Enter your Email Address to subscribe to our newsletters

Kerala, 18 മാര്‍ച്ച് (H.S.)
പെരുമ്പാവൂരിലെ ട്വൻറി 20 സ്ഥാനാർത്ഥി ലക്ഷ്മിപ്രിയക്ക് വോട്ടില്ല; നിശ്ചയിച്ചിരുന്ന റോഡ് ഷോ ഒഴിവാക്കി
കൊച്ചി: പെരുമ്പാവൂർ മണ്ഡലത്തിലെ ട്വൻറി 20 സ്ഥാനാർത്ഥിയായ നടി ലക്ഷ്മിപ്രിയക്ക് വോട്ടർപട്ടികയിൽ പേരില്ലെന്ന് റിപ്പോർട്ട്. നിലവിൽ തൃപ്പൂണിത്തുറ കരിങ്ങാച്ചിറയിലാണ് താരം താമസിക്കുന്നത് എങ്കിലും ഇവിടത്തെ വോട്ടർപട്ടികയിൽ പേര് ഉൾപ്പെട്ടിട്ടില്ല. നേരത്തെ താമസിച്ചിരുന്ന തൃക്കാക്കരയിലെ പട്ടികയിലും ലക്ഷ്മിപ്രിയയുടെ വിവരങ്ങൾ ലഭ്യമല്ലെന്നാണ് സൂചന.
സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ന് മണ്ഡലത്തിൽ നടത്താനിരുന്ന റോഡ് ഷോയും റദ്ദാക്കിയിട്ടുണ്ട്. ആരോഗ്യപരമായ കാരണങ്ങളാലാണ് പരിപാടി മാറ്റിവെച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം. കഴിഞ്ഞ ദിവസമാണ് ട്വൻറി 20 ചീഫ് കോർഡിനേറ്റർ സാബു എം. ജേക്കബ് ലക്ഷ്മിപ്രിയയുടെ പേര് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്.
---------------
Hindusthan Samachar / Sreejith S