ദേശീയ ന്യൂനപക്ഷ മോര്ച്ച ഉപാധ്യക്ഷന് അഡ്വ.നോബിൾ മാത്യുവിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്ത് ബിജെപി.
Kottayam , 17 മാര്ച്ച് (H.S.) ദേശീയ ന്യൂനപക്ഷ മോര്ച്ച ഉപാധ്യക്ഷന് അഡ്വ.നോബിൾ മാത്യുവിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്ത് ബിജെപി. സ്ഥാനാർഥി പട്ടികയ്ക്കെതിരായ വിമർശനത്തിന് പിന്നാലെയാണ് നടപടി. കേന്ദ്രമന്ത്രി ജോര്ജ് കുര്യനെ കാഞ്ഞിരപ്പള്ളിയി
Noble mathew


Kottayam , 17 മാര്ച്ച് (H.S.)

ദേശീയ ന്യൂനപക്ഷ മോര്ച്ച ഉപാധ്യക്ഷന് അഡ്വ.നോബിൾ മാത്യുവിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്ത് ബിജെപി. സ്ഥാനാർഥി പട്ടികയ്ക്കെതിരായ വിമർശനത്തിന് പിന്നാലെയാണ് നടപടി. കേന്ദ്രമന്ത്രി ജോര്ജ് കുര്യനെ കാഞ്ഞിരപ്പള്ളിയില് സ്ഥാനാര്ഥിയാക്കിയതിൽ നോബിള് മാത്യു അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു.

ഇതോടെ നോബിളിനെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്യുകയായിരുന്നു. വെള്ളം കോരുന്നവരും വിറക് വെട്ടുന്നവരും പുറത്ത് നില്ക്കുന്നുവെന്നും ജോര്ജ് കുര്യന് 20,000 വോട്ടുപോലും കിട്ടില്ലെന്നും നോബിള് മാത്യു ആരോപിച്ചു. താന് ബിജെപിയില് ചേര്ന്നിട്ട് 11 വര്ഷമായി. തനിക്ക് ഇക്കുറി കാഞ്ഞിരപ്പള്ളിയില് ജയിക്കാനുള്ള എല്ലാ സാഹചര്യവും ഉണ്ടായിരുന്നു. എന്നാല് കാഞ്ഞിരപ്പള്ളിയുമായി ഒരു ബന്ധവും ഇല്ലാത്ത ജോര്ജ് കുര്യന് അവിടെ വന്നുനില്ക്കുകയാണ്. അദ്ദേഹത്തിൻ്റെ സ്വന്തം വാര്ഡില് തദ്ദേശ തെരഞ്ഞെടുപ്പില് നിന്ന സ്ഥാനാര്ഥിക്ക് 80 വോട്ട് മാത്രമാണ് ലഭിച്ചത്.

കഷ്ടപ്പെട്ട് വെള്ളം കോരുകയും വിറക് വെട്ടുകയും ചെയ്യുന്നവരെ ഒഴിവാക്കുന്ന ഈ രാഷ്ട്രീയത്തോട് തങ്ങള് എതിരാണ്. കോര് കമ്മറ്റി അംഗങ്ങള് അവരുടെ സ്വന്തം സീറ്റുകള് എല്ലാം എടുത്തുവെന്നും നോബിള് മാത്യു പറയുന്നു. അതില് തന്നെ ഗ്രൂപ്പുണ്ട്. സുരേന്ദ്രന് ഗ്രൂപ്പും കൃഷ്ണ ദാസ് ഗ്രൂപ്പും വീതം വയ്ക്കും. രാജീവ് ചന്ദ്രശേഖറിൻ്റെ ഇഷ്ടക്കാരായ കുറേ പേരുണ്ട്. അവര് എല്ലാം സേഫായി. തൻ്റെ തുടര്ന്നുള്ള സമീപനം സുഹൃത്തൃക്കളുമായി ചേര്ന്ന് ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാഞ്ഞിരപ്പള്ളി സീറ്റിലേക്ക് നോബിളിൻ്റെ പേര് ബിജെപി ഒരു ഘട്ടത്തിലും പരിഗണിച്ചരുന്നില്ല. ഇതില് കടുത്ത അസംതൃപ്തി നോബിളിനുണ്ടായിരുന്നു. പിന്നാലെയാണ് ജോര്ജ് കുര്യൻ്റെ സ്ഥനാര്ഥിത്വം കാഞ്ഞിരപ്പള്ളിയില് പ്രഖ്യാപിച്ചത്. ബിജെപി എ ക്ലാസ് മണ്ഡലമായ കാഞ്ഞിരപ്പള്ളിയില് വിജയം ലക്ഷ്യമിട്ടാണ് ജോര്ജ് കുര്യനെ മത്സരിപ്പിക്കുന്നത്. ചിറക്കടവ്, പള്ളിക്കത്തോട്, വാഴൂര്, കറുകച്ചാല് പഞ്ചായത്തുകളില് ബിജെപിയ്ക്ക് ശക്തമായ സ്വാധീനമുണ്ട്.

മാത്രമല്ല മണ്ഡലത്തിലെ ക്രൈസ്തവ ഭൂരിപക്ഷ മേഖലയിലും വിള്ളല് വീഴ്ത്താനും ജോര്ജ് കുര്യന് കരുതുമെന്ന് നേതൃത്വം കരുതുന്നു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില് ബിജെപി മണ്ഡലത്തില് 31411 വോട്ടും 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില് 36000 വോട്ടും നേടിയിരുന്നു. സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ അഡ്വ. നോബിൾ മാത്യുവിനെ ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ സസ്പെന്ഡ് ചെയ്തു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News