കോണ്ഗ്രസ് രണ്ടാം സ്ഥാനാര്ത്ഥി പട്ടിക പുറത്ത്; എല്ദോസിന് സീറ്റില്ല
Thiruvanathapuram, 19 മാര്‍ച്ച് (H.S.) തിരുവനന്തപുരം: കോണ്‍ഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്ത്. 37 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണു പ്രഖ്യാപിച്ചത്. കണ്ണൂരില്‍ കെ.സുധാകരന് സീറ്റില്ല. ടി.ഒ. മോഹനനാണ് സ്ഥാനാര്‍ഥി. സുധാകരന്‍ നിര്‍ദേശിച്ച റിജില്‍ മാക്കുറ്റിയ
Senior Congress leaders


Thiruvanathapuram, 19 മാര്‍ച്ച് (H.S.)

തിരുവനന്തപുരം: കോണ്‍ഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്ത്. 37 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണു പ്രഖ്യാപിച്ചത്. കണ്ണൂരില്‍ കെ.സുധാകരന് സീറ്റില്ല. ടി.ഒ. മോഹനനാണ് സ്ഥാനാര്‍ഥി. സുധാകരന്‍ നിര്‍ദേശിച്ച റിജില്‍ മാക്കുറ്റിയെയും കണ്ണൂരില്‍ പരിഗണിച്ചില്ല. പെരുമ്പാവൂരില്‍ എല്‍ദോസ് കുന്നപ്പിള്ളിക്കും കോന്നിയില്‍ അടൂര്‍ പ്രകാശിനും സീറ്റില്ല. പെരുമ്പാവൂരില്‍ മനോജ് മൂത്തേടനാണ് സ്ഥാനാര്‍ഥി. കോന്നിയില്‍ പ്രഫ. സതീഷ് കൊച്ചുപറമ്പിലും മത്സരിക്കും.

സ്ഥാനാര്‍ഥികളും മണ്ഡലങ്ങളും

1.ഉദുമ-കെ.നീലകണ്ഠന്‍

2.തൃക്കരിപ്പൂര്‍-സന്ദീപ് വാരിയര്‍

3. കല്യാശ്ശേരി-രാജീവന്‍ കാപ്പച്ചേരി

4. കണ്ണൂര്‍-ടി.ഒ. മോഹനന്‍

5. മട്ടന്നൂര്‍-ചന്ദ്രന്‍ തില്ലങ്കേരി

6. പട്ടാമ്പി-ടി.പി.ഷാജി

7. ഷൊര്‍ണൂര്‍-പി.ഹരിഗോവിന്ദന്‍

8. കുന്നംകുളം-അജയ് മോഹന്‍

9. വടക്കാഞ്ചേരി-വൈശാഖ് നാരായണസ്വാമി

10. പെരുമ്പാവൂര്‍- മനോജ് മൂത്തേടന്‍

11. വൈപ്പിന്‍- ടോണി ചെമ്മണി

12. കൊച്ചി- മുഹമ്മദ് ഷിയാസ്

13. തൃപ്പൂണിത്തുറ- ദീപക് ജോയി

14. ദേവികുളം-എഫ്‌രാജ

15. ഉടുമ്പന്‍ചോല- സേനാപതി വേണു

16. ഇടുക്കി- റോയ് കെ. പൗലോസ്

17. പീരുമേട്- സിറിയക് തോമസ്

18. ഏറ്റുമാനൂര്‍-നാട്ടകം സുരേഷ്

19. കാഞ്ഞിരപ്പള്ളി- പ്രഫ. റോണി കെ.ബേബി

20. പൂഞ്ഞാര്‍- സെബാസ്റ്റ്യന്‍ എം.ജെ

21. ആലപ്പുഴ- എ.ഡി. തോമസ്

22. കായംകുളം - എം.ലിജു

23. ചെങ്ങന്നൂര്‍ - എബി കുര്യാക്കോസ്

24. റാന്നി - പഴംകുളം മധു

25. ആറന്മുള - അബിന്‍ വര്‍ക്കി

26. കോന്നി - പ്രഫ. സതീഷ് കൊച്ചുപറമ്പില്‍

27. അടൂര്‍ (എസ്.സി) - ശാന്തകുമാര്‍

28. ചടയമംഗലം- എം.എം. നസീര്‍

29. വര്‍ക്കല - വര്‍ക്കല കഹാര്‍

30. നെടുമങ്ങാട് - മീനാങ്കല്‍ കുമാര്‍

31. വാമനപുരം - സുധീര്‍ഷാ പാലോട്

32. കഴക്കൂട്ടം - ശരത്ചന്ദ്ര പ്രസാദ്

33. നേമം - കെ.എസ് ശബരീനാഥന്‍

34. അരുവിക്കര - വി.എസ് ശിവകുമാര്‍

35. പാറശാല - നെയ്യാറ്റിന്‍കര സനല്‍

36. കാട്ടാക്കട - എം.ആര്‍ ബൈജു

37. നെയ്യാറ്റിന്‍കര - എന്‍.ശക്തന്‍

---------------

Hindusthan Samachar / Sreejith S


Latest News