Enter your Email Address to subscribe to our newsletters

Newdelhi , 18 മാര്ച്ച് (H.S.)
പശ്ചിമേഷ്യൻ സംഘർഷം മൂലമുണ്ടായ എൽപിജി ലഭ്യത കുറയുന്ന സാഹചര്യത്തിൽ ഇൻഡക്ഷൻ, പിഎൻജി തുടങ്ങിയ ബദൽ മാർഗങ്ങൾ ഉപയോഗിക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്ത് പെട്രോളിയം മാന്ത്രാലയം. ഇന്ധന ലഭ്യത ഉറപ്പാക്കുന്നതിനും സംഘർഷ മേഖലയിലെ ഇന്ത്യൻ പൗരന്മാരെ സഹായിക്കുന്നതിനെക്കുറിച്ചും മാധ്യമങ്ങളുമായി നടത്തിയ കൂടികാഴ്ചയിൽ സംസാരിക്കവെയാണ് പെട്രോളിയം മാന്ത്രാലയത്തിൻ്റെ ആഹ്വാനം.
രാജ്യത്തുടനീളം എൽപിജി ക്ഷാമം ഉണ്ടാവില്ലെന്നും എന്നാൽ ലോകത്തിലെ പ്രതിദിന എണ്ണ ഉത്പാദനത്തിൻ്റെ അഞ്ചിലൊന്നും കടന്നുപോകുന്ന തന്ത്രപ്രധാനമായ ഹോർമൂസ് കടലിടക്കിലൂടെയുള്ള ഗതാഗതം ഏകദേശം അടഞ്ഞിരിക്കുന്നതിനാൽ സ്ഥിഗതികൾ ശ്രദ്ധപൂർവ്വം കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ഇൻഡക്ഷനും പിഎൻജിയും ഉപയോഗിക്കണമെന്ന് സർക്കാർ
എൽപിജി ലഭ്യത കുറയുന്ന സാഹചര്യത്തിൽ ഇൻഡക്ഷനുകളും പിഎൻജികളും ഉപയോഗിക്കണമെന്ന് പെട്രോളിയം മാന്ത്രാലയത്തിൻ്റെ ജോയിൻ്റ് സെക്രട്ടറി സുജാത ശർമ്മ ആവശ്യപ്പെട്ടു. ഇത് പെട്ടന്ന് ഉണ്ടാകുന്ന പാനിക്ക് ബുക്കിങ്ങുകൾ ഒഴിവാക്കാൻ സാധിക്കുമെന്നും സുജാത ശർമ്മ വ്യക്തമാക്കി.
എല്ലാവർക്കും തുല്യമായ വിതരണം ഉറപ്പാക്കാൻ ഉപഭോക്താക്കൾ ആവശ്യത്തിന് അനുസരിച്ച് മാത്രം എൽപിജി ഉപയോഗിക്കണമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഹോട്ടലുകൾ, റസ്റ്റോറൻ്റുകൾ, ആശുപത്രികൾ, ഹോസ്റ്റലുകൾ തുടങ്ങിയ വാണിജ്യ ഉപയോക്താക്കളോടും ലഭ്യമായിടത്തെല്ലാം പിഎൻജി കണക്ഷനുകളിലേക്ക് മാറാൻ ഉദ്യോഗസ്ഥർ പറഞ്ഞു.
അതേസമയം ഗ്യാസ് പൈപ്പ്ലൈൻ സൗകര്യങ്ങൾക്കുള്ള അനുമതികൾ വേഗത്തിലാക്കാൻ സംസ്ഥാന സർക്കാരുകളോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ പുതിയ പിഎൻജി കണക്ഷനുകളും 24 മണിക്കൂറിനുള്ളിൽ അംഗീകരിക്കണമെന്നും സുജാത ശർമ്മ പറഞ്ഞു.
ഗാർഹിക ഉപഭോക്താകൾക്കുള്ള എൽപിജി വിതരണം
പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടയിലും രാജ്യത്തുടനീളം ഗാർഹിക ഉപഭോക്താകൾക്കുള്ള എൽപിജി സിലിണ്ടർ വിതരണം സാധരണഗതിയിൽ തന്നെ തുടരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വീടുകൾക്കും മുൻഗണനാ മേഖലകൾക്കും വിതരണം ഉറപ്പാക്കാൻ റിഫൈനറികളിൽ നിന്നുള്ള ആഭ്യന്തര എൽപിജി ഉത്പാദനം ഏകദേശം 38% വർധിപ്പിച്ചിട്ടുണ്ട്.
