Enter your Email Address to subscribe to our newsletters

Thiruvanathapuram, 02 മാര്‍ച്ച് (H.S.)
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ സിപിഐയുടെ സാധ്യതാ സ്ഥാനാര്‍ഥി പട്ടിക പുറത്ത്. മൂന്ന് ടേം വ്യവസ്ഥ കര്‍ശനമാക്കിയ പശ്ചാത്തലത്തില്‍ ആറ് സിറ്റിങ് എംഎല്‍എമാര്‍ക്ക് ഇക്കുറി സീറ്റില്ല. ഇ. ചന്ദ്രശേഖരന്‍, ഇ.കെ. വിജയന്‍, ചിറ്റയം ഗോപകുമാര്‍, ഇ.എസ്. ജയലാല്‍, പി.എസ്. സുപാല്‍, വി. ശശി എന്നിവരെയാണ് ഒഴിവാക്കിയത്. സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നാല് സിപിഐ മന്ത്രിമാരും വീണ്ടും അതാത് മണ്ഡലങ്ങളില്‍ തന്നെ മത്സരിക്കും.
സാധ്യത പട്ടിക
1 - നെടുമങ്ങാട് - ജി.ആര്‍. അനില്‍
2 - ചിറയിന്‍കീഴ് - മനോജ് ബി. ഇടമന
3 - ചാത്തന്നൂര്‍ - ആര്‍. രാജേന്ദ്രന്‍/ ആര്‍. സജിലാല്‍
4- പുനലൂര്‍ - സാം കെ. ഡാനിയേല്‍
5 - ചടയമംഗലം - ജെ. ചിഞ്ചുറാണി
6 - കരുനാഗപ്പള്ളി - എം.എസ്. താര
7 - അടൂര്‍ - സി.എ. അരുണ്‍കുമാര്‍
8 - ഹരിപ്പാട് - ടി.ടി. ജിസ്മോന്‍
9 - ചേര്‍ത്തല - പി. പ്രസാദ്
10- വൈക്കം - പി. പ്രദീപ്/ സി.കെ. ആശ
11 - പീരുമേട് - കെ. സലീംകുമാര്‍
12 - പറവൂര്‍ - എന്‍.അരുണ്‍/ കെ.കെ. അഷ്റഫ് / പൊതുസ്വതന്ത്രന്‍
13 - മൂവാറ്റുപുഴ - എന്‍ അരുണ്‍ / എല്‍ദോ എബ്രഹാം
14 - ത്യശ്ശൂര്‍ - പി. ബാലചന്ദ്രന്‍
15 - ഒല്ലൂര്‍ - കെ. രാജന്‍
16 - നാട്ടിക - സി.സി. മുകുന്ദന്‍
17 - കൈപ്പമംഗലം - ഇ.ടി. ടൈസണ്‍
18 - കൊടുങ്ങല്ലൂര്‍ - വി.ആര്‍. സുനില്‍കുമാര്‍
19 - മണ്ണാര്‍കാട് - കെ.പി. സുരേഷ് രാജ്
20 - പട്ടാമ്പി - മുഹമ്മദ് മുഹ്സിന്‍
21 - എറനാട് - പൊതുസ്വതന്ത്രന്‍
22 - തിരൂരങ്ങാടി - നിയാസ് പുളിക്കലകത്ത്
23 - മഞ്ചേരി - അജിത് കൊളാടി
24 - നാദാപുരം - പി. വസന്തം
25 - കാഞ്ഞങ്ങാട് - ഗോവിന്ദന്‍ പള്ളിക്കാപ്പില്‍
---------------
Hindusthan Samachar / Sreejith S