Enter your Email Address to subscribe to our newsletters

Thiruvanathapuram, 02 മാര്‍ച്ച് (H.S.)
ഗവര്‍ണറെക്കാള്‍ ശമ്പളം പറ്റുന്ന പി എസ് സി അംഗങ്ങളായി ഉന്നത യോഗ്യതകളുള്ളവരെ മാത്രമേ നിയമിക്കാന്‍ പാടുള്ളൂവെന്നും സര്‍വ്വകലാശാല വിസിമാരെ നിയമിക്കുന്നതില്‍ ഗവര്‍ണര്‍ സ്വീകരിച്ചതിന് സമാനമായ നിലപാട് പി എസ് സിയിലെ സര്‍വീസ് - നോണ്‍ സര്‍വീസ് അംഗങ്ങളുടെ നിയമനത്തില്‍ സ്വീകരിക്കണമെന്നും അത് പി എസ് സിയുടെ വിശ്വാസ്യതയും നിലവാരവും സംരക്ഷിക്കുവാന്‍ സഹായകമാവുമെന്നും ഗവര്‍ണര്‍ക്ക് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി നിവേദനം നല്‍കി.
ഭരണപക്ഷത്തെ ഘടകകക്ഷികളിലെ രണ്ട് രാഷ്ട്രീയ നേതാക്കളെ പി എസ് സി അംഗങ്ങളായി നിയമിക്കുവാന്‍ മന്ത്രിസഭാ ശുപാര്‍ശ ചെയ്തതിന് തൊട്ടു പിന്നാലെയാണ് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റിയുടെ നിവേദനം. സി പി ഐയുടെ കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവും ഒരു മുന്‍ മന്ത്രിയുടെ പിഎ യുമായിരുന്ന അജയകുമാറിനെയും, കോണ്‍ഗ്രസ് (എസ്) സംസ്ഥാന സെക്രട്ടറി കായംകുളം സ്വദേശി ഐ. ശിഹാബുദ്ദിനെയുമാണ് പി എസ് സി അംഗങ്ങളായി സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിട്ടുള്ളത്. സര്‍ക്കാര്‍ ശുപാര്‍ശ ഗവര്‍ണറുടെ അംഗീകാരത്തിനായി ലോക് ഭവനില്‍ എത്തി.
അജയകുമാര്‍ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ ജീവനക്കാരനും, ശിഹാബുദ്ദീന്‍ ഒരു പ്രവാസിയുമാണ്. മികച്ച ഉന്നത വിദ്യാഭ്യാസമോ അക്കാദമിക - ഭരണ തലത്തില്‍ മെച്ചപ്പെട്ട മുന്‍ പരിചയമോ നേടിയിട്ടില്ലാത്തവരെ അംഗങ്ങളായി നിയമിക്കുന്നത് പി എസ് സി യുടെനിലവാരവും ഉദ്യോഗര്‍ഥി കള്‍ക്കുള്ള വിശ്വാസ്യതയും തകര്‍ക്കാന്‍ മാത്രമേ സഹായകമാവുകയുള്ളൂവെന്നും നിവേദനത്തില്‍ പറയുന്നു.
*വിവാദ പിഎച്ച്. ഡി. നേടിയവരും ജീവചരിത്ര രചയിതാക്കളും പി എസ് സി അംഗങ്ങളായി*
മൂന്നര ലക്ഷം രൂപ ഗവര്‍ണര്‍ പ്രതിമാസ ശമ്പളമായി കൈപ്പറ്റുമ്പോള്‍ പി
എസ് സി അംഗത്തിന്റെ പുതുക്കിയ ശമ്പളം 3.80 ലക്ഷം രൂപയാണ്. ടി എ, ഡിഎ എന്നിവ യ്ക്ക് പുറമെയാണ് സര്‍ക്കാര്‍ 2025 മുതല്‍ പരിഷ്‌കരിച്ചു നല്‍കിയ ഭീമമായ ശമ്പളം.
വിവാദ പിഎച്ച്.ഡി. നേടിയവരും, ഭരണകക്ഷി നേതാക്കളുടെ ജീവചരിത്രം രചിച്ചവരും, ഇതിനകം പി എസ് സി അംഗങ്ങളായി കടന്നു കൂടിയിട്ടുണ്ട്. കെ എ എസ്, കോളേജ് അധ്യാപകര്‍, ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍ തുടങ്ങിയ ഉന്നത തസ്തികളിലേയ്ക്ക് ഇന്റര്‍വ്യൂ നടത്തി റാങ്ക് പട്ടിക തയ്യാറാക്കുന്ന പിഎസ്സി അംഗങ്ങള്‍മികച്ച ഉന്നത വിദ്യാഭ്യാസം ആര്‍ജ്ജിച്ചവരും കാര്യപ്രാപ്തിയുള്ളവരുമായിരിക്കണം. പി എസ് സിയുടെ വിശ്വാസ്യതയും നിലവാരവും സംരക്ഷിക്കുവാന്‍ ബാധ്യതപ്പെട്ട ഗവര്‍ണര്‍ ഇപ്പോള്‍ ശുപാര്‍ശ ചെയ്തിരിക്കുന്നവരുടെ അക്കാദമിക - ഭരണ നൈപുണ്യം പൂര്‍ണ്ണമായും ബോധ്യപ്പെടാതെ സര്‍ക്കാരിന്റെ ശുപാര്‍ശ അംഗീകരിക്കരുതെന്ന്
നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
---------------
Hindusthan Samachar / Sreejith S