രാജ്യത്തെ ഒരാൾക്കും എൽപിജി ഡ്രൈ-ഔട്ട് സാഹചര്യം ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. സിലിണ്ടർ ബുക്കിങുകളുടെ ഏകദേശം 94 ശതമാനം ഇപ്പോൾ ഓൺലൈനായി ചെയ്യുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം സിലിണ്ടർ ഡെലിവറി ഏകദേശം 76 ശതമാനം കവറേജിലേക്ക് വികസിച്ചുവെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
എല്ലാവർക്കും എൽപിജി സിലണ്ടറുകൾ കിട്ടുന്നുണ്ടന്ന് ഉറപ്പാക്കാനായി ബുക്കിങ് ഇടവേള പരിഷ്കരിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. നഗര പ്രദേശങ്ങളിലുള്ളവർക്ക് 25 ദിവസത്തിൻ്റെ ഇടവേളയിലും ഗ്രാമപ്രദേശങ്ങളിലുള്ളവർക്ക് 45 ദിവസത്തിൻ്റെ ഇടവേളയിലുമായിരിക്കും സിലണ്ടറുകൾ ബുക്ക് ചെയ്യാൻ സാധിക്കുക.
ഗ്യാസ് സിലിണ്ടറുകൾ അനധികൃതമായി പൂഴ്ത്തിവെക്കുന്നവർക്കെതിരെ നടപടി ഉണ്ടാകും.
രാജ്യത്തുടനീളം ഗ്യാസ് സിലിണ്ടറുകൾ അനധികൃതമായി പൂഴ്ത്തിവെക്കുന്നവർക്കെതിരെ സർക്കാർ നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. സമീപ ദിവസങ്ങലിൽ രാജ്യത്തുടനീളം 12,000 ത്തിലധികം റെയ്ഡുകൾ നടത്തിയിരുന്നു. ഇതിൽ 15,000ത്തിലധികം അനധികൃതമായി പൂഴ്ത്തിവച്ച സിലണ്ടറുകൾ പിടിച്ചെടുത്തതായും പെട്രോളിയം മന്ത്രാലയം അറിയിച്ചു.
ഇന്ധന വിതരണം സുസ്ഥിരം
പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ ആശങ്കകൾക്കിടയിലും ഇന്ത്യയുടെ മൊത്തത്തിലുള്ള ഇന്ധന വിതരണ സാഹചര്യം സുസ്ഥിരമാണെന്ന് ഉദ്യഗസ്ഥർ പറഞ്ഞു. പെട്രോൾ, ഡീസൽ ഉത്പാദനത്തിൽ ഇന്ത്യ സ്വയംപാര്യപാത കൈവരിക്കുന്നണ്ടെന്നും നിലവിൽ ആഭ്യന്തര ആവശ്യം നിറവേറ്റാൻ ഇറക്കുതി ആവശ്യമില്ലെന്നും ഉദ്യഗസ്ഥർ പറഞ്ഞു.
അതേസമയം സംഘർഷ മേഖലയിലെ ഇന്ത്യൻ പൗരന്മാരെ സഹായിക്കുന്നതിനുള്ള എല്ലാ പ്രവർത്തനങ്ങളും നടക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വിദ്യാർഥികൾ ഉൾപ്പെടെ ഏകദേശം 650 ഇന്ത്യൻ പൗരന്മാർ ഇറാനിൽ നിന്ന് അർമേനിയയിലേക്കും അസർബൈജാനിലേക്കും കടന്ന് അവിടെ നിന്ന് നാട്ടിലേക്ക് മടങ്ങുകയാണെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. ഫെബ്രുവരി അവസാനം മുതൽ പശ്ചിമേഷ്യയിൽ നിന്നും ഗൾഫ് മേഖലയിൽ നിന്നും ഏകദേശം 2.44 ലക്ഷം യാത്രക്കാർ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയതായി ജോയിൻ്റ് സെക്രട്ടറി അസീം മഹാജൻ പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR