Enter your Email Address to subscribe to our newsletters

Kerala, 18 മാര്‍ച്ച് (H.S.)
റിയാദ്: സൗദി അറേബ്യയിൽ എവിടെയും ശവ്വാൽ മാസപ്പിറവി ദൃശ്യമാകാത്തതിനെത്തുടർന്ന് ഈദുൽ ഫിത്വർ വെള്ളിയാഴ്ചയായിരിക്കും. മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രീംകോടതി നിർദ്ദേശിച്ചതനുസരിച്ച് ബുധനാഴ്ച വൈകുന്നേരം വിവിധയിടങ്ങളിൽ നിരീക്ഷണം നടന്നുവെങ്കിലും ചന്ദ്രക്കല ദൃശ്യമായില്ല. ഉമ്മുൽ ഖുറാ കലണ്ടർ പ്രകാരം വ്യാഴാഴ്ച റമദാൻ 30 പൂർത്തിയാക്കി വെള്ളിയാഴ്ചയായിരിക്കും ശവ്വാൽ ഒന്ന് എന്ന് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നു.
സൗദിയിലെ പ്രധാന മാസപ്പിറവി നിരീക്ഷണ കേന്ദ്രങ്ങളായ സുദൈർ, തുമൈർ എന്നിവിടങ്ങളിൽ വൈകുന്നേരം മുതൽ നിരീക്ഷണം ആരംഭിച്ചിരുന്നു. എന്നാൽ ആകാശം മേഘാവൃതമായതിനാൽ ചന്ദ്രക്കല ദൃശ്യമായില്ലെന്ന് നിരീക്ഷകർ അറിയിച്ചു.നിലവിൽ നിരീക്ഷണ കേന്ദ്രങ്ങളിൽ നിന്നുള്ള വിവരങ്ങൾ പുറത്തുവന്നിട്ടുണ്ടെങ്കിലും സൗദി റോയൽ കോർട്ട…
[10:04 pm, 18/03/2026] +91 91883 25101: സൗദി അറേബ്യയിൽ ശവ്വാൽ മാസപ്പിറവി ദൃശ്യമായില്ല, ഈദുൽ ഫിത്വർ വെള്ളിയാഴ്ച
റിയാദ്: സൗദി അറേബ്യയിൽ എവിടെയും ശവ്വാൽ മാസപ്പിറവി ദൃശ്യമാകാത്തതിനെത്തുടർന്ന് ഈദുൽ ഫിത്വർ വെള്ളിയാഴ്ചയായിരിക്കും. മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രീംകോടതി നിർദ്ദേശിച്ചതനുസരിച്ച് ബുധനാഴ്ച വൈകുന്നേരം വിവിധയിടങ്ങളിൽ നിരീക്ഷണം നടന്നുവെങ്കിലും ചന്ദ്രക്കല ദൃശ്യമായില്ല. ഉമ്മുൽ ഖുറാ കലണ്ടർ പ്രകാരം വ്യാഴാഴ്ച റമദാൻ 30 പൂർത്തിയാക്കി വെള്ളിയാഴ്ചയായിരിക്കും ശവ്വാൽ ഒന്ന് എന്ന് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നു.
സൗദിയിലെ പ്രധാന മാസപ്പിറവി നിരീക്ഷണ കേന്ദ്രങ്ങളായ സുദൈർ, തുമൈർ എന്നിവിടങ്ങളിൽ വൈകുന്നേരം മുതൽ നിരീക്ഷണം ആരംഭിച്ചിരുന്നു. എന്നാൽ ആകാശം മേഘാവൃതമായതിനാൽ ചന്ദ്രക്കല ദൃശ്യമായില്ലെന്ന് നിരീക്ഷകർ അറിയിച്ചു.നിലവിൽ നിരീക്ഷണ കേന്ദ്രങ്ങളിൽ നിന്നുള്ള വിവരങ്ങൾ പുറത്തുവന്നിട്ടുണ്ടെങ്കിലും സൗദി റോയൽ കോർട്ടിൽ നിന്നുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടാകും. റമദാൻ 30 പൂർത്തിയാകുന്നതോടെ ഗൾഫ് രാജ്യങ്ങളിൽ ഇത്തവണ വെള്ളിയാഴ്ചയാകും പെരുന്നാൾ ആഘോഷങ്ങൾ നടക്കുക
---------------
Hindusthan Samachar / Sreejith S