കഴക്കൂട്ടത്തിൻ്റെ വികസന തുടർച്ചയ്ക്ക് കടകംപള്ളി; ചേർത്ത് പിടിച്ച് ജനങ്ങൾ
Kerala, 18 മാര്‍ച്ച് (H.S.) തിരുവനന്തപുരം: നാടിനൊപ്പം നിന്ന നാട്ടുകാരനെ ചേർത്ത് പടിച്ച് കഴക്കൂട്ടം. കഴക്കൂട്ടം നിയോജക മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി കടകംപള്ളി സുരേന്ദ്രന് വലിയ സ്വീകരണമാണ് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ ലഭിക്കുന്ന
Youth Congress protest


Kerala, 18 മാര്‍ച്ച് (H.S.)

തിരുവനന്തപുരം: നാടിനൊപ്പം നിന്ന നാട്ടുകാരനെ ചേർത്ത് പടിച്ച് കഴക്കൂട്ടം. കഴക്കൂട്ടം നിയോജക മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി കടകംപള്ളി സുരേന്ദ്രന് വലിയ സ്വീകരണമാണ് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ ലഭിക്കുന്നത്. നാടിൻ്റെ എല്ലായിടങ്ങളിലും ആവേശ്വജ്ജല സ്വീകരണമാണ് ലഭിക്കുന്നത്. ഓരോ സ്വീകരണ കേന്ദ്രങ്ങളിലും നൂറുകണക്കിന് ആളുകളാണ് എത്തിച്ചേരുന്നത്.

കഴിഞ്ഞ ദിവസം പൌഡിക്കോണം വിഷ്ണുനഗറിൽ സാമൂഹ്യ വിരുദ്ധർ ഇരുട്ടിൻ്റെ മറവിൽ തെരഞ്ഞെടുപ്പ് പ്രചരണ ബോർഡുകളും ഫ്ലെക്സുകൾ നശിപ്പിച്ചിരുന്നു. സംഭവ സ്ഥലം സ്ഥാനാർത്ഥിയുടെ നേതൃത്വത്തിൽ സന്ദർശിച്ചു.

പുലയനാർകോട്ട, പ്രശാന്ത്നഗർ, ഉള്ളൂർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ഇന്ന് ഉച്ചവരെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾ നടന്നത്. വികസനം മുന്നോട്ട് വെച്ച പ്രചരണ പരിപാടിയിൽ സ്ത്രീകളും യുവാക്കളുമടക്കം നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.

നാടിൻ്റെ ഉത്സവമായ കരിക്കകം ഉത്സവത്തിൻ്റെ അവലോകനയോഗത്തിലും സ്ഥാനാർത്ഥി പങ്കെടുത്തു. ഉത്സവത്തിനോട് അനുബന്ധിച്ച് ആവശ്യമായ ക്രമീകരണങ്ങളും സുരക്ഷാ നിർദേശങ്ങളും യോഗത്തിൽ ഉറപ്പ് വരുത്തി.

ആനയറ-കടകംപള്ളി കേന്ദ്രീകരിച്ച് വൈകിട്ട് നടന്ന പ്രചരണ പരിപാടികളിലും നിരവധിപേർ പങ്കെടുത്തു. വോട്ടർമാരെ നേരിൽ കണ്ട്, എൽഡിഎഫ് സർക്കാർ കഴിഞ്ഞ പത്തു വർഷത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ വിശദീകരിച്ചാണ് പ്രചരണ പരിപാടി മുന്നോട്ട് പോകുന്നത്. കഴിഞ്ഞ പത്തുവർഷത്തിൽ ഇടതുപക്ഷ സർക്കാർ നടത്തിയ വികസന ജനക്ഷേമ പ്രവർത്തനങ്ങൾ വോട്ടർമാർക്കിടയിൽ ചർച്ചാ വിഷയമായി.

കരിക്കകത്ത് സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് മാനവികത ഉയർത്തിപ്പിടിക്കുന്ന കേരളത്തിൻ്റെ ചിത്രമായി മാറി. പ്രദേശത്തെ നിരവധിയാളുകൾ ഇഫ്താർ സംഗമത്തിൻ്റെ ഭാഗമായി. നാടിൻ്റെ എല്ലാ ആഘോഷങ്ങളും ആഘോഷിക്കപ്പെടാനുള്ളതാണെന്ന് സ്ഥാനാർത്ഥി കടകംപള്ളി സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.

കെഎംഎസ്എസ് ജനറൽ സെക്രട്ടറി ആയി തെരഞ്ഞെടുത്ത സി.കെ ചന്ദ്രന് ജന്മ നാട്ടിൽ നൽകിയ സ്വീകരണത്തിൽ കടകംപള്ളി സുരേന്ദ്രൻ പങ്കെടുത്തു.

നവകേരള നിർമ്മിതിയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തുടർച്ചയും ജനങ്ങളിലേക്ക് എത്തിച്ചാണ് ഓരോ പ്രദേശത്തെയും പ്രചരണ പരിപാടികൾ പുരോഗമിക്കുന്നത്. വികസന ക്ഷേമ പ്രവർത്തനങ്ങൾക്ക് തുടർച്ചയുണ്ടാകാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ വിജയിപ്പിക്കണമെന്ന് സ്ഥാനാർത്ഥി ഓരോ കേന്ദ്രങ്ങളിലും ജനങ്ങളോട് അഭ്യർത്ഥിച്ചു. പര്യടനത്തിലുടനീളം സ്ഥാനാർത്ഥിക്കൊപ്പം പ്രാദേശിക നേതാക്കളും പങ്കാളികളായി.

---------------

Hindusthan Samachar / Sreejith S


Latest News