Enter your Email Address to subscribe to our newsletters

New delhi, 02 മാര്‍ച്ച് (H.S.)
ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ സംഘര്‍ഷം വ്യാപിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത വപാലിക്കണമെന്ന് സംസ്‌കതാനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയിലും അക്രമസംഭവങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇറാന്റെ പരമോന്നത നേതാവായിരുന്ന അയത്തൊള്ള അലി ഖമനേയി കൊല്ലപ്പെട്ടതിന് ശേഷം ജമ്മു കശ്മീരിലും യുപിയിലെ ലഖ്നൗവിലും പ്രതിഷേധങ്ങള്‍ അരങ്ങേറിയതിനെ തുടര്‍ന്നാണ് കേന്ദ്രത്തിന്റെ ഈ മുന്നറിയിപ്പ്.
എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഇതുസംബന്ധിച്ച് ഒരു കത്ത് കേന്ദ്രം നല്‍കിയിട്ടുണ്ട്. ഇന്ത്യയില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത മുന്നില്‍കണ്ട് ജാഗ്രത വര്‍ധിപ്പിക്കാനും കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രകോപനപരമായ പ്രഭാഷണങ്ങള്‍ നടത്തുന്ന ഇറാന്‍ അനുകൂല പ്രഭാഷകരെ നിരീക്ഷിക്കാനും തിരിച്ചറിയാനും സംസ്ഥാനങ്ങളോട് കേന്ദ്രം നിര്‍ദേശിച്ചു. ഇവര്‍ പ്രാദേശിക സമൂഹങ്ങളില്‍ അസ്വസ്ഥതയോ വര്‍ഗീയ സംഘര്‍ഷമോ ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്നുമാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.
അതേസമയം, ഖമനേയിയുടെ കൊലപാതകത്തിനെതിരെ നടന്ന പ്രതിഷേധങ്ങളെ തുടര്‍ന്ന് തിങ്കളാഴ്ച കശ്മീര്‍ താഴ്വരയിലുടനീളം മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വേഗത കുറച്ചതായി അധികൃതര്‍ അറിയിച്ചു. പ്രദേശത്ത് ക്രമസമാധാന നില നിലനിര്‍ത്തുന്നതിനുള്ള മുന്‍കരുതല്‍ നടപടിയായാണ് ഈ നീക്കം. ഏകദേശം 15 ലക്ഷത്തോളം ഷിയാ വിഭാഗക്കാര്‍ താമസിക്കുന്ന കശ്മീരില്‍ ലാല്‍ ചൗക്ക്, സായിദ കാടല്‍, ബഡ്ഗാം, ബന്ദിപ്പോറ, അനന്ത്നാഗ്, പുല്‍വാമ എന്നിവിടങ്ങളില്‍ വലിയ പ്രതിഷേധങ്ങള്‍ നടന്നിരുന്നു.
അമേരിക്കയ്ക്കും ഇസ്രയേലിനും എതിരെ മുദ്രാവാക്യം വിളികളുമുയര്‍ന്നു. പ്രതിഷേധങ്ങള്‍ക്ക് പിന്നാലെയാണ് കശ്മീര്‍ താഴ്വരയിലെ എല്ലാ മൊബൈല്‍ നെറ്റ്വര്‍ക്കുകളിലെയും വേഗത കുറച്ചതായി അധികൃതര്‍ അറിയിക്കുന്നത്. അനാവശ്യ പ്രചാരണങ്ങള്‍ ഒഴിവാക്കാനും പോലീസ് അഭ്യര്‍ഥിച്ചിട്ടുണ്ട്.
---------------
Hindusthan Samachar / Sreejith S