നിയമസഭ തെരഞ്ഞെടുപ്പ് : പുതിയ സോഫ്റ്റ്വെയറുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ
Thiruvananthapuram , 17 മാര്ച്ച് (H.S.) നിയമസഭ തിരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിക്കുന്ന ഉദ്യോഗസ്ഥരുടെ നിയമന പ്രക്രിയ സുഗമമാക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷൻ ''ഓർഡർ'' സോഫ്റ്റ് വെയർ സജ്ജീകരിച്ചു. സോഫ്റ്റ് വെയർ നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററാണ് വെബ് അ
ഓർഡർ സോഫ്റ്റ്വൈർ


Thiruvananthapuram , 17 മാര്ച്ച് (H.S.)

നിയമസഭ തിരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിക്കുന്ന ഉദ്യോഗസ്ഥരുടെ നിയമന പ്രക്രിയ സുഗമമാക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷൻ 'ഓർഡർ' സോഫ്റ്റ് വെയർ സജ്ജീകരിച്ചു. സോഫ്റ്റ് വെയർ നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററാണ് വെബ് അധിഷ്ഠിത സോഫ്റ്റവെയറായ 'ഓർഡർ' വികസിപ്പിച്ചത്. കേന്ദ്ര സർക്കാർ കാര്യാലയങ്ങൾ, സംസ്ഥാന സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബോർഡുകൾ, പൊതുമേഖല സ്ഥാപനങ്ങൾ, യൂണിവേഴ്സിറ്റികൾ, പി.എസ്.സി, എയിഡഡ് സ്കൂളുകൾ/കോളേജുകൾ, സർക്കാർ നിയന്ത്രിത സ്വാശ്രയ സ്ഥാപനങ്ങൾ, ദേശസാൽകൃത ബാങ്കുകൾ എന്നിവയിൽ നിന്നാണ് പോളിംഗ് ഉദ്യോഗസ്ഥരെ നിയമിക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരെയാണ് ഓർഡർ സോഫ്റ്റ് വെയറിൽ സ്ഥാപനങ്ങളുടെ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. അതാത് തദ്ദേശസ്വയംഭരണ സ്ഥാപന പരിധിയിലെ സ്ഥാപന മേധാവികൾക്ക് ലഭ്യമാക്കുന്ന യൂസർ ഐഡിയും, പാസ് വേഡും ഉപയോഗിച്ച് സ്ഥാപന മോധാവികൾ ജീവനക്കാരുടെ വിവരങ്ങൾ ഓർഡർ വെബ് പേജിൽ നൽകണം.

https://order.ceo.kerala.gov.in എന്ന വെബ്സൈറ്റിന്റെ ഹോം പേജിലെ ഇൻസ്റ്റിറ്റ്യൂഷൻ രജിസ്ട്രേഷൻ മെനു ഉപയോഗിച്ച് കാര്യാലയങ്ങൾ സ്വയം രജിസ്ട്രേഷൻ നടത്തേണ്ടതും ജീവനക്കാരുടെ വിവരങ്ങൾ രേഖപ്പെടുത്തേണ്ടതുമാണ്. ഡാറ്റാ എൻട്രി പൂർത്തീകരണത്തിന്റെ അക്നോളെജ്മെന്റ് മാർച്ച് 19ന് മുമ്പ് തദ്ദേശ സ്വയംഭരണസ്ഥാപന സെക്രട്ടറിയെ ഏൽപ്പിക്കണം. തദ്ദേശസ്വയംഭരണ സ്ഥാപന പരിധിയിലെ മുഴുവൻ സ്ഥാപനങ്ങളുടേയും വിവരങ്ങൾ സോഫ്റ്റ് വെയറിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് സെക്രട്ടറി ഉറപ്പുവരുത്തണം.

സ്ഥാപനങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളതും സമർപ്പിച്ചിട്ടുള്ളതുമായ വിവരങ്ങളുടെ ആധികാരികത പരിശോധിച്ച് മാർച്ച് 20ന് മുമ്പ് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് സർട്ടിഫിക്കറ്റ് സമർപ്പിക്കുകയും വേണം. ജീവനക്കാരുടെ വിവരങ്ങൾ സമയബന്ധിതമായി സോഫ്റ്റ് വെയറിൽ ചേർക്കുന്നതിൽ വീഴ്ച വരുത്തുന്ന കാര്യാലയ മേധാവികൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതാണ്.

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ജില്ലാ കളക്ടർ അനു കുമാരിയുടെ അദ്ധ്യക്ഷതയിൽ നോഡൽ ഓഫീസർമാരുടെ അവലോകന യോഗം ചേർന്നു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ തിരഞ്ഞെടുപ്പിന്റെ മുഖ്യ ചുമതലകൾ നിർവഹിക്കുന്ന നോഡൽ ഓഫീസർമാരുടെ യോഗമാണ് ചേർന്നത്.

പോസ്റ്റൽ ബാലറ്റ്, പെരുമാറ്റചട്ടം, ഇവിഎം മാനേജ്മെന്റ്, ഹരിത പ്രോട്ടോകോൾ, സ്വീപ്പ്, ട്രെയിനിങ് തുടങ്ങിയ പ്രവർത്തനങ്ങളുടെ പുരോഗതി ജില്ലാ ഇലക്ഷൻ ഓഫീസർ കൂടിയായ കളക്ടർ വിലയിരുത്തി.

സ്വതന്ത്രവും നിഷ്പക്ഷവും സുതാര്യവുമായ തിരഞ്ഞെടുപ്പ് ഉറപ്പു വരുത്തുന്നതിനായി എല്ലാ നോഡൽ ഓഫീസർമാരും കൃത്യമായി ചുമതല നിർവഹിക്കണമെന്ന് കളക്ടർ നിർദേശിച്ചു. തിരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടത്തിലും നോഡൽ ഓഫീസർമാർ നിർവഹിക്കേണ്ട ചുമതലകളും കളക്ടർ നിർദേശിച്ചു. യോഗത്തിൽ തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ ബിജു എസ്, വിവിധ നോഡൽ ഓഫീസർമാർ തുടങ്ങിയവർ സംബന്ധിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News