Enter your Email Address to subscribe to our newsletters

Thiruvanathapuram, 02 മാര്‍ച്ച് (H.S.)
സംസ്ഥാനത്തെ ആര്‍ജെഡിയുടെ പ്രമുഖ നേതാക്കള്‍ ISJD യില്‍ ചേരാന് തീരുമാനിച്ചു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്‌റ് റൂഫസ് ഡാനിയല്‍ , ജില്ലാ പഞ്ചായത്ത് മുന്‍ അംഗവും ആര്‍ജെഡി യുവജന വിഭാഗം സംസ്ഥാന വൈസ് പ്രസിഡന്റുമായ ഭഗത് റൂഫസ് എന്നിവാരാണ്
ISJD യില്‍ ചേരാന്‍ തീരുമാനിച്ചത്.
ഔദ്യോഗിക പ്രഖ്യാനം മാര്‍ച്ച് 4 ബുധനാഴ്ച തിരുവനന്തപുരം പ്രസ് ക്ലബില്‍ നടക്കും.
കേരള രാഷ്ട്രീയ രംഗത്ത് നിര്‍ണായക സ്വാധീന ശക്തിയും ഇടത് ജനാധിപത്യ മുന്നണിയുടെ ഭാഗവുമായ
RJD യും ISJD യും സമാന ആശയങ്ങളും നിലപാടുകളും സൂക്ഷിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ്. അതുകൊണ്ട് തന്നെ പാര്‍ട്ടി മാറുന്നതുമായി ബന്ധപ്പെട്ട് നിലവില്‍ സംഘടനാ പ്രശ്‌നങ്ങളില്ലെന്ന് റൂഫസ് ഡാനിയലും ഭഗത് റൂഫസും തിരുവനന്തപുരത്ത് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പദവിയിലിരിക്കെ നിരവധി ജനക്ഷേമ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ രാഷ്ട്രീയ വക്യതിത്വമാണ് റൂഫസ് ഡാനിയലിന്റേത് .
വെങ്ങാനൂര്‍ ഡിവിഷനെ പ്രതിനിധീകരിച്ച് ജില്ലാ പഞ്ചയത്ത് അംഗമായിരുന്ന ഭഗത് റൂഫസും നാടിന്റെ സമഗ്ര വികസനത്തിനും നാട്ടുകാരുടെ ക്ഷേമത്തിനും മുന്‍ തൂക്കം നല്‍കിയിരുന്നു. ഇരു നേതാക്കളും ISJD യുടെ ഭാഗമാകുന്നതോടെ കേരളത്തില്‍ നിര്‍ണായക രാഷ്ട്രീയ ശക്തിയാകാന്‍ ISJD ക്ക് കഴിയുമെന്നാണ് പ്രതീക്ഷയെന്ന് മുതിര്‍ന്ന നേതാക്കള്‍ പറഞ്ഞു
---------------
Hindusthan Samachar / Sreejith S