സി പി ഐ എം നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി വീണ്ടും ടി കെ ഗോവിന്ദൻ
Kannur , 17 മാര്ച്ച് (H.S.) പാർട്ടി കമ്മറ്റികളിൽ പരിഗണിക്കാത്ത പേര് സി പി ഐ എം ജനങ്ങളിൽ അടിച്ചേൽപ്പിക്കുന്നുവെന്ന് പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ട ടി കെ ഗോവിന്ദൻ.. ഒരിക്കൽപോലും അധികാരം തേടി പോയിട്ടില്ലാത്ത തന്നെ പാർലമെന്ററി വ്യാമോഹി എന്ന്
ടി കെ ഗോവിന്ദൻ


Kannur , 17 മാര്ച്ച് (H.S.)

പാർട്ടി കമ്മറ്റികളിൽ പരിഗണിക്കാത്ത പേര് സി പി ഐ എം ജനങ്ങളിൽ അടിച്ചേൽപ്പിക്കുന്നുവെന്ന് പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ട ടി കെ ഗോവിന്ദൻ.. ഒരിക്കൽപോലും അധികാരം തേടി പോയിട്ടില്ലാത്ത തന്നെ പാർലമെന്ററി വ്യാമോഹി എന്ന് ചിത്രീകരിച്ചത് ജനങ്ങൾ വിശ്വസിക്കില്ല.. സഖാക്കൾ ജനങ്ങളുടെ എന്താണ് ഈ പൊതുസമ്മതിയുള്ള നേതാവിന്റെ ചിത്രം എന്ന് വ്യക്തമാകുമെന്നും ടി കെ ഗോവിന്ദൻ പ്രതികരിച്ചു..

ടി കെ ഗോവിന്ദനെ പുറത്താക്കിക്കൊണ്ട് സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്.. ഇതിന് മറുപടി നൽകുകയായിരുന്നു ടി കെ ഗോവിന്ദൻ.. നിലവിലെ പ്രശ്നങ്ങളുടെ പൂർണ്ണ ഉത്തരവാദി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും കെ കെ രാഗേഷും ആണെന്ന് ടി കെ ഗോവിന്ദൻ പറഞ്ഞു..

ജില്ലാ കമ്മിറ്റികളും ഒന്നോ രണ്ടോ മണ്ഡലം കമ്മിറ്റികളും ഒഴികെ എം വി ഗോവിന്ദനെ ഇരുത്തി കൊണ്ടാണ് പി കെ ശ്യാമളയുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ രൂക്ഷമായ എതിർപ്പ് വന്നത്.. ഏതെങ്കിലും ഒരു ലോക്കൽ കമ്മിറ്റിയിൽ ഇത് അംഗീകരിച്ചിട്ടുണ്ടോ എന്ന് ടി കെ ഗോവിന്ദൻ ചോദിച്ചു.. പാർട്ടിയിലെ ഒരു കമ്മിറ്റികളിലും അംഗീകരിക്കാത്ത ഒരാളെ അടിച്ചേൽപ്പിക്കുന്നത് എന്ത് ജനാധിപത്യമാണെന്നും ടി കെ ഗോവിന്ദൻ ചോദിച്ചു..

അതേസമയം ടി കെ ഗോവിന്ദനെതിരെ ശക്തമായ പ്രചാരണം നടത്താനാണ് സിപിഐഎമ്മിന്റെ തീരുമാനം.. ടി കെ ഗോവിന്ദൻ വർഗ്ഗ വഞ്ചകൻ ആണ് എന്ന രീതിയിൽ പ്രചാരണം ശക്തമാക്കും..ടി കെ ഗോവിന്ദന്റെ ജന്മ നാടായ മലപ്പട്ടത്ത് വിശദീകരണ യോഗം നടത്തും..

കണ്ണൂരിലെ സിപിഐഎമ്മിന്റെ പ്രതിസന്ധി പരിഹരിക്കാൻ കൂടിയാണ് വിശദീകരണയോഗങ്ങൾ സി പി ഐ എം സംഘടിപ്പിക്കുന്നത്.. പാർട്ടി രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട കുഞ്ഞുകൃഷ്ണൻ മാസ്റ്ററെ പുറത്താക്കിയതിന് തൊട്ട്പി ന്നാലെയാണ് പാർട്ടിയ്ക്ക് വീണ്ടും തിരിച്ചടി ഉണ്ടായത്.. ഫണ്ട് വിവാദത്തിൽ കുഞ്ഞിക്കൃഷ്ണനെ പ്രതിരോധിക്കാൻ സിപിഐഎം തയ്യാറെടുക്കുന്നതിനിടെയാണ് അദ്ദേഹത്തെ ടി കെ പിന്തുണച്ചത്.. കുഞ്ഞിക്കൃഷ്ണന്റെ കണക്കുകളാണ് ശരി എന്നായിരുന്നു ടി കെ ഗോവിന്ദന്റെ അഭിപ്രായം.. ഈ സാഹചര്യത്തിൽ കൂടിയാണ് അദ്ദേഹത്തെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ഉൾപ്പെടെ പുറത്താക്കിയത്..

എന്നാൽ ഇതെല്ലാം അപ്പാടെ തള്ളുകയാണ് സിപിഐഎം.. കോൺഗ്രസുമായി നേരത്തെ ധാരണ ഉണ്ടാക്കിയതിനുശേഷം ആണ് ടി കെ ഗോവിന്ദന്റെ ആരോപണങ്ങൾ എന്നാണ് പാർട്ടി വാദം..

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News