Enter your Email Address to subscribe to our newsletters

Malappuram, 18 മാര്‍ച്ച് (H.S.)
ചുങ്കത്തറ : ജില്ലയിലെ 16 മണ്ഡലങ്ങളിലും യുഡിഎഫ് ഉജ്വല വിജയം നേടുമെന്ന് തവനൂര്‍ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥിയായ ഡിസിസി പ്രസിഡന്റ് വി.എസ്. ജോയ്.
നിലമ്പൂര്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച നിയോജക മണ്ഡലം മഹിള കോണ്‍ഗ്രസ്, മഹിള ലീഗ് നേതൃത്വ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു. മഹിള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി പുഷപവല്ലി അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത്, സറീന മുഹമ്മദലി, ഷീബ പൂഴിക്കുത്ത്, സുബൈദ കൊരമ്പയില്‍, ഷേര്‍ളി വര്‍ഗീസ്, സീനത്ത് നൗഷാദ്, പി കെ ജസീന , ദീപ ഹരിദാസ്, റംലത്ത് നെയ്തക്കോടന്‍, പി അഫീഫ, കെ ഷറഫുന്നീസ, മും തസ് ബാബാബു, ആയിഷ കരുളായി, യുഡി എഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ എന്‍.എ കരീം, കണ്‍വീനര്‍ സി എച്ച് ഇഖ്ബാല്‍, മുന്‍ കെ പി സി സി ജനറല്‍ സെക്രട്ടറി വി എ കരീം, ഡിസിസി സെക്രട്ടറിമാരായ എ.ഗോപിനാഥന്‍, പാനായി ജേക്കബ്, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് താജ സക്കീര്‍, എന്നിവര്‍ പ്രസംഗിച്ചു.
---------------
Hindusthan Samachar / Sreejith S