പശ്ചിമേഷ്യയിലെ സംഘര്ഷം:ഗള്ഫിലെ എസ്എസ്എല്സി, പ്ലസ്ടു പരീക്ഷകള് മാറ്റിവെച്ചു; കേരളത്തിലെ പരീക്ഷകള്ക്ക് മാറ്റമില്ല
Thiruvanathapuram, 02 മാര്‍ച്ച് (H.S.) തിരുവനന്തപുരം: പശ്ചിമേഷ്യയിലെ നിലവിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഗള്‍ഫ് മേഖലയിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവെച്ചു. ഗള്‍ഫ് മേഖലയില്‍ മാര്‍ച്ച് 5ലെ എസ്എസ്എല്‍സി പരീക്ഷയും മാര്‍ച്ച് 5, 6, 7 തീ
V Shivankutti


Thiruvanathapuram, 02 മാര്‍ച്ച് (H.S.)

തിരുവനന്തപുരം: പശ്ചിമേഷ്യയിലെ നിലവിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഗള്‍ഫ് മേഖലയിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവെച്ചു. ഗള്‍ഫ് മേഖലയില്‍ മാര്‍ച്ച് 5ലെ എസ്എസ്എല്‍സി പരീക്ഷയും മാര്‍ച്ച് 5, 6, 7 തീയതികളിലെ ഹയര്‍ സെക്കന്ററി പരീക്ഷയും മാറ്റി വെയ്ക്കാന്‍ തീരുമാനമായി. പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കും.

ഗള്‍ഫിലും കേരളത്തിലുമായി ചില വിദ്യാര്‍ത്ഥികള്‍ പരീക്ഷ സെന്ററുകളില്‍ എത്തിച്ചേരാന്‍ ആകാതെ പരീക്ഷ എഴുതാന്‍ കഴിയില്ല എന്ന ആശങ്കയില്‍ കഴിയുകയാണ് എന്ന് മനസ്സിലാക്കിയാണ് ഇത്തരമൊരു തീരുമാനമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് കുഞ്ഞുങ്ങള്‍ക്കൊപ്പമുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.

അങ്ങനെ പരീക്ഷ എഴുതാന്‍ കഴിയാത്ത കുട്ടികള്‍ എത്രയും പെട്ടെന്ന് പ്രഥമ അധ്യാപകര്‍ അല്ലെങ്കില്‍ പ്രിന്‍സിപ്പല്‍ വഴി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് അപേക്ഷ നല്‍കേണ്ടതാണ്. അപേക്ഷയുടെ മെറിറ്റ് പരിശോധിച്ച് കുട്ടികള്‍ക്ക് അനുകൂലമായ തീരുമാനം പൊതുവിദ്യാഭ്യാസ വകുപ്പ് കൈക്കൊള്ളുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കേരളത്തിലെ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല. ഗള്‍ഫില്‍ പിന്നീട് പ്രത്യേകം ചോദ്യപ്പേപ്പര്‍ വെച്ച് പരീക്ഷ നടത്താനാണ് ആലോചിക്കുന്നത്. സാധാരണ കേരളത്തില്‍ നടക്കുന്ന അതേ ദിവസം തന്നെയാണ് ഗള്‍ഫിലെ സ്‌കൂളുകളിലും പരീക്ഷ നടക്കാറുള്ളത്. സംഘര്‍ഷ സാഹചര്യത്തില്‍ ഗള്‍ഫിലെ പരീക്ഷ മാറ്റിക്കുകയാണെന്നാണ് അറിയിപ്പ്.

കേരളത്തില്‍ 3031 (മൂവായിരത്തി മുപ്പത്തി ഒന്ന്) പരീക്ഷാകേന്ദ്രങ്ങളിലായി നാല് ലക്ഷത്തി പതിനേഴായിരത്തി നാനൂറ്റി തൊണ്ണൂറ്റി ഏഴ് (4,17,497) കുട്ടികളും, ഗള്‍ഫ്മേഖലയില്‍ 7പരീക്ഷാകേന്ദ്രങ്ങളിലായി അറുനൂറ്റി മുപ്പത്തിമൂന്ന് (633) കുട്ടികളും, ലക്ഷദ്വീപില്‍ 9 പരീക്ഷാകേന്ദ്രങ്ങളിലായി മുന്നൂറ്റി എണ്‍പത്തിയാറ് കുട്ടികളും 2026 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

---------------

Hindusthan Samachar / Sreejith S


Latest News