പശ്ചിമേഷ്യയിൽ യുദ്ധ സാഹചര്യം നിലനിൽക്കുമ്പോഴും എണ്ണ ടാങ്കറുകൾ ഉൾപ്പെടെ ഏകദേശം 90 കപ്പലുകൾ ഹോർമുസ് കടലിടുക്ക് കടന്നതായി റിപ്പോർട്ടുകള്.
Beijing, 18 മാര്ച്ച് (H.S.) പശ്ചിമേഷ്യയിൽ യുദ്ധ സാഹചര്യം നിലനിൽക്കുമ്പോഴും എണ്ണ ടാങ്കറുകൾ ഉൾപ്പെടെ ഏകദേശം 90 കപ്പലുകൾ ഹോർമുസ് കടലിടുക്ക് കടന്നതായി റിപ്പോർട്ടുകള്. സമുദ്ര വ്യാപാര കണക്കുകളുടെ അടിസ്ഥാനത്തിൽ ഹോർമുസ് അടച്ചിട്ടിരിക്കുന്ന സമയത്തും ദശലക്ഷ
IRAN ISRAEL US WAR


Beijing, 18 മാര്ച്ച് (H.S.)

പശ്ചിമേഷ്യയിൽ യുദ്ധ സാഹചര്യം നിലനിൽക്കുമ്പോഴും എണ്ണ ടാങ്കറുകൾ ഉൾപ്പെടെ ഏകദേശം 90 കപ്പലുകൾ ഹോർമുസ് കടലിടുക്ക് കടന്നതായി റിപ്പോർട്ടുകള്. സമുദ്ര വ്യാപാര കണക്കുകളുടെ അടിസ്ഥാനത്തിൽ ഹോർമുസ് അടച്ചിട്ടിരിക്കുന്ന സമയത്തും ദശലക്ഷക്കണക്കിന് ബാരൽ എണ്ണ കയറ്റുമതി ചെയ്തതായാണ് റിപ്പോർട്ടുകള്. സമുദ്ര ഡാറ്റാ സ്ഥാപനമായ ലോയ്ഡ്സ് ലിസ്റ്റ് ഇൻ്റലിജൻസിൻ്റെതാണ് റിപ്പോർട്ടുകള്.

മാർച്ച് ഒന്നിനും 15 നും ഇടയിൽ കുറഞ്ഞത് 89 കപ്പലുകളെങ്കിലും ഹോർമുസ് കടലിടുക്ക് കടന്നതായി ലോയ്ഡ്സ് ലിസ്റ്റ് ഇൻ്റലിജൻസ് പറയുന്നു. 89 കപ്പലുകളിൽ അഞ്ചിലൊന്നും ഇറാനുമായി ബന്ധപ്പെട്ടതാണ് എന്നാണ് പറയുന്നത്. ബാക്കിയുള്ളവ ചൈനീസ്, ഗ്രീസ് അനുബന്ധ കപ്പലുകളാണ്. യുദ്ധത്തിന് മുൻപ് ഒരു ദിവസം ഏകദേശം 135 ഓളം കപ്പലുകൾ കടലിടുക്ക് കടന്നിരുന്നു.

നയതന്ത്ര ബന്ധം ശക്തമാക്കിയതിലൂടെ ഇന്ത്യയുടെയും പാകിസ്ഥാൻ്റെയും കപ്പലുകൾ കടലിടുക്കിലൂടെ വിജയകരമായി കടന്നു പോയിട്ടുണ്ട്. ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിനു മുകളിലായ സാഹചര്യത്തിൽ കടലിടുക്ക് വീണ്ടും തുറക്കാൻ മറ്റ് രാജ്യങ്ങള് സമ്മർദ്ദം ചെലുത്തണമെന്ന് ആഹ്വാനം ചെയ്തിരുന്നു.

ലോകത്തിലെ അസംസ്കൃത എണ്ണയുടെ അഞ്ചിലൊന്ന് വിതരണം ചെയ്യുന്ന ആഗോള എണ്ണ, വാതക ഗതാഗതത്തിനുള്ള പ്രധാന ജലപാതയായ ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് ഗതാഗതം യുദ്ധം ആരംഭിച്ചതിനുശേഷം മാർച്ച് ആദ്യം മുതൽ നിർത്തിവച്ചിരിക്കുകയാണ്. പ്രദേശത്ത് ഏകദേശം 20 കപ്പലുകൾ ആക്രമിക്കപ്പെട്ടിട്ടുണ്ട്.

എന്നാലും ഇറാന് ഇപ്പോഴും 16 ദശലക്ഷം ബാരലിലധികം എണ്ണ കയറ്റുമതി ചെയ്യാൻ കഴിഞ്ഞുവെന്ന് ട്രേഡ് ഡാറ്റ ആൻഡ് അനലിറ്റിക്സ് പ്ലാറ്റ്ഫോമായ കെപ്ലർ പറയുന്നു. പാശ്ചാത്യ ഉപരോധങ്ങളും അനുബന്ധ അപകടസാധ്യതകളും കാരണം, ഇറാനിൽ നിന്നും ഏറ്റവും കൂടുതൽ എണ്ണ വാങ്ങുന്ന രാജ്യമാണ് ചൈന.

എണ്ണ വിൽപ്പനയിൽ നിന്ന് ലാഭം നേടാനും ജലപാതയിൽ നിയന്ത്രണം ഉപയോഗിച്ച് ഹോർമുസ് കടലിടുക്കിനെ സംരക്ഷിക്കാനും ഇറാന് കഴിഞ്ഞുവെന്ന് കൺസൾട്ടിങ് സ്ഥാപനമായ റെഡാലിൻ്റെ ക്ലയൻ്റ് ഡയറക്ടർ കുൻ കാവോ പറഞ്ഞു. ഇറാൻ്റെ എണ്ണ കയറ്റുമതി ഡാറ്റ കണക്കുകൾ പ്രധാനമായും സമുദ്ര ഗതാഗത വിവരങ്ങളുമായി പൊരുത്തപ്പെടുന്നുണ്ട്.

ഷിപ്പിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ദ്രവീകൃത പെട്രോളിയം ഗ്യാസ് (എൽപിജി) വാഹികളായ ശിവാലിക്, നന്ദ ദേവി എന്നീ ടാങ്കറുകൾ മാർച്ച് 13,14 തിയ്യതികളിലായി കടലിടുക്ക് കടന്നതായി ലോയ്ഡ്സ് ലിസ്റ്റ് ഇൻ്റലിജൻസ് റിപ്പോർട്ട് ചെയ്തിരുന്നു. ദശലക്ഷക്കണക്കിന് ഇന്ത്യൻ കുടുംബങ്ങൾ എൽപിജി ഒരു പ്രധാന പാചക ഇന്ധനമായി ഉപയോഗിക്കുന്നു. ക്ഷാമം നേരിട്ടതോടെയാണ് ഇന്ത്യൻ കപ്പലുകള് ഇറാൻ്റെ അനുമതിയോടെ കടലിടുക്ക് കടന്നത്.

പാകിസ്ഥാൻ നാഷണൽ ഷിപ്പിങ് കോർപ്പറേഷൻ നിയന്ത്രിക്കുന്ന പാകിസ്ഥാൻ്റെ ക്രൂഡ് ഓയിൽ ടാങ്കർ 'കറാച്ചി' ഹോർമുസ് കടലിടുക്ക് കടന്നുപോയതായി ലോയ്ഡ്സ് ലിസ്റ്റ് ഇൻ്റലിജൻസ് പറഞ്ഞു. കപ്പൽ ഉടൻ തന്നെ സുരക്ഷിതമായി പാകിസ്ഥാനിൽ എത്തുമെന്ന് പാകിസ്ഥാൻ പോർട്ട് ട്രസ്റ്റ് വക്താവ് ഷാരിഖ് അമിൻ എംടി പറഞ്ഞു. എന്നാൽ കപ്പലുകൾ ഏത് വഴിയാണ് സഞ്ചരിച്ചതെന്ന് പറയാൻ അദ്ദേഹം വിസമ്മതിച്ചു.

യുഎസിനും ഇസ്രയേലിനും അവരുടെ സഖ്യകക്ഷികൾക്കും വേണ്ടിയുള്ള ഒരു ലിറ്റർ എണ്ണ പോലും കടന്നുപോകാൻ അനുവദിക്കില്ലെന്നാണ് ഇറാൻ്റെ ഭീഷണി. എണ്ണവില സ്ഥിരപ്പെടുത്താൻ ഇറാനിലെ എണ്ണ ടാങ്കറുകൾ കടലിടുക്ക് കടക്കാൻ അനുവദിക്കുന്നുണ്ടെന്നും യുഎസ് പറയുന്നു. ഹോർമുസ് കടലിടുക്കുള്ള ഖാർഗ് ദ്വീപിലെ സൈനിക കേന്ദ്രങ്ങളിൽ യുഎസ് ബോംബാക്രമണം നടത്തിയിരുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News