Enter your Email Address to subscribe to our newsletters

Thiruvanathapuram, 18 മാര്‍ച്ച് (H.S.)
നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികൾ സമർപ്പിക്കുന്നതിനും നടപടിക്രമങ്ങൾ എളുപ്പമാക്കുന്നതിനും സി വിജിൽ, സുവിധ ആപ്പുകൾ സജ്ജമായി.
‘സി വിജില്‍‘
പൊതുജനങ്ങള്‍ക്ക് പരാതികൾ അറിയിക്കുന്നതിനാണ് 'സി വിജില്‍' ആപ് ഉപയോഗപ്പെടുക. തിരഞ്ഞെടുപ്പിനിടെ നടക്കുന്ന നിയമലംഘനങ്ങൾ ഇതിലൂടെ ജനങ്ങൾക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യാനാകും. പരാതിക്കാര്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള പോസ്റ്ററിന്റെയും ബാനറിന്റെയുമൊക്കെ ഫോട്ടോ എടുത്ത് കുറിപ്പും തയ്യാറാക്കി ആപ്പില്‍ അപ്ലോഡ് ചെയ്യാം. പ്ലേ സ്റ്റോറില്‍നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ആര്‍ക്കും പരാതി അറിയിക്കാവുന്നതാണ്. പരാതി ലഭിച്ചാല്‍ 60 മിനിറ്റിനുള്ളില്‍ നടപടി സ്വീകരിക്കും.
സുവിധ
ഇന്ത്യയിലെ തിരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യവും കാര്യക്ഷമവുമായ രീതിയിൽ നടത്തുന്നതിനായി ഇലക്ഷൻ കമീഷൻ ആരംഭിച്ച ഡിജിറ്റൽ സംവിധാനമാണ് സുവിധ ആപ്പ്. ഈ ആപ്പ് പ്രധാനമായും സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളുമാണ് ഉപയോഗിക്കുക. തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട അനുമതികൾ എളുപ്പത്തിൽ ലഭ്യമാക്കുക എന്നതാണ് സുവിധ ആപ്പിന്റെ പ്രധാന ലക്ഷ്യം. റാലി, പൊതുയോഗം, റോഡ് ഷോ എന്നിവ സംഘടിപ്പിക്കാൻ പോലീസ് അനുമതി, ഗ്രൗണ്ട് അനുമതി, ശബ്ദ സംവിധാനത്തിന് അനുമതി തുടങ്ങിയവ ഇതുവഴി ലഭ്യമാകും.
---------------
Hindusthan Samachar / Sreejith S