കണ്ണൂരില് ഉണ്ടായത് ആസൂത്രിതമായ ആക്രമണം; മന്ത്രി വീണ ജോര്ജ്
Pathanamthitta, 02 മാര്‍ച്ച് (H.S.) കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ തനിക്ക് നേരെയുണ്ടായത് ആസൂത്രിതമായ ആക്രമണം എന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കെ.എസ്.യു പ്രവര്‍ത്തകര്‍ എത്തിയത് ആസൂത്രിതമായ നീക്കത്തോടെയാണ്. ഇരയെ കാണുമ്പോള്‍ പുലി പതുങ്ങിയിരുന്ന് ആക
cm veena


Pathanamthitta, 02 മാര്‍ച്ച് (H.S.)

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ തനിക്ക് നേരെയുണ്ടായത് ആസൂത്രിതമായ ആക്രമണം എന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കെ.എസ്.യു പ്രവര്‍ത്തകര്‍ എത്തിയത് ആസൂത്രിതമായ നീക്കത്തോടെയാണ്. ഇരയെ കാണുമ്പോള്‍ പുലി പതുങ്ങിയിരുന്ന് ആക്രമിക്കുന്നതുപോലെയാണ് അവര്‍ തനിക്ക് നേരെ ചാടിവീണതെന്നും മന്ത്രി പറഞ്ഞു. ആക്രമിക്കാനല്ലെങ്കില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ എന്തിനാണ് പൊലീസ് വലയം മറികടന്ന് തന്റെയടുത്തേക്ക് വന്നതെന്നും കരിങ്കൊടി കാണിക്കാനാണെങ്കില്‍ ദൂരെനിന്ന് ചെയ്താല്‍ പോരേയെന്നും മന്ത്രി ചോദിച്ചു. ഒരുകൂട്ടം ആളുകള്‍ തനിക്കെതിരെ ആക്രമണം നടത്തിയിട്ട്, അതിനെക്കുറിച്ച് താന്‍ തന്നെ വിശദീകരിക്കേണ്ടി വരുന്നത് എത്ര കഷ്ടമാണെന്നും മന്ത്രി പറഞ്ഞു.

മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് പ്രതിഷേധക്കാര്‍ക്ക് വേണ്ടി വന്നവര്‍ പകര്‍ത്തിയ ദൃശ്യങ്ങളാണെന്നും ആ ദൃശ്യങ്ങളില്‍പോലും പ്രതിഷേധക്കാരിലൊരാള്‍ തന്റെ അടുത്തേക്ക് വരുന്നത് വ്യക്തമാണെന്നും മന്ത്രി പറഞ്ഞു. പിടിവലിയില്‍ തന്റെ ദേഹം നന്നായി വേദനിച്ചു. പരിയാരത്തുനിന്ന് ബന്ധുവിന്റെ സ്വകാര്യ വാഹനത്തിലാണ് എത്തിയത്. ഛര്‍ദ്ദിയുണ്ടായിരുന്നതുകൊണ്ട് വഴിയില്‍ ഒന്ന് രണ്ട് ബന്ധുവീടുകളില്‍ വിശ്രമിച്ചു. ഇപ്പോള്‍ വേദനയും മുഖത്ത് നീരും തലകറക്കവുമുണ്ടെന്നും മന്ത്രി പറഞ്ഞു.

മന്ത്രി വീണ ജോര്‍ജിന് എതിരെ ഇനിയും പ്രതിഷേധം തുടരുമെന്ന് കെ.എസ്.യു പ്രഖ്യാപിച്ചിട്ടുണ്ട്. മന്ത്രി വിശ്രമം കഴിഞ്ഞ് ഇറങ്ങുന്ന അന്നു മുതല് പ്രതിഷേധം തുടരുമെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര് വ്യക്തമാക്കി.. കെഎസ്യു നിയമപരമായും രാഷ്ട്രീയപരമായും പോരാട്ടം തുടരുമെന്നും കള്ളം പറഞ്ഞ മന്ത്രിയെക്കൊണ്ട് മാപ്പ് പറയിക്കുമെന്നും അദ്ദേഹം പറഞ്ഞു. വളരെ മ്ലേച്ഛമായ പ്രതികരണമാണ് മന്ത്രി നടത്തിയത്. 'അഭിനയ റാണി' എന്ന തരത്തിലാണ് പെരുമാറുന്നത്. ന്യായീകരണ തൊഴിലാളികളുടെ നിലവാരത്തിലേക്ക് ആരോഗ്യമന്ത്രി തരംതാഴരുത്.

മന്ത്രി സമരങ്ങള് ഒന്നും ചെയ്യാത്തതുകൊണ്ടും വിദ്യാര്ഥി രാഷ്ട്രീയ പ്രവര്ത്തനത്തിലൂടെ കടന്നുവരാത്തതു കൊണ്ടുമാണ് സമരങ്ങളെല്ലാം ഭീകര സംഭവമായി കാണുന്നത്. എങ്ങനെ സമരം ചെയ്യണമെന്ന് ഞങ്ങള്ക്ക് മാര്ഗരേഖ തരേണ്ടതില്ല. റെയില്വേ സ്റ്റേഷനില് മാത്രമല്ല എവിടെയെല്ലാം പ്രതിഷേധം നടത്താന് സാധിക്കുമോ അവിടെയെല്ലാം പ്രതിഷേധം നടത്തും. കണ്ണൂരില് കെഎസ്യു ജനാധിപത്യപരമായി പ്രതിഷേധിക്കുക മാത്രമാണ് ചെയ്തത്. മന്ത്രിയെ കയ്യേറ്റം ചെയ്യണമെന്ന് യാതൊരു ഉദ്ദേശവുമുണ്ടായിരുന്നില്ല.

എന്നാല് വിഷയത്തെ വലിയ രീതിയില് വക്രീകരിച്ച് കലാപത്തിന് ആഹ്വാനം കൊടുക്കുകയാണ് മന്ത്രി ചെയ്തത്. കെഎസ്യു ഭാരവാഹികളുടെ വീട്ടിലേക്ക് ബോംബ് എറിയുന്ന സാഹചര്യമുണ്ടായി. സമൂഹ മാധ്യമങ്ങളില് വലിയ വെല്ലുവിളികള് നടന്നു. ഇതിന്റെയെല്ലാം പ്രഭവകേന്ദ്രം വീണാ ജോര്ജിന്റെ പ്രസ്താവനയാണ്. സ്പീക്കര് എ.എന്.ഷംസീര് ഉള്‌പ്പെടെയുള്ളവര് നടത്തിയ ഗൂഢാലോചന വ്യക്തമാണ്. വലിയ പ്രതിസന്ധിയിലായ സര്ക്കാര് അവരുടെ മുഖം മിനുക്കാന് നടത്തിയ ശ്രമം മുഖം കൂടുതല് വികൃതമാക്കുകയാണ് ചെയ്തതെന്നും അലോഷ്യസ് സേവ്യര് പറഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News