയര്ന്നു. 22 കാരറ്റിനൊപ്പം 18, 14, 9 കാരറ്റ് സ്വര്ണത്തിന്റെ വിലയും ഉയര്ന്നിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസം കൂപ്പുകുത്തിയ സ്വര്ണ വിലയാണ് വീണ്ടും ഉയര്ന്ന് തുടങ്ങുന്നത്.
18 കാരറ്റ് സ്വർണം ഗ്രാമിന് 90 രൂപ കൂടി 11,945 രൂപയായി. ഒരു പവനാകട്ടെ 95,560 രൂപയും. കൂടാതെ വെള്ളി വിലയിലും നേരിയ വര്ധനവാണ് ഇന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. അഞ്ച് രൂപയാണ് ഗ്രാമിന് ഇന്ന് കൂടിയത്. 275 രൂപയാണ് ഇന്നത്തെ വെള്ളി നിരക്ക്.
അതേസമയം ഇന്നലെ (മാർച്ച് 16) രണ്ട് തവണയാണ് സ്വർണ വില കുറഞ്ഞത്. അതോടെ ഒരു പവന് സ്വർണത്തിന് 1,15,440 രൂപയും ഗ്രാമിന് 14,430 രൂപയുമാണ് രേഖപ്പെടുത്തിയിരുന്നത്. ഇറാന്-ഇസ്രയേല്, യുഎസ് സംഘർഷത്തിന് പിന്നാലെ സ്വർണ വില ഉയർന്നും കുറഞ്ഞും തുടരുകയാണ്.
പശ്ചിമേഷ്യയില് യുദ്ധം രൂക്ഷമായതോടെ സ്വർണ വിലയിലും ചാഞ്ചാട്ടം തുടരുകയാണ്. എന്നാൽ സാധാരണ യുദ്ധമോ മറ്റ് സംഘർഷങ്ങളോ നടന്നാൽ സ്വർണ വിലയും മറ്റും ഉയരുകയാണ് പതിവ്. പക്ഷേ നിലവിൽ ആഗോളതലത്തിൽ പണപ്പെരുപ്പം വർധിക്കാനുള്ള സാധ്യതയാണ് സ്വർണ വില കുറയാൻ കാരണം. അപ്രതീക്ഷിതമായി വില കുറയുകയും കൂടുകയും ചെയ്യുന്നു. അതേസമയം വര്ധവനും കുറവും അധിക കാലം നീണ്ട് നില്ക്കാത്തതും അതിശയകരമായ കാര്യമാണ്.
വരും ദിവസങ്ങളിൽ വില ഉയരാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതും സ്വര്ണ വിലയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. അത് കൂടാതെ ആഗോളതലത്തിലെ സാമ്പത്തിക അനിശ്ചിതത്വങ്ങൾ, ഡോളർ-രൂപ നിരക്കിലെ വ്യതിയാനം, സ്വർണത്തിൻ്റെ രാജ്യാന്തര വിലയിലുണ്ടായ വർധനവ് എന്നിവയാണ് സ്വര്ണ വിലയില് ഏറ്റക്കുറച്ചിലുകള് ഉണ്ടാക്കുന്ന പ്രധാന കാരണങ്ങള്. പുതിയ യുദ്ധ സാഹചര്യം ഉടലെടുത്തത് നിക്ഷേപകര്ക്കിടയില് ആശങ്കയ്ക്കിടയാക്കിയെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR