മോദിജി കാരണമാണ് ഞാൻ ഈ പാര്ട്ടിയില് വന്നത്; ഡോ. റോബിൻ രാധാകൃഷ്ണൻ
Thiruvananthapuram , 18 മാര്ച്ച് (H.S.) കേരളത്തില് നിയമസഭാ തിരഞ്ഞെടുപ്പ് ആവേശം കൊടുമ്പിരിക്കൊള്ളുന്നതിനിടെ, പ്രമുഖ വ്യക്തികളുടെ രാഷ്ട്രീയ പ്രവേശനം വലിയ ചർച്ചകള്ക്കാണ് വഴിയൊരുക്കുന്നത്. ഇതില് മുൻ ബിഗ് ബോസ് താരം ഡോ. റോബിൻ രാധാകൃഷ്ണന്റെ രാഷ്ട്രീയ ചു
Dr Robin Radhakrishnan


Thiruvananthapuram , 18 മാര്ച്ച് (H.S.)

കേരളത്തില് നിയമസഭാ തിരഞ്ഞെടുപ്പ് ആവേശം കൊടുമ്പിരിക്കൊള്ളുന്നതിനിടെ, പ്രമുഖ വ്യക്തികളുടെ രാഷ്ട്രീയ പ്രവേശനം വലിയ ചർച്ചകള്ക്കാണ് വഴിയൊരുക്കുന്നത്.

ഇതില് മുൻ ബിഗ് ബോസ് താരം ഡോ. റോബിൻ രാധാകൃഷ്ണന്റെ രാഷ്ട്രീയ ചുവടുവെപ്പും നിലപാടുകളും ഇപ്പോള് സോഷ്യല് മീഡിയയില് ശ്രദ്ധ നേടുകയാണ്. അടുത്തിടെ ബിജെപിയില് അംഗത്വമെടുത്ത അദ്ദേഹം, പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള തന്റെ ആരാധനയെക്കുറിച്ചും പാർട്ടിയില് ചേരാനുണ്ടായ സാഹചര്യത്തെക്കുറിച്ചും സംസാരിച്ചു.

മോദിയാണ് വഴികാട്ടി

തന്റെ രാഷ്ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് റോബിൻ വ്യക്തമാക്കി. മോദിയുടെ പ്രവർത്തനങ്ങളും കാഴ്ചപ്പാടുകളുമാണ് തനിക്ക് പ്രചോദനമായത്. അദ്ദേഹത്തെ നേരിട്ട് കാണാൻ സാധിച്ചതും തന്റെ രാഷ്ട്രീയ നിലപാടുകള്ക്ക് കൂടുതല് കരുത്തുനല്കി. കേരളത്തിന്റെ വികസനത്തിനായി നിരവധി പദ്ധതികളാണ് അദ്ദേഹം നടപ്പിലാക്കുന്നതെന്നും റോബിൻ കൂട്ടിച്ചേർത്തു. വടകരയില് പാർട്ടി ചടങ്ങില് പങ്കെടുക്കാൻ വന്നപ്പോഴാണ് റോബിൻ ഈ കാര്യങ്ങള് മാധ്യമങ്ങളോട് പറഞ്ഞത്.

കേരളത്തില് മാറ്റം അനിവാര്യമാണെന്നാണ് റോബിന്റെ പക്ഷം. മാറ്റങ്ങള് ആവശ്യമാണ്, അത് സംഭവിക്കുക തന്നെ ചെയ്യും എന്ന് അദ്ദേഹം ആത്മവിശ്വാസത്തോടെ പറയുന്നു. ആരുടെ കൂടെ നില്ക്കണമെന്ന് തീരുമാനിക്കാനുള്ള അധികാരം ജനങ്ങള്ക്കാണെന്നും വരാനിരിക്കുന്ന മാറ്റങ്ങള്ക്കായി നാട് കാത്തിരിക്കുകയാണെന്നും വടകരയില് നടന്ന ഒരു ചടങ്ങില് അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പില് മത്സരിക്കുമോ?

നിയമസഭാ തിരഞ്ഞെടുപ്പില് റോബിൻ സ്ഥാനാർത്ഥിയാകുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. പാർട്ടി പറഞ്ഞാല് മല്സരിക്കും എന്ന നിലപാടാണ് റോബിൻ സ്വീകരിച്ചിപോന്നത് ലവില് പുറത്തുവന്ന സ്ഥാനാർത്ഥി പട്ടികയില് അദ്ദേഹത്തിന്റെ പേരില്ലെങ്കിലും, പാർട്ടിയുടെ പ്രചാരണ പരിപാടികളില് അദ്ദേഹം അതീവ സജീവമാണ്. പാർട്ടി ഏല്പ്പിക്കുന്ന ഏത് ഉത്തരവാദിത്തവും ഏറ്റെടുക്കാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

താനൊരു 'സംഘി'യാണെന്ന് പറയുന്നതില് അഭിമാനമുണ്ടെന്നും ബിജെപി കേരളം ഭരിക്കുന്ന ഒരു കാലം വരുമെന്നും അദ്ദേഹം നേരത്തെ തന്നെ തന്റെ വീഡിയോകളിലൂടെ പറഞ്ഞിരുന്നു. തിരുവനന്തപുരം സ്വദേശിയായ ഡോ. റോബിൻ, ഡോക്ടർ എന്നതിലുപരി ഒരു സോഷ്യല് മീഡിയ ഇൻഫ്ലുവൻസർ എന്ന നിലയിലാണ് മലയാളി പ്രേക്ഷകർക്കിടയില് സുപരിചിതനായത്. ഭാര്യ ആരതി പൊടിയും സോഷ്യല് മീഡിയയില് വലിയ സ്വാധീനമുള്ള വ്യക്തിയാണ്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News