LDF മൂന്നാം തവണയും അധികാരത്തിൽ വരും -M V ഗോവിന്ദൻ
Thiruvanathapuram, 19 മാര്‍ച്ച് (H.S.) മൂന്നാം തവണയും LDF വൻ ഭൂരിപക്ഷത്തിൽ അധികാരത്തിൽ വരുമെന്ന് CPM സംസ്ഥാന സെക്രട്ടറി MV ഗോവിന്ദൻ മാസ്റ്റർ . LDF ന്റെ തുടർ ഭരണത്തിലൂടെ മാത്രമേ സംസ്ഥാനത്തെ എല്ലാ രംഗത്തും . പുരോഗതിയിലെത്തിക്കാനാകൂ. തുടർ ഭരണ
govindhan


Thiruvanathapuram, 19 മാര്‍ച്ച് (H.S.)

മൂന്നാം തവണയും

LDF വൻ ഭൂരിപക്ഷത്തിൽ

അധികാരത്തിൽ വരുമെന്ന് CPM സംസ്ഥാന സെക്രട്ടറി MV ഗോവിന്ദൻ മാസ്റ്റർ .

LDF ന്റെ

തുടർ ഭരണത്തിലൂടെ മാത്രമേ സംസ്ഥാനത്തെ

എല്ലാ രംഗത്തും . പുരോഗതിയിലെത്തിക്കാനാകൂ.

തുടർ ഭരണമെന്നത് ആർക്കെങ്കിലും മുഖ്യമന്ത്രിയാകാനോ മന്ത്രിയാകാനോ അല്ല. മറിച്ച് കേരളത്തെ നവകേരളമാക്കാനും അതു വഴി സമസ്ത മേഖലകളിലും പുരോഗതിയിൽ

എത്തിക്കുന്നതിനുമാണ്.

LDF ന്റെ തുടർ ഭരണം ചരിത്ര സംഭവമായി മാറും

തമ്മിലടിച്ച് തകരുന്ന

കോൺഗ്രസും UDF നേയും

ജനങ്ങൾ തിരസ്കരിക്കും.

നിയമസഭാ തെരഞ്ഞെടുപ്പിൽ

സ്ഥാനാർഥി ലിസ്റ്റിൽ

കടന്നു കൂടാനുള്ള

അടിയാണ് കോൺഗ്രസിൽ നടക്കുന്നത്.

പ്രതിപക്ഷത്തിന്റെ രാഷ്ട്രീയം അവർക്ക് തന്നെ എതിരാകും, കേരളത്തിലെ ജനങ്ങൾ പ്രതിപക്ഷത്തിനെതിരെ വിധിയെഴുതും.

യുഡിഎഫിന് നിലവിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ കഴിഞ്ഞിട്ടില്ല, എം.പി.മാരെ മത്സരിപ്പിക്കുന്ന കാര്യത്തിലും അവർക്കിടയിൽ തർക്കം നിലനിൽക്കുന്നുണ്ട്. കോൺഗ്രസും യുഡിഎഫും വലിയ ആത്മവിശ്വാസത്തോടെയായിരുന്നു തെരഞ്ഞെടുപ്പിനെ കണ്ടത്, ബലാബലമാകും എന്നൊക്കെ കരുതി പടപാളയത്തിൽ ആണെന്ന് ഇപ്പോഴാണ് മനസ്സിലായത്. കോൺഗ്രസിന്റെ വലിയ രീതിയിലുള്ള തകർച്ചയ്ക്ക് തുടക്കം കുറിക്കുന്നതാകും ഇത്തവണത്തെ സ്ഥാനാർഥി നിർണയമെന്നും ​ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു.

EMS അനുസ്മരണ

സമ്മേളനത്തിൽ

സംസാരിക്കുകയായിരുന്നു അദ്ദേഹം.

---------------

Hindusthan Samachar / Sreejith S


Latest News