Enter your Email Address to subscribe to our newsletters

Kozhikode , 17 മാര്ച്ച് (H.S.)
നിയമസഭാ തെരഞ്ഞെടുപ്പിനായി ജില്ലയിലെ നടപടി ക്രമങ്ങളെല്ലാം പൂര്ത്തിയായതായി കലക്ടര് സ്നേഹിൽ കുമാർ സിങ്. തെരഞ്ഞെടുപ്പ് കമ്മിഷന് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം വേഗത്തില് നടത്തിയെങ്കിലും പ്രവര്ത്തനങ്ങള്ക്ക് യാതൊരു തടസങ്ങളുമില്ലെന്നും അദ്ദേഹം പറഞ്ഞു. കലക്ടറേറ്റില് വിളിച്ച് ചേര്ത്ത വാര്ത്താ സമ്മേളനത്തില് സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടര്.
റിട്ടേണിങ് ഉദ്യോഗസ്ഥർ ഉൾപ്പെടെ തെരഞ്ഞെടുപ്പിന് ആവശ്യമായ എല്ലാ ഉദ്യോഗസ്ഥരെയും നിയമിച്ചതായി കലക്ടർ പറഞ്ഞു. അതോടൊപ്പം പൊലീസും കേന്ദ്ര സുരക്ഷാസേനയും സജ്ജമാണെന്നും കലക്ടര് പറഞ്ഞു. കേന്ദ്ര സുരക്ഷ സേന ഇന്നലെ രാവിലെ തന്നെ വിവിധ മണ്ഡലങ്ങളിൽ റൂട്ട് മാർച്ചും നടത്തിക്കഴിഞ്ഞു.
തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താനുള്ള നടപടികളും ആരംഭിച്ചു. വോട്ടർമാർക്ക് മികച്ച സൗകര്യങ്ങൾ നൽകി സുഖകരമായ തെരഞ്ഞെടുപ്പാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ ലക്ഷ്യമിടുന്നത്. നാട്ടിലെ പൊതുജനങ്ങളുടെയും രാഷ്ട്രീയ പാർട്ടിക്കാരുടെയും സർക്കാർ ജീവനക്കാരുടെയും മാധ്യമങ്ങളുടെയും പൂർണ പിന്തുണ തെരഞ്ഞെടുപ്പിന്റെ പരിപൂർണ വിജയത്തിന് ആവശ്യമാണെന്നും കലക്ടര് ചൂണ്ടിക്കാട്ടി. വോട്ടര്മാര്ക്ക് കൂടുതല് സ്വാതന്ത്ര്യം നല്കി കൊണ്ട് വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം ഒരുക്കും.
സുവിധാ ആപ്പിലൂടെ അറിയിച്ച് മാത്രമെ പാര്ട്ടികള്ക്ക് പരിപാടികള് നടത്താന് പാടുള്ളൂ. വ്യാജ വാര്ത്തകള് കണ്ടെത്തി അത് പ്രചരിപ്പിക്കുന്നവര്ക്കെതിരെ തക്കതായ നടപടിയെടുക്കുമെന്നും എഐ വലിയ വെല്ലുവിളിയാണെന്നും അതില് പൊലീസ് കാര്യമായ ഇടപെടലുകള് നടത്തുമെന്നും കലക്ടര് പറഞ്ഞു.
ജില്ലയിൽ 13 മോഡൽ പോളിങ് സ്റ്റേഷനുകളാണ് ഇത്തവണ ഉണ്ടാവുക. എല്ലാ നിയോജക മണ്ഡലങ്ങളിലും ഒരു മോഡൽ പോളിങ് സ്റ്റേഷൻ വേണമെന്നാണ് കരുതുന്നത്. അത് തയ്യാറാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചു.
39 വനിത പോളിങ് സ്റ്റേഷനുകൾ ഉണ്ടാവും. ഇവിടെ മുഴുവനായും വനിതകളായിരിക്കും പോളിങ് ഉദ്യോഗസ്ഥരായിഉണ്ടാവുകയെന്നും ജില്ലാ കലക്ടർ അറിയിച്ചു. പോളിങ് സ്റ്റേഷനുകളിൽ ഭിന്നശേഷി സൗഹൃദമാക്കാനുള്ള നടപടികളും പൂർത്തിയാക്കും.
രാഷ്ട്രീയ പാർട്ടികളുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തെരഞ്ഞെടുപ്പ് കമ്മിഷൻ തയ്യാറാക്കിയ പോർട്ടൽ വഴി രജിസ്റ്റർ ചെയ്തെങ്കിൽ മാത്രമേ പരിപാടികൾ നടത്താൻ സാധിക്കുകയുള്ളൂ അല്ലാത്തവർക്കെതിരെ ശക്തമായ നിയമ നടപടികൾ തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നും കലക്ടര് മുന്നറിയിപ്പ് നല്കി. 12.9 ലക്ഷം പുരുഷ വോട്ടർമാരാണ് ജില്ലയിലുള്ളത്. 13.59 ലക്ഷം വനിത വോട്ടർമാരുമുണ്ട്. എല്ലാവരും ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പിൽ സമ്മതിദാന അവകാശം വിനിയോഗിച്ച് തെരഞ്ഞെടുപ്പ് വിജയകരമാക്കണമെന്നും ജില്ലാ കലക്ടർ അഭ്യർഥിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR