മന്ത്രി വീണ ജോര്ജ് വിശ്രമം കഴിഞ്ഞ് പുറത്തിറങ്ങുമ്പോള് പ്രതിഷേധവും തുടരും; കെ.എസ്.യു സംസ്ഥാന പ്രസിഡന്റ്
Kannur, 02 മാര്‍ച്ച് (H.S.) ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന് എതിരായ പ്രതിഷേധം തുടരുമെന്ന് കെ.എസ്.യു. മന്ത്രി വിശ്രമം കഴിഞ്ഞ് ഇറങ്ങുന്ന അന്നു മുതല്‍ പ്രതിഷേധം തുടരുമെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ വ്യക്തമാക്കി.. കെഎസ്യു നിയമപരമായും
KSU State President Aloysius Xavier.


Kannur, 02 മാര്‍ച്ച് (H.S.)

ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന് എതിരായ പ്രതിഷേധം തുടരുമെന്ന് കെ.എസ്.യു. മന്ത്രി വിശ്രമം കഴിഞ്ഞ് ഇറങ്ങുന്ന അന്നു മുതല്‍ പ്രതിഷേധം തുടരുമെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ വ്യക്തമാക്കി.. കെഎസ്യു നിയമപരമായും രാഷ്ട്രീയപരമായും പോരാട്ടം തുടരുമെന്നും കള്ളം പറഞ്ഞ മന്ത്രിയെക്കൊണ്ട് മാപ്പ് പറയിക്കുമെന്നും അദ്ദേഹം പറഞ്ഞു. വളരെ മ്ലേച്ഛമായ പ്രതികരണമാണ് മന്ത്രി നടത്തിയത്. 'അഭിനയ റാണി' എന്ന തരത്തിലാണ് പെരുമാറുന്നത്. ന്യായീകരണ തൊഴിലാളികളുടെ നിലവാരത്തിലേക്ക് ആരോഗ്യമന്ത്രി തരംതാഴരുത്.

മന്ത്രി സമരങ്ങള്‍ ഒന്നും ചെയ്യാത്തതുകൊണ്ടും വിദ്യാര്‍ഥി രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെ കടന്നുവരാത്തതു കൊണ്ടുമാണ് സമരങ്ങളെല്ലാം ഭീകര സംഭവമായി കാണുന്നത്. എങ്ങനെ സമരം ചെയ്യണമെന്ന് ഞങ്ങള്‍ക്ക് മാര്‍ഗരേഖ തരേണ്ടതില്ല. റെയില്‍വേ സ്റ്റേഷനില്‍ മാത്രമല്ല എവിടെയെല്ലാം പ്രതിഷേധം നടത്താന്‍ സാധിക്കുമോ അവിടെയെല്ലാം പ്രതിഷേധം നടത്തും. കണ്ണൂരില്‍ കെഎസ്‌യു ജനാധിപത്യപരമായി പ്രതിഷേധിക്കുക മാത്രമാണ് ചെയ്തത്. മന്ത്രിയെ കയ്യേറ്റം ചെയ്യണമെന്ന് യാതൊരു ഉദ്ദേശവുമുണ്ടായിരുന്നില്ല.

എന്നാല്‍ വിഷയത്തെ വലിയ രീതിയില്‍ വക്രീകരിച്ച് കലാപത്തിന് ആഹ്വാനം കൊടുക്കുകയാണ് മന്ത്രി ചെയ്തത്. കെഎസ്യു ഭാരവാഹികളുടെ വീട്ടിലേക്ക് ബോംബ് എറിയുന്ന സാഹചര്യമുണ്ടായി. സമൂഹ മാധ്യമങ്ങളില്‍ വലിയ വെല്ലുവിളികള്‍ നടന്നു. ഇതിന്റെയെല്ലാം പ്രഭവകേന്ദ്രം വീണാ ജോര്‍ജിന്റെ പ്രസ്താവനയാണ്. സ്പീക്കര്‍ എ.എന്‍.ഷംസീര്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ ഗൂഢാലോചന വ്യക്തമാണ്. വലിയ പ്രതിസന്ധിയിലായ സര്‍ക്കാര്‍ അവരുടെ മുഖം മിനുക്കാന്‍ നടത്തിയ ശ്രമം മുഖം കൂടുതല്‍ വികൃതമാക്കുകയാണ് ചെയ്തതെന്നും അലോഷ്യസ് സേവ്യര്‍ പറഞ്ഞു.

കണ്ണൂര്‍ റയില്‍വേ സ്‌റേറഷനിലെ കെ.എസ്.യു പ്രതിഷേധത്തിനിടെ പരിക്കേറ്റ മന്ത്രി വീണ ഇപ്പോള്‍ വിശ്രമത്തിലാണ്.

---------------

Hindusthan Samachar / Sreejith S


Latest News