Enter your Email Address to subscribe to our newsletters

Abudabi , 18 മാര്ച്ച് (H.S.)
ഈദ് അല് ഫിത്തര് പ്രാര്ത്ഥനകളും നമസ്കാരങ്ങളും പള്ളികള്ക്കുള്ളില് മാത്രം നടത്തിയാല് മതി എന്ന് യുഎഇ ജനറല് അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്സ്.
ഈ വര്ഷം പുറത്തുള്ള പ്രാര്ത്ഥനാ സ്ഥലങ്ങള് ഉപയോഗിക്കാന് പാടില്ല എന്നാണ് രാജ്യത്തുടനീളം പുറപ്പെടുവിച്ച ഉത്തരവ്. ഇറാന്-യുഎസ്-ഇസ്രായേല് സംഘര്ഷവുമായി ബന്ധപ്പെട്ട പ്രാദേശിക സംഘര്ഷങ്ങള് വര്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ നീക്കം.
പരമ്ബരാഗത തുറസായ ഈദ് പ്രാര്ത്ഥനാ മേഖലകളില് പ്രാര്ത്ഥനകള് നടത്താന് അനുവദിക്കില്ല. തീരുമാനം രാജ്യവ്യാപകമായി ബാധകമാണെന്ന് അതോറിറ്റി പ്രസ്താവനയില് പറഞ്ഞു. യുഎഇയിലെ എല്ലാ പള്ളികളും ഈദ് പ്രാര്ത്ഥനകള്ക്കായി വിശ്വാസികളെ ഉള്ക്കൊള്ളാന് തയ്യാറാണെന്നും, ബന്ധപ്പെട്ട അധികാരികള് നല്കുന്ന ഔദ്യോഗിക മാര്ഗ്ഗനിര്ദ്ദേശങ്ങളും നിര്ദ്ദേശങ്ങളും പാലിക്കണമെന്ന് പൊതുജനങ്ങളോട് അഭ്യര്ത്ഥിക്കുന്നുവെന്നും അതോറിറ്റി കൂട്ടിച്ചേര്ത്തു.
റമദാന് മാസത്തിന്റെ സമാപനമാണ് ഈദ് അല് ഫിത്തര്. പൊതുവെ ഈ ദിവസം പള്ളികള്ക്ക് പുറമെ തുറസായ സ്ഥലങ്ങളിലും മറ്റും ഈദ് ഗാഹുകള് സംഘടിപ്പിക്കാറുണ്ട്. എന്നാല് ഇത്തവണ ഇത് വേണ്ട എന്നാണ് നിര്ദേശം. അതേസമയം മിഡില് സംഘര്ഷവുമായി ഈദ് പ്രാര്ത്ഥനാ തീരുമാനത്തെ അധികാരികള് നേരിട്ട് ബന്ധപ്പെടുത്തിയിട്ടില്ല. എന്നാല് സംഘര്ഷം ഗള്ഫിലുടനീളം ആക്രമണത്തിന് കാരണമായിട്ടുണ്ട്.
ഗള്ഫിന്റെ ചില ഭാഗങ്ങളില് നിലവിലുള്ള പ്രതിസന്ധിക്കിടയിലും വ്യോമ പ്രതിരോധ പ്രവര്ത്തനങ്ങളിലും മിസൈലുകള് പ്രയോഗിച്ചതിനെത്തുടര്ന്ന് മേഖലയിലെ ഉദ്യോഗസ്ഥര് മുന്കരുതല് നടപടികള് കര്ശനമാക്കിയിട്ടുണ്ട്. പ്രാര്ത്ഥനകളുടെ സുഗമമായ ഓര്ഗനൈസേഷന് ഉറപ്പാക്കാനും പൊതു സുരക്ഷ നിലനിര്ത്താനുമാണ് ഈ നടപടി ഉദ്ദേശിക്കുന്നതെന്ന് ഉദ്യോഗസ്ഥര് പറഞ്ഞു.
ഈദ് പ്രാര്ത്ഥനാ മൈതാനങ്ങളിലോ തുറസ്സായ സ്ഥലങ്ങളിലോ ഒത്തുചേരലുകള് നിയന്ത്രിക്കുമെന്നും ആരാധനാ സേവനങ്ങള് പള്ളികളില് മാത്രമേ നടത്തുകയുള്ളൂവെന്നും അതോറിറ്റി വ്യക്തമാക്കി. ദുബായിലെ ഇസ്ലാമിക് അഫയേഴ്സ് ആന്ഡ് ചാരിറ്റബിള് വര്ക്ക് വകുപ്പും ഷാര്ജയിലെ ഇസ്ലാമിക് അഫയേഴ്സ് വകുപ്പും അധികാരികളുമായി ഏകോപിപ്പിച്ചാണ് ഈ തീരുമാനം എടുത്തത്.
പള്ളികളില് ഈദ് നമസ്കാരത്തിന് പ്രാര്ത്ഥനയ്ക്കായി നേരത്തെ എത്തിച്ചേരാനും, സുരക്ഷ ഉറപ്പാക്കാനും വിശ്വാസികളോട് അതോറിറ്റി അഭ്യര്ത്ഥിച്ചു. റമദാന് 29-ന് ബുധനാഴ്ച വരുന്ന ഷവ്വാല് ചന്ദ്രക്കലയ്ക്കായി യുഎഇയുടെ ചന്ദ്രദര്ശന സമിതി നിരീക്ഷണം നടത്തും. ബുധനാഴ്ച ചന്ദ്രക്കല കണ്ടാല്, മാര്ച്ച് 19 വ്യാഴാഴ്ച ഈദ് അല് ഫിത്തര് ആരംഭിക്കും. അല്ലെങ്കില്, റമദാന് 30 ദിവസം പൂര്ത്തിയാക്കി മാര്ച്ച് 20 വെള്ളിയാഴ്ച ഈദ് വരും. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകള് നിലവില് സൂചിപ്പിക്കുന്നത് ഈ വര്ഷം റമദാന് 30 ദിവസം മുഴുവന് നീണ്ടുനില്ക്കുമെന്നാണ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR